Categories: nationalPolitics

രാജ്യത്ത് ചൂടു കൂടുമ്പോള്‍ രാഹുല്‍ഗാന്ധി അവധിയെടുത്ത് രാജ്യത്തിന് പുറത്തുപോകും,-അമിത്ഷാ

രാജ്യത്ത് ചൂടു കൂടുമ്പോള്‍ രാഹുല്‍ഗാന്ധി അവധിയെടുത്ത് രാജ്യത്തിന് പുറത്തുപോകും. പിന്നെ സ്വന്തം അമ്മ വിചാരിച്ചാല്‍ പോലും രാഹുലിനെ കണ്ടെത്താന്‍ കഴിയാറില്ലെന്ന് ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത്ഷാ.
രാഹുല്‍ എവിടെയാണ് പോകുന്നതെന്നോ എന്തിനാണ് പോകുന്നതെന്നോ സോണിയാഗാന്ധിക്കു പോലും അറിവുള്ള കാര്യമല്ല അതേസമയം 20 വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്രമോഡി അവധി എടുക്കാതെ ജോലി ചെയ്യുകയാണെന്നും അമിത്ഷാ ബിജെപി പ്രചരണറാലിയില്‍ പറഞ്ഞു.

മഹാഗദ്ബന്ധനെ മഹാവ്യാജന്മാര്‍ എന്ന് പരാമര്‍ശിച്ച അമിത്ഷാ ഇതില്‍ സീറ്റ് നല്‍കിയിരിക്കുന്നത് യുപിയിലെ ബാഹുബലികള്‍ക്ക് ആണെന്നും ഇത്തരം കരുത്തന്മാര്‍ക്ക് പക്ഷേ ഒരു അനന്തരഫലവും ഉളവാക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. ഈ മഹാവ്യാജന്മാര്‍ക്ക് യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനായിട്ടില്ല. ഇവര്‍ക്ക് യാതൊരു ഫലവും ഇവിടെ ഉണ്ടാക്കാനും കഴിയില്ല. രാഹുലാണ് ഈ മായിക സംഘത്തിന്റെ നേതാവെന്നും ആരോപിച്ചു. പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് യുപിയില്‍ എസ്പിയും ബിഎസ്പിയും പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ 25 വര്‍ഷത്തോളം മായാവതിക്കും അഖിലേഷ് യാദവിനുമായി യുപിയിലെ ജനങ്ങള്‍ അവസരം നല്‍കി. എന്നാല്‍ പാവങ്ങള്‍ക്ക് അവര്‍ യാതൊന്നും നല്‍കിയില്ലെന്നും വിമര്‍ശിച്ചു.

ഒരു തവണ എല്ലാവരും നരേന്ദ്രമോഡിക്ക് അവസരം നല്‍കി. അത് അദ്ദേഹം ഫലപ്രദമായി ഉപയോഗിച്ചു. പാവങ്ങള്‍ക്കായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി. ബിജെപി പരിപാടികളില്‍ ഉയരുന്ന മോഡി…മോഡി വിളികള്‍ ഒരു മുദ്രാവാക്യം അല്ലെന്നും അത് രാജ്യത്തെ ജനങ്ങളുടെ അനുഗ്രഹമാണെന്നും പറഞ്ഞു. ഭൂമാഫിയയുടെ വക്താക്കളായിട്ടാണ് ബിഎസ്പിയും എസ്പിയും പ്രവര്‍ത്തിക്കുന്നത്. ഭൂമാഫിയാ വിരുദ്ധ സ്‌ക്വാഡിനെ ആദ്യമായി നിയോഗിച്ചത് യോഗിയാണ്. ഭൂമി കയ്യേറലും അനധികൃത വീടു നിര്‍മ്മാണവും എല്ലാം അവസാനിപ്പിച്ചതായും പറഞ്ഞു. പ്രതാപ്ഗര്‍ ജില്ലയിലെ ചിത്രകൂടത്തില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു.

തിരിഞ്ഞെടുപ്പിന്റെ നാലാം ഘട്ടം പൂര്‍ത്തിയായിട്ടുണ്ട് ..ഇനി മൂന്നു ഘട്ടങ്ങളിലും കൂടെ തിരഞ്ഞെടുപ്പ് നടക്കാനുണ്ട് വാരാണസിയിലും അമേത്തിയിലും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനായുള്ള കാത്തിരിപ്പും വോട്ടെടുപ്പ് തീര്‍ന്ന മണ്ഡലങ്ങളില്‍ വരാനുള്ള ഫലങ്ങള്‍ക്കുമായുള്ള പ്രേധീക്ഷയിലും കൂടെയാണ് ജനങ്ങള്‍

Source: TV0

Karma News Editorial

Recent Posts

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

22 mins ago

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങി, പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന്…

58 mins ago

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

ബംഗളൂരു: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹാസന്‍…

1 hour ago

മലബാർ പ്ലസ് വൺ സീറ്റ് വിഷയം, വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. മലബാർ പ്ലസ് വൺ…

2 hours ago

16ാം വിവാഹ വാർഷികം ആഘോഷിച്ച് ഹരീഷ് കണാരൻ, കൂടെ ഒരു കാറും സ്വന്തമാക്കി

പതിനാറാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഹരീഷ് കണരാൻ‌. വിവാഹ വാര്‍ഷികത്തില്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ നടന്‍ പങ്കുവയ്ക്കുന്നുണ്ട്. 'ഇന്ന്…

2 hours ago

ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം നിർമ്മിക്കുന്നതിലൂടെ സി.പി.എം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു, വി ഡി സതീശൻ

തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളെ കൊല്ലന്നതിന് വേണ്ടി ബോംബ് നിർമാണത്തിന് അനുമതി നൽകുന്ന പാർട്ടിയാണ് സി.പി.എം. ബോംബ് നിർമാണത്തിനിടെ 2015 ജൂൺ…

2 hours ago