entertainment

ചാറ്റല്‍ മഴ പെയ്തപ്പോഴേക്കും നിനക്ക് ഭ്രാന്തായോ അമലേ: മഴയില്‍ തുള്ളിച്ചാടി താരം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അമല പോള്‍. മുംബൈയില്‍ നിന്നുള്ള ഗായകനായ ഭവ്‌നിന്ദര്‍ സിങുമായുള്ള അമലയുടെ വിവാഹം ഈ അടുത്തായിരുന്നു. വേനലില്‍ ആശ്വാസമായി മഴ എത്തിയപ്പോള്‍ മുറ്റത്തിറങ്ങി തുള്ളിച്ചാടി ആഹ്ലാദം പങ്കിടുകയാണ് നടി അമലാപോള്‍. മുറ്റത്തെ മാവിലുള്ള ഓരോ മാങ്ങയ്ക്കും ഉമ്മ കൊടുത്ത്, തന്റെ പ്രിയപ്പെട്ട പൂച്ചക്കുട്ടിയെ കെട്ടിപ്പിടിച്ചൊക്കെയാണ് താരത്തിന്റെ ആഘോഷം. അമലയുടെ അമ്മയാണ് ഇതെല്ലാം മൊബൈലില്‍ പകര്‍ത്തിയത്. അമലാ പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോ ആളുകള്‍ വൈറലാക്കിയിട്ടുണ്ട്.

‘ഒരു ചാറ്റല്‍ മഴ പെയ്തപ്പോഴേക്ക് നിനക്ക് ഭ്രാന്തായോ അമലേ? അപ്പോള്‍ ഒരു വലിയ മഴ പെയ്താല്‍ എന്താകും അവസ്ഥ?’, എന്നും അമ്മ ചോദിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ അമല സന്തോഷത്തോടെ മുറ്റത്ത് ഓടിച്ചാടി നടക്കുകയാണ്.കൂട്ടിന് ഓമനപൂച്ചയായ മൂണുമുണ്ട്.

ആദ്യം വരുന്നതെല്ലാം പ്രത്യേകതയുള്ളതാണ്. ലോക്ഡൗണ്‍ കാലത്തെ ആദ്യ മഴ. ഞങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുപൂച്ച മൂണിന്റെ ആദ്യ മഴ. 2020ല്‍ ആദ്യമായ് കായ്ച്ച മാങ്ങകള്‍. സ്‌നേഹത്തിന്റേയും ശാന്തിയുടേയും എന്റെ ആദ്യ യാത്ര. പ്രപഞ്ചം നല്‍കുന്ന സന്തോഷകരമായ അടയാളങ്ങളാണ് മഴ. കാമറയും ഡയലോഗും അമ്മ.’ എന്നിങ്ങനെ കുറിച്ചു കൊണ്ടാണ് താരത്തിന്റെ പോസ്റ്റ്.

Karma News Network

Recent Posts

മുൻ കാമുകിയുടെ വീട്ടിലേക്ക് ബോംബ് പാഴ്സലായി അയച്ചു, പൊട്ടിത്തെറിയിൽ ഭർത്താവിനും മകൾക്കും ദാരുണാന്ത്യം

​ഗാന്ധി​ന​ഗർ : മുൻ കാമുകിയുടെ വീട്ടിലേക്ക് ബോംബ് പാഴ്സലായി അയച്ച് യുവാവ്. ബോംബ് പൊട്ടിത്തെറിച്ച് പിതാവും മകളും കൊല്ലപ്പെട്ടു. ​ഗുജറാത്തിലെ…

17 mins ago

രാഹുലിന് അമേഠിയിൽ പരാജയപ്പെടുമെന്നുള്ള ഭയം, കോൺഗ്രസ് പാരാജയം സമ്മതിച്ചതായി സ്മൃതി ഇറാനി

ലക്‌നൗ : അമേഠിയിൽ മത്സരിക്കാൻ ഭയപ്പെടുന്ന രാഹുലിന്റെ ഭീരുത്വത്തെ പരിഹസിച്ച് കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി. റായ്ബറേലി മണ്ഡലത്തിൽ…

42 mins ago

കള്ളപ്പണം വെളുപ്പിക്കൽ കേസ്, ഹേമന്ത് സോറന് തിരിച്ചടി, ഇഡിക്കെതിരെയുള്ള ക്രിമിനൽ ഹർജി ഹൈക്കോടതി തള്ളി

റാഞ്ചി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് തിരിച്ചടി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി…

1 hour ago

അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, തെറിപറഞ്ഞു, ഡ്രൈവർ യദുവിനെതിരെ പരാതിയുമായി നടി

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കം ചര്‍ച്ചയാകുന്നതിനിടെ ഡ്രൈവര്‍ക്കെതിരേ മറ്റൊരു ആരോപണം ഉയർത്തി നടി…

1 hour ago

മലയാളി യുവാവ് ന്യൂസിലന്റില്‍ കടലില്‍ മുങ്ങി മരിച്ചു, അപകടം മീന്‍ പിടിക്കുന്നതിനിടെ, സുഹൃത്തിനെ കാണാതായി

മലയാളി യുവാവ് ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മരിച്ചു. മൂവാറ്റുപുഴ സ്വദേശി ഫെര്‍സില്‍ ബാബു(36), ആലപ്പുഴ നെടുമുടി സ്വദേശി ശരത്…

2 hours ago

രാഹുൽ ഗാന്ധി വയനാട്ടിലെ വോട്ടര്‍മാരോട് ചെയ്തത് നീതികേട്, റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ആനി രാജ

കൽപറ്റ∙ രാഹുൽ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നുണ്ടെന്ന് വയനാട്ടുകാരെ അറിയിക്കേണ്ടതായിരുന്നെന്നും അക്കാര്യം മറച്ചുവച്ചത് വോട്ടര്‍മാരോട് ചെയ്തത നീതികേടാണെന്നും വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി…

2 hours ago