topnews

കര്‍ഷക നേതാക്കളുമായി അമിത്ഷാ ഇന്ന് കൂടിക്കാഴ്ച നടത്തും

രാജ്യത്ത് കിസാന്‍ മുക്തി മോര്‍ച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്റെ പശ്ചാത്തലത്തില്‍ കര്‍ഷക നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ന് വൈകീട്ട് ഏഴ് മണിക്കാണ് കൂടിക്കാഴ്ച. ഇക്കാര്യം അമിത് ഷാ ഫോണിലൂടെ അറിയിച്ചതായി കര്‍ഷക നേതാവ് രാകേഷ് തികൈത് പറഞ്ഞു. വെള്ളിയാഴ്ച കേന്ദ്ര സര്‍ക്കാരും കര്‍ഷക നേതാക്കളും തമ്മില്‍ നടന്ന ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

അതേസമയം കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് സമാധാനപരമായി പുരോഗമിക്കുകയാണ്. പൊതുജന താത്പര്യങ്ങള്‍ ബന്ദിന്റെ പേരില്‍ ഹനിക്കരുതെന്നും പൊതു ജനങ്ങള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. കൊവിഡ് ചട്ടങ്ങള്‍ ലംഘിക്കാതിരിക്കാന്‍ ശക്തമായ നടപടി വേണമെന്നും ക്രമസമാധാനം ഭദ്രമാണെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പ് വരുത്തണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് കിസാന്‍ മുക്തി മോര്‍ച്ച ഭാരത് ബന്ദ് നടത്തുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളത്തെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോണ്‍ഗ്രസും, ഇടത് പാര്‍ട്ടികളുമടക്കം 18 പ്രതിപക്ഷ കക്ഷികളുടെ ഭാരത് ബന്ദ് മുന്നേറുന്നത്. ഒഡിഷയിലും മഹാരാഷ്ട്രയിലും കര്‍ഷകര്‍ ട്രെയിന്‍ തടഞ്ഞു. ഭുവനേശ്വര്‍ റെയില്‍വേ സ്‌റ്റേഷന്‍ ഇടത് പാര്‍ട്ടികള്‍ ഉപരോധിച്ചു.

ആന്ധ്രയിലെ വിജയവാഡയിലും പാര്‍വതിപുരത്തും കര്‍ഷകര്‍ ശക്തിപ്രകടനം നടത്തി. കൊല്‍ക്കത്തയില്‍ ഇടത് പാര്‍ട്ടികള്‍ ട്രെയിന്‍ തടഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ വിധാന്‍സൗധയ്ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. പുതുച്ചേരിയില്‍ ബന്ദ് പൂര്‍ണമാണ്. ഗുജറാത്തില്‍ മൂന്ന് ദേശീയപാതകള്‍ ബന്ദ് അനുകൂലികള്‍ ഉപരോധിച്ചു.

Karma News Editorial

Recent Posts

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

21 mins ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

1 hour ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

2 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

2 hours ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

2 hours ago

സുരേഷ് ഗോപി ഫിറ്റ് ,ഇടത് പാർട്ടിയെ വകവയ്ക്കാതെ തൃശ്ശൂർ മേയർ, പാർട്ടിയിലെ വിരട്ടലും ഭയപ്പെടുത്താലും ഇനി ഏൽക്കില്ല

പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…

3 hours ago