entertainment

അമലയുടെ വയറിൽ തലോടി ഭർത്താവ്, കമന്റുമായി സോഷ്യൽ ലോകം

താനൊരു അമ്മയാകാൻ പോകുന്നെന്ന സന്തോഷ വിവരം അടുത്തിടെയാണ് അമല പോൾ ആരാധകരോട് പങ്കിട്ടത്. ഇപ്പോഴിതാ വീണ്ടും ഗർഭിണിയായതിനു ശേഷമുള്ള വീഡിയോ അമല പുറത്തു വിട്ടിരിക്കുകയാണ്. ഭർത്താവായ ജഗത്ത് അമലയുടെ നിറവയറിൽ തലോടുന്നതും ഇരുവരും പരസ്പരം ചുംബിച്ചും കെട്ടിപ്പിടിച്ചും പ്രണയാതുരമായ നിമിഷങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോ ഇൻസ്റ്റാഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി.

രണ്ടിൽ നിന്നും മൂന്നിലേക്ക്- 2024 ൽ പുതിയ എന്നെ സ്വീകരിക്കാൻ പോവുകയാണെന്നാണ് വീഡിയോയ്ക്ക് അമല നൽകിയ ക്യാപ്ഷനിൽ പറയുന്നത്. മാത്രമല്ല കടൽത്തീരത്തേക്ക് നിറയവയറിൽ നടന്ന് പോകുന്നതും ഫോട്ടോഷൂട്ടിനായി തയ്യാറെടുക്കുന്നതുമൊക്കെ വീഡിയോയിലുണ്ട്. ഇടയ്ക്ക് ഭർത്താവ് നടിയുടെ നിറവയറിൽ തലോടുന്നതും തമാശ കളിക്കുന്നതുമൊക്കെ കോർത്തിണക്കിയൊരു കിടിലൻ വീഡിയോയാണ് നടി പങ്കുവെച്ചത്.

ഭർത്താവുമായി എത്രത്തോളം സ്‌നേഹത്തിലാണെന്ന് വ്യക്തമാക്കുന്നതായിരുന്നു അമലയുടെ വീഡിയോ. മാത്രമല്ല ഈ പോസ്റ്റിന് താഴെ കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ‘ഇത് ഓക്കെ. നിങ്ങളുടെ ലവ് സ്‌റ്റോറി പറയുന്നൊരു മൂവി തന്നെ ഇറക്കണം. അതിൽ അഭിനയിക്കേണ്ടത് നിങ്ങളാണ്. എന്നിട്ട് എനിക്കത് കാണണമെന്ന് പറയുകയാണ്’, നടിയും അവതാരകയുമായ പേളി മാണി. താങ്ക്യൂ സേറ, നീ ജഗ്ഗിന്റെ രാത്രിയും പകലും എന്നെന്നേക്കുമായി ഒരുക്കി എന്നാണ് പേളിയുടെ കമന്റിന് അമല നൽകിയ മറുപടി.

കഴിഞ്ഞ നവംബറിലായിരുന്നു സുഹൃത്തായിരുന്ന ജഗദ് ദേശായിയെ അമല വിവാഹം ചെയ്യുന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. ഗുജറാത്ത് സ്വദേശിയാണ് ജഗദ്. ടൂറിസം – ഹോസ്പിറ്റാലിറ്റി മേഖലയാണ് അദ്ദേഹത്തിന്റെ തൊഴിലിടം. നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസ് ആയി ജോലി നോക്കുകയാണ് ഇപ്പോൾ.

സംവിധായകൻ എ.എൽ വിജയിയായിരുന്നു അമലയുടെ ആദ്യ ഭർത്താവ്. 2011ൽ വിജയ് സംവിധാനം ചെയ്ത് അമല പോൾ അഭിനയിച്ച ദൈവ തിരുമകൾ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു ഇരുവരും അടുപ്പത്തിലായത്. അത് പിന്നീട് പ്രണയത്തിലേക്ക് എത്തി. 2014 ൽ അമലയും വിജയും വിവാഹതിരായി. ഹിന്ദു – ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം. രണ്ട് വർഷം മാത്രം മുന്നോട്ട് പോയ ഇരുവരും 2016ൽ വേർപിരിയൽ പ്രഖ്യാപിച്ചു. 2017ലാണ് നിയമപരമായി ബന്ധം അവസാനിപ്പിച്ചത്.

Karma News Network

Recent Posts

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

21 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

28 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

53 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

1 hour ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

2 hours ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

2 hours ago