topnews

രോഗം നെഗറ്റീവായവരും രോഗികളാകാം; മുന്നറിയിപ്പുമായി അമേരിക്ക

വൈറസിനോട് പൊരുതുന്ന ലോകത്തിന് ആശങ്ക നല്‍കുന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ ഗവേഷകര്‍. രോഗ ബാധയില്ലെന്ന് പരിശോധനയിലൂടെ കണ്ടെത്തിയവരിലും രോഗം ഉണ്ടാകാന്‍ സാധ്യതയെന്നാണ് ഗവേഷകര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. രോഗമുള്ളവരെ പോലും നിയന്ത്രിക്കാനാകാതെ രാജ്യങ്ങള്‍ പെടാപ്പാട പെടുമ്പോഴാണ് രോഗ ബാധയില്ലെന്ന് കണ്ടെത്തിയവരില്‍ രോഗം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന കണ്ടെത്തല്‍. മിക്ക വന്‍കിട രാഷ്ട്രങ്ങളും ഇതിനോടകം തന്നെ ശവപ്പറമ്പായി കഴിഞ്ഞിരിക്കുകയാണ്. വൈറസിനെ പിടിച്ചു കെട്ടാന്‍ ഒരു രാജ്യത്തിനും സാധിച്ചിട്ടില്ല. രോഗം ബാധിക്കുന്നവര്‍ മരിച്ച് വീഴുകയാണ്. കൃത്യമായ മരുന്നോ ചികിത്സയോ പോലും കൊടുക്കാന്‍ സാധിക്കുന്നില്ല. ഈ അവസ്ഥയിലൂടെ കടന്ന് പോകുമ്പോഴാണ് പുതിയ വെല്ലുവിളി ഉയര്‍ന്നിരിക്കുന്നത്.

രോഗപ്പകര്‍ച്ച നിയന്ത്രിക്കാനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് എടുത്തുകളയാന്‍ ആലോചിക്കുന്നതിനിടെയാണ് മുന്നറിയിപ്പെന്നത് ശ്രദ്ധേയമാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വന്‍കിട രാഷ്ട്രങ്ങളുടെയൊക്കെ സാമ്പത്തിക നട്ടെല്ല് തകര്‍ന്നിരിക്കുകയാണ്. എത്രനാള്‍ ലോക്ഡൗണ്‍ തുടരേണ്ടി വരുമെന്നോ രോഗത്തെ അതിജീവിക്കാന്‍ പറ്റുമോ എന്ന് പോലും അറിയാതെ രാജ്യങ്ങള്‍ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ രോഗബാധയില്ലെന്ന് കണ്ടെത്തിയവരിലും രോഗം വരാനുള്ള സാധ്യയുണ്ടെന്ന കണ്ടെത്തല്‍ ഇടിത്തീയായിരിക്കുകയാണ്.

രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ മൂക്ക്, തൊണ്ട എന്നിവിടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന സ്രവ സാമ്പിളുകള്‍ പരിശോധിച്ചാണ് നിലവില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പി.സി.ആര്‍ ടെസ്റ്റാണ് രോഗ പരിശോധനയ്ക്ക് നിലവില്‍ ഉപയോഗിക്കുന്ന രീതി. എന്നാല്‍ പരിശോധനയുടെ ഫലത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ടെന്നാണ് മിനസോട്ട മയോ ക്ലിനിക്കിലെ ഡിസീസ് സ്പെഷ്യലിസ്റ്റ് പ്രിയ സമ്പത്കുമാര്‍ പറയുന്നത്.

സാമ്പിള്‍ ശേഖരിക്കുന്ന സമയത്ത് എത്രത്തോളം വൈറസ് രോഗിയുടെ ശരീരത്തില്‍ ഉണ്ട്, സാമ്പിള്‍ ശേഖരിച്ചതിലെ കൃത്യത, സാമ്പിള്‍ ശേഖരിച്ചതിന് ശേഷം എത്രസമയത്തിന് ശേഷമാണ് പരിശോധന നടന്നത് തുടങ്ങിയ കാര്യങ്ങള്‍ രോഗ നിര്‍ണയത്തെ സ്വാധീനിക്കും. കോവിഡ്-19 ലോകത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്തിട്ട് നാലുമാസം മാത്രമേ ആയിട്ടുള്ളു. അതിനാല്‍ ടെസ്റ്റിന്റെ വിശ്വാസ്യതയേപ്പറ്റി പ്രാഥമികമായ വിവരങ്ങള്‍ മാത്രമേയുള്ളുവെന്നും വിദഗ്ധര്‍ പറയുന്നു.

