entertainment

പ്രണയ സാഫല്യം, അമല പോൾ വീണ്ടും വിവാഹിതയായി

തെന്നിന്ത്യൻ താരം അമല പോൾ വീണ്ടും വിവാഹിതയായി. ഏറെക്കാലമായി പ്രണയത്തിലായിരുന്ന സംരംഭകനും കൺസൾട്ടന്റുമായ ജഗത് ദേശായിയാണ് വരൻ. കൊച്ചി ബോൾഗാട്ടി പാലസിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശേഷിക്കുന്ന ജീവിതത്തിലേക്ക് എന്റെ അപ്സരസിന്റെ കൈപിടിച്ച് മുന്നോട്ട്’, എന്നാണ് വിവാഹ ചിത്രം പങ്കുവെച്ചുകൊണ്ട് ജഗദ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. വിവാഹ ചിത്രത്തിന് താഴെ നിരവധി പേരാണ് ആശംസകളുമായി മുന്നോട്ട് വന്നിരിക്കുന്നത്. ലാവണ്ടർ നിറത്തിലുള്ള ലഹങ്കയും അതിന് ചേരുന്ന ചോക്കറും മോതിരവും കമ്മലുമാണ് വിവാഹ ചിത്രത്തില്‍ അമല ധരിച്ചിരുന്നത്. ലാവണ്ടറും ക്രീമും കലർന്ന ഷേർവാണിയായിരുന്നു വരന്‍ ജ​ഗത് ദേശായിയുടെ വേഷം.

അടുത്തിടെ ഇരുവരുടെയും വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. ‘മൈ ജിപ്സി ക്വീൻ യെസ് പറഞ്ഞു’ എന്ന അടിക്കുറിപ്പോടെ അമലയെ പ്രപ്പോസ് ചെയ്യുന്നതിന്റെ വീഡിയോ ജഗതും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

സംവിധായകൻ എ.എൽ വിജയിയായിരുന്നു അമലയുടെ ആദ്യ ഭർത്താവ്. 2011ൽ വിജയ് സംവിധാനം ചെയ്ത് അമല പോൾ അഭിനയിച്ച ദൈവ തിരുമകൾ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു ഇരുവരും അടുപ്പത്തിലായത്. അത് പിന്നീട് പ്രണയത്തിലേക്ക് എത്തി. 2014 ൽ അമലയും വിജയും വിവാഹതിരായി. ഹിന്ദു – ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം. രണ്ട് വർഷം മാത്രം മുന്നോട്ട് പോയ ഇരുവരും 2016ൽ വേർപിരിയൽ പ്രഖ്യാപിച്ചു. 2017ലാണ് നിയമപരമായി ബന്ധം അവസാനിപ്പിച്ചത്.

Karma News Network

Recent Posts

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

9 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

23 mins ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

44 mins ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

58 mins ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

1 hour ago

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

2 hours ago