entertainment

പതിനേഴാം വയസിൽ വിവാഹം, 24-ാം വയസിൽ വിവാഹ മോചനം നേടി, അംബിക പിള്ള

മുതിർന്ന മേക്കപ്പ് ആർട്ടിസ്റ്റും ഹെയർ സ്റ്റൈലിഷുമാണ് അംബിക പിള്ള. സിനിമയിലും ടിവി ഷോകളിലും താരം പ്രവർത്തിച്ചിട്ടുണ്ട്. കുറച്ച് നാളുകളായി അംബിക സജീവമായിരുന്നില്ല. ബിസിനസുകാരനായ ഗോപിനാഥപിളളയുടെയും ശാന്തയുടേയും മകളായി കൊല്ലത്തെ ഒരു സമ്പന്ന കുടുംബത്തിലായിരുന്നു അംബികയുടെ ജനനം. 17-മത്തെ വയസിൽ വിവാഹിതയായ അംബിക 22-മത്തെ വയസിൽ മകൾ കവിതക്ക് ജന്മം നൽകി. സുഖപ്രദമല്ലാത്ത ദാമ്പത്യജീവിതത്തിൽ നിന്ന് പിരിയുമ്പോൾ അംബികയ്ക്ക് പ്രായം 24. സ്വന്തം അധ്വാനത്തിൽ ഒരു ജീവിതം കെട്ടിപ്പടുക്കാൻ അംബിക ഡൽഹിയിലേക്ക് വണ്ടി കയറി. 2000 രൂപ ശമ്പളത്തിൽ തന്റെ കരിയറിന് തുടക്കമിട്ട അംബികക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അവിടെ നിന്നാണ് രാജ്യമറിയുന്ന അംബിക പിളള എന്ന ബ്രാൻഡിന്റെ പിറവി.സെലിബ്രിറ്റി ഹെയർ ആന്റ് മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ വിരാജിക്കുമ്പോഴും പങ്കാളിത്തത്തിൽ തുടങ്ങിയ സംരംഭങ്ങളെല്ലാം അംബികക്ക് പരാജയമായി. ഒടുവിലാണ് അംബിക പിളള എന്ന ബ്രാന്റിൽ തന്നെ സലൂണുകളിലേക്കും പ്രോഡക്ടുകളിലേക്കും അവർ എത്തുന്നത്. ഇപ്പോഴിതാ തന്റെ ജീവിത കഥ അംബിക പിള്ള പങ്കുവെക്കുകയാണ്. ആ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

ഹൈസ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞതിന് പിന്നാലെ തന്റെ പതിനേഴാം വയസിലാണ് അംബിക വിവിഹാതയാകുന്നത്. 22-ാം വയസിൽ അമ്മയായി. പക്ഷെ ആ ദാമ്പത്യ ജീവിതം അധികനാൾ നീണ്ടു നിന്നില്ല. 24-ാം വയസിൽ അംബിക പിള്ള വിവാഹ മോചിതയായി. സ്വന്തം വീട്ടിൽ എല്ലാമുണ്ടായിട്ടും അവർ സ്വന്തം കാലിൽ നിൽക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് ബ്യൂട്ടീഷ്യൻ ജോലി അന്വേഷിച്ച് ഡൽഹിയിലെത്തുന്നത്. പക്ഷെ അവിടേയും അവർക്ക് മുന്നിൽ പ്രതിസന്ധികളുയർന്നു വന്നു.

‘ആ പ്രതിസന്ധികളൊന്നും എന്നെ തളർത്തിയില്ല. എനിക്കെന്റെ കുഞ്ഞിനെ നോക്കണമായിരുന്നു. നമ്മൾ മാത്രം ആശ്രയമായുള്ള ഒരാൾക്ക് തണലൊരുക്കേണ്ടി വരുമ്പോഴാണ് ഏതൊരാളും ഏറ്റവും കഠിനാധ്വാനം ചെയ്യുക. മേക്കപ് ആർട്ടിസ്റ്റ് എന്ന നിലയിൽ ശ്രദ്ധേയയായതോടെയാണ് കഷ്ടപ്പാടുകൾ മാറിയത്’ എന്നാണ് ഒരിക്കൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ അവർ മനസ് തുറന്നത്.

