entertainment

ജനസംഖ്യ കൂട്ടാനുള്ള ഫാക്ടറിയായിട്ടാണ് പുരുഷന്‍ സ്ത്രീയെ കാണുന്നത് അമല പോള്‍

തെന്നിന്ത്യയിലെ സൂപ്പര്‍നായികയാണ് അമല പോള്‍. സോഷ്യ്ല്‍ മീഡിയയിലെ നിറസാന്നിധ്യമായ അമലയുടോ പോസ്റ്റുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കാറ്. വിവാഹവും വിവാഹമോചനവും രണ്ടാമത് വിവാഹം കഴിച്ചെന്നും കഴിച്ചില്ലെന്നുമുള്ള വാര്‍ത്തകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ പോസ്റ്റുമായെത്തിയിരിക്കുകയാണ് താരം.

സിനിമയ്ക്കപ്പുറത്ത് ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട് താരത്തിന്. ലോക്ക് ഡൈണ്‍ കാലം വീട്ടില്‍ അമ്മയോടൊപ്പം ചിലവഴിക്കുകയാണ് അമല പോള്‍. പുരുഷ സമൂഹത്തിന് സ്ത്രീയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെക്കുറിച്ചും അര്‍ഹിക്കുന്ന പരിഗണ സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ടോയെന്നുമൊക്കെയുള്ള ചോദ്യങ്ങളുമായെത്തിയിരിക്കുകയാണ് അമല പോള്‍ ഇപ്പോള്‍

കുറിപ്പ് വായിക്കാം… ദ് പ്രോഫറ്റി’ലുള്ള നല്ല ചോദ്യങ്ങളെല്ലാം ചോദിച്ചിരിക്കുന്നത് സ്ത്രീകളാണ്. പ്രണയം, വിവാഹം, കുട്ടികള്‍, വേദന, ജീവിത യാഥാര്‍ഥ്യം. അങ്ങനെ എന്തെല്ലാം. വലിയ തത്വചിന്തകളോ, ദൈവങ്ങളെക്കുറിച്ചോ അല്ല, പച്ചയായ ജീവിതം. എന്തുകൊണ്ടാണ് ഈ ചോദ്യങ്ങളൊന്നും പുരുഷനില്‍ നിന്നും വരാത്തത്. സ്ത്രീകള്‍ മാത്രം ചോദിക്കുന്നത്. കാരണം സ്ത്രീകള്‍ അടിമത്വത്തിന്റെ, അപമാനത്തിന്റെ, സാമ്ബത്തിക ആശ്രിതത്വത്തിന്റെ എല്ലാം ഇരകളാണ്. ഇതിനെല്ലാം മുകളിലായി എന്നും അവര്‍ ഗര്‍ഭാവസ്ഥയിലാണ്.

എന്നും സ്ത്രീ വിഷമതകളില്‍ ജീവിക്കുന്നവളാണ്. വേദനകള്‍ മാത്രം അനുഭവിച്ച് ജീവിക്കുന്നവള്‍. അവളുടെ ഉള്ളില്‍ വളരുന്ന കുഞ്ഞ് അവളെ ഭക്ഷണം കഴിക്കാന്‍ പോലും ചിലപ്പോള്‍ അനുവദിക്കുന്നില്ല. കഴിക്കുന്നതെല്ലാം ശര്‍ദ്ദിച്ച്, ക്ഷീണിതയാണ് എന്നും അവള്‍. ഒരു കുഞ്ഞിന്റെ ജനനം എന്നാല്‍ ഒരു സ്ത്രീക്ക് മരണത്തിന് തുല്യമാണ്. ഒരു ഗര്‍ഭധാരണത്തില്‍ നിന്ന് മുക്തി നേടുന്നതിന് മുന്‍പ് തന്നെ അവളുടെ പുരുഷന്‍ വീണ്ടും അവളെ ഗര്‍ഭിണിയാക്കാന്‍ തയ്യാറെടുത്തിട്ടുണ്ടാകും.

ആള്‍ക്കൂട്ടത്തിനെ നിര്‍മിക്കുന്ന ഒരു ഫാക്ടറിയായി പ്രവര്‍ത്തിക്കുകയെന്നതാണ് ഒരു സ്ത്രീയുടെ പ്രധാന കര്‍മം എന്നാണ് തോന്നുന്നത്. ഇവിടെ പുരുഷന്‍ എന്താണ് ചെയ്യുന്നത്. ഒമ്ബത് മാസവും സ്ത്രീ വേദനയിലാണ്, പ്രസവസമയത്തും അവള്‍ വേദനയിലാണ്, ഈ സമയങ്ങളില്‍ പുരുഷനോ? പുരുഷനെ സംബന്ധിച്ചിടത്തോളം അവന്റെ കാമം തീര്‍ക്കാനുള്ള ഒരു വസ്തു മാത്രമാണ് സ്ത്രീ.

ഇതിന്റെ പരിണിതഫലങ്ങളെ കുറിച്ച് അവന് ചിന്തയില്ല. എന്നിട്ടും അവന്‍ എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞുകൊണ്ടിരിക്കും. ശരിക്കും പുരുഷന് സ്ത്രീയോട് സ്നേഹമുണ്ടായിരുന്നുവെങ്കില്‍ ലോകത്ത് ജനസംഖ്യ വര്‍ധന ഉണ്ടാവില്ലായിരുന്നു. അവന്റെ സ്നേഹം എന്ന വാക്ക് വെറും പൊള്ളയാണ്. അവളെ അവന്‍ വെറും കന്നുകാലിയോടെന്ന പോലെയാണ് പെരുമാറുന്നതെന്നുമായിരുന്നു അമല പോള്‍ കുറിച്ചത്.

Karma News Network

Recent Posts

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

35 seconds ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

15 mins ago

ബാർ പരിസരത്ത് പൊരിഞ്ഞയടി, ജീവനക്കാരടക്കം 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…

37 mins ago

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

51 mins ago

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

1 hour ago

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

2 hours ago