Categories: crime

ആലുവ ജനസേവ ശിശു ഭവനില്‍ ലൈംഗിക പീഠനം

ജോസ് മാവേലി ചെയര്‍മാനായുള്ള എറണാകുളം ആലുവ ജനസേവ ശിശു ഭവന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ് പിന്‍വലിച്ചു. അതേസമയം ഈയൊരു ഘട്ടത്തില്‍ കേസ് പിന്‍വലിക്കുന്നതിനെ കോടതി ചോദ്യം ചെയ്യുകയും ചെയ്തു. ജനസേവ ശിശുഭവനിലെ കുട്ടികള്‍ നിരന്തരമായ ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനത്തിനിരയായിട്ടുണ്ടെന്ന് കുട്ടികളുടെ ഞെട്ടിക്കുന്ന മൊഴി. ജീവനക്കാര്‍ കുട്ടികളെ അശ്ലീല വീഡിയോ കാണുന്നതിനായി സമ്മര്‍ദം ചെലുത്തിയിരുന്നു. പരാതി പറഞ്ഞാല്‍ ബെല്‍റ്റുകൊണ്ടും കേബിള്‍ കൊണ്ടും അടി. ജനനേന്ദ്രിയത്തില്‍ ചൂടുവെള്ളം ഒഴിച്ചക്കും. അമ്മയ്ക്ക് അസുഖം ബാധിച്ചപ്പോള്‍ പോലും കുട്ടികളെ വീട്ടിലേക്ക് അയയ്ക്കാന്‍ സ്ഥാപന മേധാവികള്‍ സമ്മതിച്ചില്ല എന്നും കുട്ടികള്‍ പരാതിപ്പെട്ടു.

എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ 19/4/2017 ല്‍ നടത്തിയ പരിശോധനയില്‍ ജെ.ജെ. ആക്ടിന് വിരുദ്ധമായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള 104 കുട്ടികളെ കണ്ടത്തിയിരുന്നെങ്കിലും പിന്നീട് നടന്ന പരിശോധനയില്‍ 50 കുട്ടികളെ കണ്ടെത്താനായില്ല. എന്നാല്‍ കാണാതായ കുട്ടികളെ കുറിച്ച് വ്യക്തമായ വിവരം നല്‍കാന്‍ ജനസേവ ശിശു ഭവനായില്ല.

പൊന്നാനി മജിസട്രേറ്റ് മുമ്പാകെയും കുറ്റിപ്പുറം പോലീസ് മുമ്പാകെയും ശിശു സംരക്ഷണ ഓഫീസര്‍ മുമ്പാകെയും കുട്ടികള്‍ നല്‍കിയ മൊഴികളുടെ പ്രസക്ത ഭാഗങ്ങള്‍

അവിടെ സന്തോഷമൊന്നുമില്ല. അവിടെ നല്ലതല്ല. ശനിയാഴ്ച വരെ പഠിപ്പിക്കും പാട്ടും ഡാന്‍സുമൊക്കെ. ബോറടിച്ചു പഠിക്കുന്നു.

വെക്കേഷന് ചിലരെ മാത്രം വീട്ടില്‍ വിടും. ചിലരെ വിടില്ല. 15 ദിവസമൊക്കെ കഴിയുമ്പോള്‍ തിരികെ വരാന്‍ പറയും.

അവിടെ ഇതുപോലെ ആരും ഒന്നും ചോദിക്കില്ല. കൗണ്‍സിലിംഗ് ഒന്നും ഇല്ല.

പരാതി പറഞ്ഞാല്‍ എല്ലാവരെയും അടിക്കും.

ആദ്യം ക്യാപ്റ്റന്‍ അങ്കിള്‍ ഉണ്ടായിരുന്നു. നല്ല ആളായിരുന്നു അവരെ പിരിച്ചു വിട്ടു.

പപ്പനാ സര്‍ (പദ്മനാഭന്‍) ബെല്‍റ്റ് കൊണ്ട് അടിക്കും.

എനിക്ക് നല്ല അടി കിട്ടിയിട്ടുണ്ട്. ഒരാള്‍ സംസാരിച്ചാല്‍ ആ ഗ്രൂപ്പിന് മുഴുവന്‍ അടി കിട്ടും. വടി ഒടിഞ്ഞുപോയാല്‍ പേരവടി എടുത്ത് അടിക്കും.

ശാന്തകുമാര്‍ സര്‍ നല്ല ആളായിരുന്നു. ഞങ്ങള്‍ക്ക് ഉപകാരം ചെയ്തത് കൊണ്ട് വേറെ സാറിന് ഇഷ്ടപ്പെട്ടിട്ടില്ല. അത് കൊണ്ട് പറഞ്ഞു വിട്ടു.വിഷ്ണു ഏട്ടന്‍ വ്യത്തികെട്ടതാണ്. രാത്രിയാകുമ്പോള്‍ കുട്ടികളെ വിളിച്ചുകൊണ്ട് പോകും. അവര്‍ വൃത്തികേട് ചെയ്യും.

രാത്രിയായിരുന്നു, എന്നെ വിളിച്ചു, ഞാന്‍ പോയില്ല. അപ്പോള്‍ അടിച്ചു. ഫോണില്‍ വൃത്തികേട് കാണിക്കും അവര്‍ അത് ചെയ്യാന്‍ പറയും. ഞങ്ങള്‍ കണ്ടതാണ്. ബാബു സാറിനോട് ഞങ്ങള്‍ പറഞ്ഞു.അവര്‍ വിഷ്ണുവിനെ ഒന്നും ചെയ്തില്ല. ശ്യാമേട്ടന്‍ വിഷ്ണുവേട്ടനെ പോലുള്ള ആളാണ്.

