topnews

അരക്ക് താഴെ തളര്‍ന്ന അനുജത്തി മനുവിന് ഒരിക്കലും ഭാരമല്ല, കോവിഡ് പിടിപെട്ട ഈ മുത്തശ്ശിയും

വിളപ്പില്‍: പലപ്പോഴും തങ്ങള്‍ക്ക് ഒരു കുറവ് ഉണ്ടായാല്‍ അത് അംഗീകരിക്കാന്‍ തയ്യാറാവാത്തവരുണ്ട്. അപ്പോള്‍ തന്റെ ഉറ്റവര്‍ക്ക് ആണെങ്കിലോ ആ കുറവുകള്‍, പറയേണ്ട കാര്യവുമില്ല. എന്നാല്‍ അരയ്ക്ക് താഴെ തളര്‍ന്ന അനുജത്തി മനുവിന് ഒരു ഭാരമേ അല്ല. എവിടെ പോകണമെങ്കിലും അനുജത്തിയെ ഒക്കത്ത് എടുത്ത് വെച്ച് മനു കൊണ്ടുപോകും. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആയ ഒരു മുത്തശ്ശിയെ എടുത്ത് ആശുപത്രിയില്‍ കൊണ്ടു പോയപ്പോളും മനുവിന് ഭാരം അനുഭവപ്പെട്ടില്ല. കാരണം അത് ചെയ്യാന്‍ ആ നല്ലമനസ് ഒരുങ്ങിയത് തന്നെ.

പുളിയറക്കോണം കൂരുവിള വീട്ടില്‍ മീനു എന്ന 28കാരിയുടെ ജീവിതം ജനിച്ചപ്പോള്‍ മുതല്‍ ചക്ര കസേരയിലാണ്. മീനുവിന് എവിടെ പോകണമെങ്കിലും ഏട്ടന്‍ സേവാഭാരതി ആംബുലന്‍സ് ഡ്രൈവര്‍ മനു വര്‍ഷങ്ങളായി ഒക്കത്തെടുത്ത് കൊണ്ടു പോവുകയാണ് പതിവ്. ബന്ധുവീടുകളിലും മറ്റ് ചടങ്ങുകളിലും ഒക്കെ മീനു പോയിരുന്നത് മനുവിന്റെ ഒക്കത്ത് ഇരുന്നാണ്. മനു സ്വന്തം വിവാഹത്തിന് പോലും കതിര്‍ മണ്ഡപത്തിലെത്തിയത് മീനുവിനെ എടുത്ത് കൊണ്ടായിരുന്നു.

ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് പേരൂര്‍ക്കട ഭാഗത്ത് മനുവിന് ഒരു ഫോണ്‍ കോള്‍ എത്തിയത്. കൊടുങ്ങാനൂരില്‍ കോവിഡ് മൂര്‍ശ്ചിച്ച് മരണത്തോട് മല്ലിടുന്ന 80കാരിയെ ആശുപത്രിയില്‍ എത്തിക്കണമെന്നായിരുന്നു സന്ദേശം. മറിച്ച് ഒന്നും പറയാതെ മനു ആംബുലന്‍സും ഓടിച്ച് ആ വീട്ടിലേക്ക് പാഞ്ഞു. ബന്ധുക്കള്‍ ഭയന്ന് മാറി നിന്നപ്പോള്‍ മനു മുത്തശ്ശിയെ തന്റെ കൈകളില്‍ കോരിയെടുത്ത് ആശുപത്രിയിലേക്ക് നിങ്ങി.

Karma News Network

Recent Posts

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

18 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

33 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

1 hour ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

2 hours ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

2 hours ago