സ്വന്തമായൊരു കരിയറും പേരുമൊക്കെ നേടിയെടുത്തുവെങ്കിലും ജീവിതം അംബികയെ പരീക്ഷിക്കുന്നത് നിർത്തിയിരുന്നില്ല. സ്തനാർബുദത്തിന്റെ രൂപത്തിലായിരുന്നു ജീവിതം അവരെ പിന്നീട് വെല്ലുവിളിച്ചത്. കൊവിഡ് കാലത്താണ് അംബിക പിള്ളയ്ക്ക് സ്തനാർബുദമാണെന്ന് കണ്ടെത്തുന്നത്. പക്ഷെ ജീവിതത്തിൽ നേരിടേണ്ടി വന്ന മറ്റ് വെല്ലുവിളികളെ പോലെ തന്നെ അതിനേയും അവർ നേരിട്ടു, അതിജീവിച്ചു.

അർബുദം ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഒറ്റ മുഖം മാത്രമാണ് തന്റെ മനസ്സിൽ തെളിഞ്ഞത്. അത് മകൾ കവിയുടേത് ആയിരുന്നു. കാരണം തനിക്കെന്തെങ്കിലും സംഭവിച്ചാൽ മോൾക്ക് ആരുണ്ടാകും എന്ന തോന്നലാണ് അസുഖത്തെ അതിജീവിക്കാൻ പ്രചോദനം ആയതെന്നാണ് അംബിക പിള്ള പറഞ്ഞത്. കഴിഞ്ഞ ദിവസം മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ ബോളിവുഡ് നടിമാർ പ്ലാസ്റ്റിക് സർജറി ചെയ്തതിനെക്കുറിച്ചുള്ള അംബികയുടെ വാക്കുകൾ വൈറലായി മാറിയിരുന്നു.

”എനിക്ക് തോന്നുന്നത് എല്ലാ നടിമാരും ചെയ്തിട്ടുണ്ടെന്നാണ്. അതിൽ തന്നെ അനുഷ്‌ക ചെയ്തത് കണ്ടിട്ടാണ് ഞാൻ ഏറ്റവും കൂടുതൽ പേടിച്ച് പോയത്. എന്താ ചെയ്ത് വെച്ചിരിക്കുന്നത്? നിനക്ക് എന്താണ് പറ്റിയതെന്ന് ചോദിച്ച് ഞാൻ അനുവിന് മെസേജ് അയച്ചിരുന്നു. ഫില്ലേർസും ബൊട്ടക്സ് ഒക്കെ ചെയ്യാം. പക്ഷേ ചെയ്യുമ്പോൾ കുറച്ച് കാണാൻ ഡീസന്റായിട്ട് തോന്നുന്നത് പോലെ ചെയ്യണം. അല്ലാതെ ഭയാനകമായ രീതിയിലൊന്നും ചെയ്യരുത്” എന്നാണ് അവർ പറയുന്നത്.

പ്രിയങ്ക എല്ലാം ചെയ്തിട്ടുണ്ടെന്നാണ് തോന്നുന്നത്. അവർ ചുണ്ടിന് മാത്രമല്ല വേറെ സ്ഥലങ്ങളിലും പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട്. പ്രിയങ്ക ആദ്യം മൂക്ക് ചെയ്തപ്പോൾ ഭയങ്കര കുഴപ്പമായിരുന്നു. അത് പിന്നെ നാലഞ്ച് ഓപ്പറേഷൻ കഴിഞ്ഞിട്ടാണ് ശരിയായത്. അവളുടെ ആദ്യത്തെ മൂക്കും ഇപ്പോഴത്തെ മൂക്കും നോക്കിയാൽ ആ വ്യത്യാസം കാണാമെന്ന്’ അംബിക പിള്ള പറയുന്നു.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

7 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

8 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

8 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

9 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

9 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

10 hours ago