kerala

ആദിത്യന്‍ തന്നെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി, സിസിടിവി ദൃശ്യങ്ങളുമായി അമ്പിളി ദേവി രംഗത്ത്

കഴിഞ്ഞ ദിവസമാണ് ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമായ അമ്പിളി ദേവി ഭര്‍ത്താവ് ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. തനിക്ക് ഭീഷണിയുണ്ടെന്നും അമ്പിളി ദേവി പ്രതികരിച്ചു. കഴിഞ്ഞ 23ന് വൈകിട്ടാണ് അമ്പിളി ദേവിയുടെ വീട്ടിലെത്തി ആദിത്യ ജയന്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. അമ്പിളി ദേവിയുടെ വീട്ടിലെത്തി ആദിത്യ ജയന്‍ ആയുധം കാട്ടി ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അമ്പിളി ദേവി തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ‘ഞങ്ങളുടെ വീട്ടിലുള്ളവരെ എല്ലാം കത്തി കാട്ടി ഭീഷണിപ്പെടുത്തി. കുത്തും വെട്ടും കൊല്ലും എന്നൊക്കെ പറഞ്ഞു. അപ്പുവിനു വേണ്ടി വാങ്ങിക്കൊണ്ടുവന്ന വസ്ത്രവും വലിച്ചെറിഞ്ഞു. ഞാന്‍ പറഞ്ഞൊരു കാര്യമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ‘നിങ്ങള്‍ എന്നെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെങ്കില്‍, ആ ചെറുക്കന്റെ അണ്ണാക്കില്‍ അത് ഞാന്‍ കുത്തിക്കേറ്റി കൊടുത്തിട്ടുണ്ട്.’ഇങ്ങനെ അയാള്‍ പറഞ്ഞത് എന്നില്‍ വളരെ വിഷമമുണ്ടാക്കി.’അമ്പിളി ദേവി പറഞ്ഞു.

‘സ്‌നേഹത്തോടുകൂടി കൊടുക്കുന്ന കാര്യത്തെ പിന്നീട് ഇങ്ങനെ പറഞ്ഞപ്പോള്‍ എന്തോപോലെ തോന്നി. അയാളുടെ കടങ്ങളുടെ കാരണം കുഞ്ഞുങ്ങള്‍ക്കും എനിക്കും വസ്ത്രങ്ങള്‍ വാങ്ങി തന്നതുകൊണ്ടാണെന്ന് പറഞ്ഞു. ആദ്യ ഭര്‍ത്താവില്‍ ഉണ്ടായ മകന്, അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു,,,അതൊക്കെ അയാളുടെ കാശ് ആണ്, അങ്ങനെ പൈസ പോയി എന്നൊക്കെ പറഞ്ഞപ്പോള്‍ വിഷമമുണ്ടായി.’അമ്പിളി ദേവി പറഞ്ഞു.

‘ഭീഷണിപ്പെടുത്തിയ സമയത്തും ഒരു വസ്ത്രം വാങ്ങിക്കൊണ്ടുവന്നിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ജയന്‍ ചേട്ടന്‍ ഇനി അപ്പുവിനു വേണ്ടി വാങ്ങി പൈസ കളയല്ലേ, ചെറിയ ആള്‍ക്ക് എന്തെങ്കിലും വാങ്ങികൊടുത്തോളൂ. അപ്പുവിന് കൊടുക്കാന്‍ ഞാനുണ്ട്. പിന്നീട് അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. അവസാനമാണ് ആ വസ്ത്രം എടുത്തെറിഞ്ഞത്. എന്തിനാണ് വലിച്ചെറിഞ്ഞതെന്ന് അറിയില്ല. അതിനുശേഷം പുറത്തേയ്ക്കു പോയി ഗേറ്റില്‍ ചവിട്ടി. പോക്കറ്റില്‍ നിന്നു കത്തിയെടുത്ത് വെട്ടും കുത്തും എല്ലാത്തിനെയും തീര്‍ത്തുകളയും എന്ന രീതിയില്‍ സംസാരിച്ചു.’

‘അദ്ദേഹത്തിന്റെ രണ്ട് പ്രോപ്പര്‍റ്റി ഇവിടെ ഇരുപ്പുണ്ടായിരുന്നു. ഞങ്ങളെ സൂക്ഷിക്കാന്‍ ഏല്‍പിച്ചതാണ്. അത് ചോദിച്ചു, ഞങ്ങള്‍ തിരിച്ചെഴുതി കൊടുത്തു. അത് ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇനി മേലാല്‍ ഇവിടെ വരില്ല എന്നൊക്കെ പറഞ്ഞാണ് പോകുന്നത്. അതിനു ശേഷം ഇത് പുറത്തറിയരുത് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഞാന്‍ നാറിയതിനേക്കാള്‍ കൂടുതല്‍ നീ നാണംകെടും എന്നു പറഞ്ഞു.’അമ്പിളി ദേവി പറഞ്ഞു.

Karma News Network

Recent Posts

പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ടു, അഭിഭാഷകയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീ​ഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…

30 mins ago

രാഹുൽ ദ്രാവിഡ് കോച്ച് സ്ഥാനം ഒഴിയുന്നു- ഇനി ഞാൻ തൊഴിൽ രഹിതനാണ്‌

ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്‌. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…

34 mins ago

സഹോദരന്റെ വിവാഹത്തലേന്ന് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…

41 mins ago

വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കി, മദ്രസ അധ്യാപകന് ട്രിപ്പിള്‍ ജീവപര്യന്തം വിധിച്ച് കോടതി

തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…

54 mins ago

‘കാര്‍ത്തുമ്പി കുടകള്‍ മനോഹരം’, അട്ടപ്പാടിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…

1 hour ago

ഇന്ത്യൻ ടീമിനേ വസതിയിലേക്ക് ക്ഷണിച്ച് പി.എം മോദി,ടീമിനേ ഫോണിൽ വിളിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…

1 hour ago