topnews

പിന്നിലിരുന്നയാള്‍ കഴുത്തില്‍ കുത്തിപ്പിടിച്ചു, സിനിമയെ വെല്ലുന്ന കോവിഡ് പോരാട്ട സംഘട്ടനം, കയ്യടി നേടി ആംബുലന്‍സ് ഡ്രൈവര്‍മാര്‍

കൊച്ചി: കോവിഡ് വ്യാപിക്കാന്‍ തുടങ്ങിയതോടെ പല സംഭവങ്ങളും ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.ആലുവ പുളിഞ്ചോട് കവലയില്‍ നടന്ന സംഭവം ഒരു സിനിമ ഷൂട്ടിംഗ് പോലെ തോന്നാം. 108 ആംബുലന്‍സ് ഡ്രൈവര്‍മാരായ ആലപ്പുഴ ഹരിപ്പാട് സ്വദേശി പവിശങ്കറും കോട്ടയം മീനടം സ്വദേശി കെ ജെ രാജ്‌മോഹനും ആയിരുന്നു ഇവര്‍. ജൂലൈ എട്ടിന് വൈകുന്നേരം അഞ്ച് മണിക്ക് വിമാനതത്താവളത്തിന് സമീപം ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന പ്രവാസി യുവാവിനെ സ്രവ സാംപിള്‍ ശേഖരിക്കാന്‍ വേണ്ടി കളമശേരി മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു പവിശങ്കറുടെ ജോലി.

ആലുവ പുളിഞ്ചോട് കവലയില്‍ വാഹനം എത്തിയപ്പോള്‍ പിന്നിലിരുന്ന യുവാവ് ഗ്ലാസ് വീതിലിലൂടെ കയ്യിട്ട് പവിശങ്കറിന്റെ കഴുത്തില്‍ പിടിച്ചു. ആബുലന്‍സിന്റെ നിയന്ത്രണം വിട്ടു. റോഡില്‍ പാളി. ഒടുവില്‍ ഒരു വിധത്തില്‍ ബ്രേക്ക് ചവിട്ടി നിര്‍ത്തി പവിശങ്കര്‍ പുറത്തിറങ്ങി. ഇതിനിടെ യുവാവ് ആംബുലന്‍സിലെ മുന്‍സീറ്റിലേക്ക് കടന്ന് ഗ്ലാസ് ഇടിച്ച് പൊട്ടിക്കാന്‍ ശ്രമിച്ചു.

അപ്പോള്‍ മുതല്‍ മറ്റൊരു ആംബുലന്‍സില്‍ ടികെ രാജ്‌മോഹന്‍ എത്തി. ഇരുവരും അതി സാഹസികമായി യുവാവിനെ പിടികൂടുകയായിരുന്നു. ഇയാളെ കീഴ്‌പ്പെടുത്തി ആംബുലന്‍സില്‍ കയറ്റി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. യുവാവിന്റെ സ്രവപരിശോധന ഫലം എത്തുന്നത് വരെ ഇരുവരും ക്വാറന്റീനില്‍ ആയിരുന്നു. ഫലം നെഗറ്റീവ് ആണെന്ന് അറിയിപ്പ് ലഭിച്ചു.

കോവിഡ് നെഗറ്റീവ് ആയെങ്കിലും യുവാവിന്റെ മര്‍ദ്ദനത്തില്‍ ഇരുവര്‍ക്കും നല്ല പരുക്ക് പറ്റി. രാജ്‌മോഹന് മൂത്ര തടസ്സമുണ്ടായി. കയ്യില്‍ ചതവുമുണ്ട്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൂത്രത്തില്‍ രക്തവും കണ്ടെത്തി. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ പവിശങ്കറിന്റെ വിവാഹനിശ്ചയം അടുത്ത മാസം നടക്കാനായിരിക്കുകയായിരുന്നു.

Karma News Network

Recent Posts

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

10 seconds ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

5 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

കൊല്ലം: അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.…

7 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

33 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

48 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago