Categories: kerala

കൂറ്റൻ പാറയിൽ അള്ളിപ്പിടിച്ചു കയറി, ഒറ്റച്ചാട്ടം, അമല പോളിന്റെ ബാലിയിൽ നിന്നുള്ള വീഡിയോ വൈറൽ

തെന്നിന്ത്യയിലെ നടിമാരിൽ ഏറെ ശ്രദ്ധേയയാണ് അമല പോൾ. അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലും ഗ്ലാമർ വേഷങ്ങളിലും തിളങ്ങിയ താരമാണ് അമല. നിരവധി ചിത്രങ്ങളിലൂടെ നടി പ്രേക്ഷകരുടെ മനസിലിടം നേടി. മലയാളി ആണെങ്കിലും അന്യ ഭാഷകളിലും നടി തിളങ്ങി. തന്റെ കഥാപാത്രങ്ങളെ എല്ലാം വളരെ മികവുറ്റതാക്കാൻ അമലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് നടി പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. ലാൽ ജോസ് ഒരുക്കിയ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് നടിയുടെ അരങ്ങേറ്റം. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ താരം അഭിനയിച്ചു. മലയാളത്തിൽ ചുരുക്കം സിനിമകളെ അമല ചെയ്തിട്ടുള്ളു എങ്കിലും മലയാളികൾക്ക് പ്രിയ സിനിമകളാണ് അവയെല്ലാം

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അമല പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം നടി പങ്കുവച്ച പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ബാലിയിൽ നിന്നുള്ള വിഡിയോയാണ് അമല പോൾ പങ്കുവച്ചിരിക്കുന്നത്. വെള്ളച്ചാട്ടത്തിനരികിലെ കൂറ്റൻ പാറക്കെട്ടുകളിൽ അള്ളിപ്പിടിച്ച് കയറുന്ന അമലയെ വീഡിയോയിൽ കാണാം. പറക്കെട്ടിന് മുകളിൽ എത്തിയ അമല താഴേക്ക് ചാടുകയും ചെയ്യുന്നു. ഒപ്പം വെള്ളച്ചാട്ടതിന് സമീപം ഊഞ്ഞാൽ കെട്ടി ആടുന്നുമുണ്ട് താരം. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. അമലയുടെ സാഹസികതയെ അഭിനന്ദിക്കുന്നതോടൊപ്പം അപകടം പിടിച്ച പ്രവൃത്തിയാണിതെന്നും ആരാധകർ പറയുന്നു.

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളുകൂടിയാണ് അമല. പലപ്പോഴും തന്റെ യാത്രകളുടെ ഓർമകളും ചിത്രങ്ങളുമെല്ലാം അമല പങ്കുവയ്ക്കാറുണ്ട്. അവയെല്ലാം തന്നെ വൈറലാകാറുമുണ്ട്. അതേസമയം, ക്രിസ്റ്റഫർ എന്ന ചിത്രമാണ് അമലയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മമ്മൂട്ടിയായിരുന്നു നടൻ. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൊലീസ് വേഷത്തിലായിരുന്നു മമ്മൂട്ടി.

Karma News Network

Recent Posts

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

12 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

18 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

48 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

55 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

1 hour ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

2 hours ago