മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അമല പോള്‍. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലെ തന്നെ മിക്ക ഭാഷകളിലും മുന്‍നിര നായകന്മാരുടെ നായികയായി അമല പോള്‍ മാറി കഴിഞ്ഞു. ഇതിനിടെ സംവിധായകന് എ എല്‍ വിജയിയുമായി അമലയുടെ വിവാഹം നടന്നെങ്കിലും പിന്നീട് ബന്ധം പിരിഞ്ഞിരുന്നു. ഇപ്പോള്‍ അമല പോള്‍ രണ്ടാമതും വിവാഹിതയായിരിക്കുകയാണ്. സുഹൃത്തും ഗായകനുമായ ഭവ്നിന്ദര് ആണ് അമലയെ രണ്ടാമത് വിവാഹം ചെയ്തത്. ലോക്ക്ഡൗണ്‍ ആയതില്‍ പിന്നെ സോഷ്യല്‍ മീഡിയകളില്‍ നടി സജീവമാണ്. ഒടുവില്‍ പുതിയ ചിത്രത്തിനൊപ്പം അമല കുറിച്ച വാക്കുകളും ചര്‍ച്ചയായിരിക്കുകയാണ്.
എന്റെ ഒരു ഫെമിനിസ്റ്റ് ജീവിത നിയമം എന്ന് പറഞ്ഞുകൊണ്ടാണ് അമല കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒരു പെണ്ണ് ആണിനെ പ്രശംസിക്കുകയോ ഉയര്‍ത്തിക്കാട്ടുകയോ ചെയ്യുമ്പോള്‍ ആണുങ്ങള് അവരെ സമീപിക്കുന്ന രീതി എന്താണെന്നതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ഒരാണിനെയും വിധിക്കാറില്ല. അതേ സമയം , ഒരു പെണ്ണ് ആണിനോളം വളരുകയോ അവര്‍ക്കൊപ്പം ഒരു കാര്യം ചെയ്യുകയോ ചെയ്യുമ്പോള്‍ ആണിന്റെ മനോഭാവം എന്തായിരിക്കും എന്ന് ഒന്ന് സൂക്ഷമമായി നിരീക്ഷിച്ചു നോക്കൂ. ഉത്തരം സ്പഷ്ടം’ അമല പോള്‍ കുറിച്ചു. ഈ കാഴ്ചപ്പാട് തന്റെ അനുഭവത്തില്‍ നിന്നും ആണെന്നും അമല വ്യക്തമാക്കുന്നു. ഇത് അമലയുടെ ഹാഷ്ടാഗില് നിന്നും വ്യക്തമാണ്. ട്രൂത്ത് ബോംബ്, ദ റിയല്‍ ഐഡിയ എന്നൊക്കെയാണ് മറ്റ് ഹാഷ് ടാഗുകള്‍.
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…