ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടി അമല പോള്‍. ഗര്‍ഭകാലത്തെ വിശേഷങ്ങളുമായി താരം സോഷ്യല്‍മീഡിയയില്‍ സജീവമാണ്.
ഗര്‍ഭകാലത്ത് ഭര്‍ത്താവ് ജഗത് തനിക്ക് നല്കുന്ന പിന്തുണയെ കുറിച്ച് പങ്കുവെക്കുകയാണ് ഇപ്പോള്‍ താരം. 2023 നവംബറിലാണ് അമല പോളും സുഹൃത്ത് ജഗദ് ദേശായിയും വിവാഹിതരായത്. ഈ വര്‍ഷം ജനുവരിയിലാണ് താന്‍ അമ്മയാകാനൊരുങ്ങുന്ന വിവരം അമല പങ്കുവെച്ചത്. നിങ്ങളെ പോലെ ഒരാളെ അര്ഹിക്കാന് തീര്‍ച്ചയായും താന്‍ ജീവിതത്തില്‍ എന്തെങ്കിലും നല്ല കാര്യം ചെയ്തിട്ടുണ്ടെന്നായിരുന്നു അമല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു പോസ്റ്റ്.
‘ഏറെ വൈകിയും രാത്രികളില്‍ എനിക്കൊപ്പമിരുന്ന് എന്റെ അസ്വസ്ഥതകളെ സൗമ്യമായി ലഘൂകരിച്ചു. നിങ്ങള്‍ എനിക്ക് പകര്‍ന്നു തന്ന ശക്തമായ വാക്കുകള്‍ എന്റെ കരുത്ത് കൂട്ടി. ഈ ഗര്‍ഭകാല യാത്രത്തില്‍ എനിക്കൊപ്പം ഉറച്ചു നിന്നതിന് നന്ദി. എന്റെ ആത്മവിശ്വാസം ചോര്‍ന്നൊലിക്കുന്ന ഏറ്റവും ചെറിയ നിമിഷങ്ങളില്‍ പോലും എനിക്ക് താങ്ങായി നിങ്ങള്‍ താഴേക്ക് പറന്നിറങ്ങിയത് നിങ്ങളോടുള്ള നന്ദിയും സ്നേഹവും കൂട്ടി.
നിങ്ങളെപ്പോലെ ഒരു മനുഷ്യനെ അര്ഹിക്കാന് ഞാന്‍ ഈ ജീവിതത്തില്‍ തീര്‍ച്ചയായും എന്തെങ്കിലും നല്ലത് ചെയ്തിരിക്കണം. എന്റെ കരുത്തിന്റെയും സ്നേഹത്തിന്റെയും അചഞ്ചലമായ പിന്തുണയുടെയും ഉറവിടമായതിന് നന്ദി. വാക്കുകള്‍ക്ക് പ്രകടിപ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…
9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…
കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…