നിരവധി കമ്പനികള്‍ ഇപ്പോള്‍ പരിശോധനാ കിറ്റുകള്‍ നിര്‍മിക്കുന്നുണ്ട്. ഇവയെല്ലാം ചെറിയ വ്യത്യാസങ്ങള്‍ ഉള്ളവയുമാണ്. നിരവധി കാരണങ്ങളാല്‍ പരിശോധനാ ഫലത്തില്‍ ഒരുശതമാനം തെറ്റായ റിസള്‍ട്ട് വരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ തന്നെ ഒറ്റ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുക എന്നത് ശ്രമകരമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. മാത്രമല്ല തെറ്റായ നെഗറ്റീവ് ഫലം കാണിച്ചയാളെ പെട്ടെന്ന് സമൂഹത്തിലേക്ക് സാധാരണ ഗതിയില്‍ ഇടപഴകാന്‍ അനുവദിക്കുന്നത് കൂടുതല്‍ ആളുകളിലേക്ക് രോഗം പകരാന്‍ ഇടയാക്കുമെന്ന് ബാല്‍ട്ടിമോറിലെ ജോണ്‍ ഹോപ്കിന്‍സ് ആശുപത്രി എമര്‍ജന്‍സി ഫിസിഷ്യന്‍ ഡാനിയേല്‍ ബ്രെണറും വ്യക്തമാക്കി.

എന്താണ് കൊറോണയ്‌ക്കെതിരെയൊരു പ്രതിവിധിയെന്ന് ആശങ്കപ്പെടുകയാണ് ലോകം. മരുന്ന് പോലും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. രോഗം വരുന്നവര്‍ മരിച്ച് വീഴുന്നു. ലോകം തന്നെ ശവപ്പറമ്പായി മാറുന്നു. സാമ്പത്തികമായി തകര്‍ന്നടിയുന്നു. ഒന്നിനും പരിഹാരം കാണാനാകാതെ ലോകശക്തികളൊക്കെ നിസ്സഹായരായി നില്‍ക്കുമ്പോഴാണ് പുതിയ പ്രതിസന്ധി. നിലവില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് രോഗമില്ലെന്ന് സ്ഥിരീകരിച്ചവരെ മുന്‍നിര്‍ത്തി ജോലികളില്‍ വ്യാപ്രിതരാക്കാനുള്ള നീക്കം നടത്താന്‍ തുടങ്ങുമ്പോഴാണ് രോഗബാധയില്ലെന്നും കണ്ടെത്തിയവരിലും രോഗം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നകത്. ലോകം കാത്തിരിക്കുന്നത് വലിയ ദുരന്തമാണോയെന്ന് ഭയക്കുകയാണ് രാജ്യങ്ങല്‍.

Karma News Network

Recent Posts

കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സി.പി.എം. പാനൂർ തെക്കുംമുറിയിലാണ് സി.പി.എം സ്മാരകം നിർമിച്ചത്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ…

1 min ago

നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ കാറിടിച്ച് അപകടം, യുവാവ് മരിച്ചു

മുക്കം : മുക്കത്ത് കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു. മാങ്ങാപ്പൊയിലിലാണ് സംഭവം. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാന്‍ (24) ആണ്…

8 mins ago

സൂര്യയുടെ മരണ കാരണം അരളിയുടെ വിഷം ഉള്ളിൽ ചെന്നത് തന്നെ, പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സൂര്യ സുരേന്ദ്രന്റെ (24) മരണകാരണം അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നുള്ള ഹൃദയാഘാതമെന്ന്…

20 mins ago

വിവാഹ ശേഷം മതം മാറുന്നവരിൽ ഏറെയും പെൺകുട്ടികൾ, ഞാൻ മതപരിവർത്തനത്തിന് തീർത്തും എതിരാണ്- ഹരി പത്തനാപുരം

പ്രണയത്തിൽ പെട്ട് മതം മാറുന്നവരിൽ കൂടുതലും പെൺകുട്ടികൾ ആണെന്ന് ജ്യോതിഷപണ്ഡിതൻ ഹരി. പത്തനാപുരം. ഞാൻ മതപരിവർത്തനത്തിന് തീർത്തും എതിരാണ്. ഒരു…

53 mins ago

മൂന്നുവയസുകാരിക്ക് നാവിന് തകരാറുണ്ടായിരുന്നു, ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്

കോഴിക്കോട് : നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍…

1 hour ago

പന്തീരങ്കാവ് ഗാർഹിക പീഡന കേസ്, രാഹുലിന് ജർമൻ പൗരത്വമില്ലെന്ന് പൊലീസ്, അമ്മയ്‌ക്കും സഹോദരിക്കുമെതിരെ കേസെടുത്തേക്കും

കോഴിക്കോട് : നവവധുവിന് മർദനമേറ്റ സംഭവത്തിൽ പ്രതി രാഹുലിന് ജർമൻ പൗരത്വമില്ലെന്ന് പൊലീസ്. ഇയാൾക്ക് ഇപ്പോഴും ഇന്ത്യൻ പാസ്‌പോർട്ട് തന്നെയാണുള്ളതെന്ന്…

1 hour ago