Categories: nationalPolitics

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് അമിത് ഷാ കശ്മീരിലെത്തി

തുടര്‍ച്ചയായി സംഘര്‍ഷം തുടരുന്ന കശ്മീരില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് കേന്ദ്ര ആഭ്യ ന്തരമന്ത്രി അമിത് ഷാ എത്തി. വരാനിരിക്കുന്ന അമര്‍നാഥ് തീര്‍ത്ഥയാത്ര അടക്കമുള്ളതിന് സുരക്ഷ ഒരുക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചര്‍ച്ച നടത്തും.

അതിനിടെ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് നടത്തിയ കശ്മീര്‍ സന്ദര്‍ശനത്തിന് മറ്റൊരു പ്രത്യേകതയുണ്ട് . മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്ക് ആദ്യമായാണ് പ്രതിഷേധങ്ങളോ, ഹര്‍ത്താലോ, ആക്രമണങ്ങളോ ഇല്ലാതെ കശ്മീര്‍ സ്വാഗതമോതുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രിയായതിന് ശേഷം ആദ്യമായാണ് അമിത് ഷാ കശ്മീര്‍ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ മാറി മാറി വന്ന കേന്ദ്ര ആഭ്യന്തരമന്ത്രിമാരെ കശ്മീര്‍ സ്വീകരിച്ചതൊക്കെയും ഹര്‍ത്താല്‍ നടത്തിയും, സമരങ്ങള്‍ നടത്തിയുമൊക്കെയാണ്. എന്നാല്‍, അമിത് ഷായുടെ വരവറിഞ്ഞെങ്കിലും സമരം നടത്താനോ, ആക്രമണങ്ങള്‍ അഴിച്ചു വിടാനോ വിഘടനവാദികള്‍ ആഹ്വാനം ചെയ്തില്ലായെന്നത് ശ്രദ്ധേയം.

ജൂലൈ ഒന്നിന് ആരംഭിക്കുന്ന അമര്‍നാഥ് യാത്ര ഒന്നരമാസത്തോളം കാലം തുടരും. വിമാനത്താവളത്തില്‍ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രിയെ ഗവര്‍ണര്‍ പാല്‍ മാലിക്ക്, അദ്ദേഹത്തിന്റെ ഉപദേശകരും ചേര്‍ന്ന് സ്വീകരിച്ചു.

Karma News Network

Recent Posts

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

7 hours ago

എയർ സ്ട്രൈക്ക്, ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന

പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…

7 hours ago

ആനന്ദബോസിനോട് ഏറ്റുമുട്ടിയ IPSകാരുടെ കസേര തെറുപ്പിച്ച് അമിത്ഷാ

ബംഗാൾ  ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…

8 hours ago

മുംബൈ ആക്രമണക്കേസിലെ സൂത്രധാരൻ റാണ,പാക്കിസ്ഥാനികൾക്ക് ഓരോ സ്ഥലവും മാർക്ക് ചെയ്തു നൽകി

മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…

9 hours ago

ഹത്രാസ് ദുരന്തം ആസൂത്രിതം, 16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തു, ഭോലെബാബയുടെ അഭിഭാഷകന്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസിൽ നടന്നത് ആസൂത്രിതമായ ദുരന്തമെന്ന് ഭോലെബാബയുടെ അഭിഭാഷകന്‍. 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും…

9 hours ago

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കരുനാഗപ്പള്ളി: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വീടിന് സമീപത്തുള്ള ചതുപ്പില്‍…

10 hours ago