Categories: kerala

വിമർശനങ്ങൾക്ക് മറുപടി, സ്വിം സ്യൂട്ട് ചിത്രങ്ങളുമായി ഇറ ഖാൻ

ബോളിവുഡ് നടനും സംവിധായകനുമായ ആമിർ ഖാന്റെ മകൾ ഈറയുടെ പിറന്നാളാഘോഷ ചിത്രങ്ങൾക്കു നേരെ വൻ വിമർശനമുയർന്നിരുന്നു. ഇപ്പോളിതാ തനിക്കെതിരെ വന്ന ട്രോളുകൾക്കും വിമർശനങ്ങൾക്കും മറുപടി നൽകുകയാണ് താരപുത്രി. ട്രോളുകളും വിദ്വേഷപ്രസംഗങ്ങളും തീർന്നെങ്കിൽ ഇതു കൂടി ഇരിക്കട്ടെ’ എന്ന അടിക്കുറിപ്പോടെയാണ് ഇറ തന്റെ കൂടുതൽ ചിത്രങ്ങൾ പങ്കുവച്ചത്.

സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലായിരുന്നു ഇറ ഖാന്റെ പിറന്നാളാഘോഷം. ആമിർ–കിരൺ റാവു ബന്ധത്തിൽ ജനിച്ച മകൻ ആസാദ് റാവുവും ഈ ആഘോഷത്തിന്റെ ഭാഗമായിരുന്നു. ഫിറ്റ്നസ് ട്രെയ്‌നറും ഇറയുടെ കാമുകനുമായ നൂപുർ ശിഖരേ, ആമിർ ഖാന്റെ രണ്ടാം ഭാര്യയും സംവിധായികയുമായ കിരൺ റാവു എന്നിവരും ഈ ആഘോഷത്തിന്റെ ഭാഗമായിരുന്നു എന്നതും ശ്രദ്ധേയമാണ്.

സോഷ്യൽ മീഡിയയിലൂടെ ഏറെ പേർക്ക് പരിചിതയായ ഇറ ഖാന്റെ ഗ്ലാമർ ചിത്രങ്ങൾ ഒട്ടേറെ തവണ വലിയ രീതിയിൽ തന്നെ വൈറലായിട്ടുണ്ട്. ആമിർ- റീന ദമ്പതികൾക്ക് രണ്ടു കുട്ടികളാണുള്ളത്. ഇറ ഖാന്റെ സഹോദരനായി ജുനൈദ് ഖാൻ എന്നൊരു മകൻ കൂടി ആമിർ ഖാനുണ്ട്. ഇറ ഖാൻ സിനിമയിലേക്കെത്തുമോ എന്ന് ചോദിക്കുന്ന ആരാധകരും ഏറെയാണ്.

അതേസമയം, യൂറിപ്പിഡ്‌സിന്റെ മെഡിയയുടെ നാടകാവിഷ്‌കാരത്തിലൂടെയാണ് ഇറ തന്റെ സംവിധായക അരങ്ങേറ്റം നടത്തിയത്. ഇറ സംഗീതം പഠിച്ചിട്ടുണ്ട്. താൻ വിഷാദരോഗത്തിലൂടെ കടന്നുപോയിട്ടുണ്ടെന്നും എത്തരത്തിലാണ് വിഷാദത്തെ മറികടന്നത് എന്നുമെല്ലാം ഇറ നേരത്തെ അടുത്തിടെ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം മനുഷ്യനുണ്ടാകുന്ന ‘ആംഗ്‌സൈറ്റി അറ്റാക്കി’നെ കുറിച്ച് ഇറ തുറന്നു പറഞ്ഞിരുന്നു. പെട്ടെന്ന് ഭയവും ഉത്കണ്ഠയും മാറി മാറി വരികയും ഇത് ശാരീരികമായി ചില അസ്വസ്ഥതകൾ സൃഷ്ടിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ‘ആംഗ്‌സൈറ്റി അറ്റാക്ക്’ അഥവാ ‘പാനിക് അറ്റാക്ക്’.

Karma News Network

Recent Posts

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

3 mins ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

31 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

46 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

11 hours ago