അവിടെ വരുന്ന ഗസ്റ്റിനു ഉള്ളില്‍ നടക്കുന്നതൊന്നും അറിയില്ല. ജോസ് മാവേലി അങ്കിള്‍ ഇടക്കൊക്കെ വരും.. പരാതിയുണ്ടോ എന്ന് ചോദിക്കും. ഞങ്ങള്‍ പറയില്ല. പറഞ്ഞാല്‍ അങ്കിള്‍ പോയിട്ട് എല്ലാവര്‍ക്കും നിരത്തി അടികിട്ടും.

ചിലര്‍ക്കൊക്കെ അച്ഛനും അമ്മയും ഉണ്ട്. ചിലര്‍ക്കില്ല. അവര്‍ കാണാന്‍ വന്നാല്‍ പതിനഞ്ചു മിനിറ്റൊക്കെയേ ഇരുത്തുകയുള്ളൂ. പിന്നെ പോകാന്‍ പറയും.. എല്ലാ ആഴ്ചയും ‘അമ്മ കാണാന്‍ വരുമായിരുന്നു. പിന്നെ ആമാസത്തില്‍ ഒരിക്കല്‍ വന്നാല്‍ മതിയെന്ന് അമ്മയോട് പറഞ്ഞു. ‘അമ്മ മരിച്ചപ്പോള്‍ അച്ഛന്‍ ഞങ്ങളെ വിളിക്കാന്‍ വന്നു. അവര്‍ ഞങ്ങളെ വിട്ടില്ല.

ഞങ്ങളോട് ചീത്ത വെളളത്തില്‍ കുളിക്കാന്‍ പറയും. സ്വിമ്മിംങ് പൂളില്‍ വെള്ളം മാറ്റില്ല. അതിലൊക്കെ ചാടാന്‍ പറയും. കുളിക്കുമ്പോള്‍ അടിവസ്ത്രം ഇടാന്‍ സമ്മതിക്കില്ല. ആരെങ്കിലും അടിവസ്ത്രം ഇട്ടു വന്നാല്‍ ഊരിക്കും.. അവിടെ ചൂടുവെള്ളം ഒഴിക്കും. വലിയ കുട്ടികളെയും ഇങ്ങനെ ചെയ്യും.

രഹസ്യമായി കുട്ടികളോട് ചോദിച്ചാല്‍ ഇതൊക്കെ അവരും പറയും ഞങ്ങളിപ്പോള്‍ അവിടെയല്ലലോ…അതുകൊണ്ടു ധൈര്യത്തോടെ പറയും.

Karma News Network

Recent Posts

മലയാളം സംസാരിക്കും, മെലിഞ്ഞ ശരീരം, കാസര്‍കോട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

കാസര്‍കോട് പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തെരച്ചില്‍ തുടരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ്…

27 mins ago

ബീന കുമ്പളങ്ങി അനാഥമന്ദിരത്തിൽ നിന്ന് പോയി, രണ്ടാഴ്ചയായി അവിടെയുണ്ട്- ശാന്തിവിള ദിനേശ്

1980- 90 കളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയായിരുന്നു ബീന കുമ്പളങ്ങി.…

60 mins ago

മട്ടാഞ്ചേരി മാഫിയ എന്ന അധോലോകം മലയാള സിനിമയെ മതം കൊണ്ട് രണ്ടായി സ്പ്ളിറ്റ് ആക്കിയിരിക്കുന്നു- അഞ്ജു പാർവതി പ്രഭീഷ്

കഴി‍ഞ്ഞ ദിവസങ്ങളിലായി നടൻ മമ്മൂട്ടിയ്ക്ക് എതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളിൽ പ്രതികരണവുമായി മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. വലതുപക്ഷ…

2 hours ago

ഉണ്ടയിലും പുഴുവിലും ആവീഷ്കാരം,ദി കേരള സ്റ്റോറി വന്നപ്പോൾ കലയേ കലയായി കാണൽ വായ്ത്താളം

ഉണ്ടയിലും പുഴുവിലും തൊടുമ്പോൾ ആവീഷ്കാര സ്വാതന്ത്ര്യം. കലയേ കലയായി കാണണം എന്ന വിളിച്ച് പറച്ചിൽ. അങ്ങിനെ എങ്കിൽ എന്തുകൊണ്ട് കേരള…

2 hours ago

അഞ്ച് നേരം നിസ്കരിച്ചാലും വെള്ളിയാഴ്ച പള്ളിയിൽ പോയാലും അസ്സലാമു അലൈക്കും പറഞ്ഞാലൊന്നും ആരും തീവ്രവാദി ആകില്ല- അഖിൽ മാരാർ

മമ്മൂട്ടിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നാലെ താരത്തിന് പിന്തുണയുമായി പ്രമുഖർ. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദിനേയും…

2 hours ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, പ്രതി രാഹുലിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ സര്‍ക്കാര്‍ യഥാസമയം ഇടപെട്ടുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം. അന്വേഷണം ശരിയാംവിധം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അച്ഛന്‍ ഹരിദാസന്‍…

3 hours ago