kerala

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഒറ്റദിവസം കൊണ്ട് നശിപ്പിച്ചത് 2,400 കോടിയുടെ ലഹരിമരുന്ന്

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മേല്‍നോട്ടത്തിൽ 2,400 ലേറെ കോടി രൂപയുടെ മയക്കുമരുന്ന് നശിപ്പിച്ചു. ദേശീയ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ആന്റി നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സും ചേർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. അദ്ദേഹം വെര്‍ച്വലായാണ് പങ്കെടുത്തത്. 2,416 കോടി രൂപ വിലവരുന്ന 1,44,000 കിലോ ലഹരിവസ്തുക്കളാണ് നശിപ്പിച്ചത്. എന്‍.സി.ബിയുടെ ഹൈദരാബാദ് യൂണിറ്റ് 6,590 കിലോ, ഇന്ദോര്‍ യൂണിറ്റ് 822 കിലോ, ജമ്മു യൂണിറ്റ് 356 കിലോ ലഹരിമരുന്നുകളാണ് പിടിച്ചെടുത്തത്.

അസമില്‍ 1,486 കിലോ, ചണ്ഡിഗഢില്‍ 229 കിലോ, ഗുജറാത്തില്‍ 4,277 കിലോ, ഹരിയാനയില്‍ 2,458 കിലോ, ജമ്മു കശ്മിരില്‍ 4,069 കിലോ, മധ്യപ്രദേശില്‍ 1,03,884 കിലോ, മഹാരാഷ്ട്രയില്‍ 159 കിലോ, ത്രിപുരയില്‍ 1,803 കിലോ, ഉത്തര്‍പ്രദേശില്‍ 4,049 കിലോ ലഹരിവസ്തുക്കളാണ് എന്‍.സി.ബി. നശിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴില്‍ ലഹരിക്കടത്തിനെതിരേ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഈ വര്‍ഷം ജൂലായ് 15 വരെ ഏകദേശം 9,580 കോടി രൂപയുടെ 8,76,544 കിലോയോളം വരുന്ന പിടിച്ചെടുത്ത ലഹരിമരുന്നുകള്‍ നശിപ്പിച്ചിട്ടുണ്ട്.

Karma News Network

Recent Posts

സുരേഷിനോടുള്ള വൈരാഗ്യം കൊണ്ടൊന്നുമല്ല, കയ്യടി കിട്ടാന്‍ വേണ്ടി പറഞ്ഞതാകും- നിമിഷക്ക് പിന്തുണയുമായി മേജര്‍ രവി

സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്‍റെ പേരില്‍ നടി നിമിഷ സജയനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി സംവിധായകന്‍ മേജര്‍ രവി.…

1 min ago

അപകടത്തിൽ ബസ് തലയിലൂടെ കയറിയിറങ്ങി, കെ.എസ്.എഫ്.ഇ ജീവനക്കാരി മരിച്ചു

കൊല്ലം : ചിന്നക്കട മേല്‍പ്പാലത്തില്‍വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് കെ.എസ്.എഫ്.ഇ. ജീവനക്കാരി മരിച്ചു. കൊല്ലം അമ്മന്‍നട മൈത്രിനഗര്‍ വിജയമന്ദിരത്തില്‍ സ്മിത (48)…

2 mins ago

തൊഴിലാളികളുടെ അഭിപ്രായങ്ങൾ കേട്ട് തിരുത്തലുകൾ നടത്തിയിരുന്ന നേതാവിന്റെ പാരമ്പര്യം മകൻ കാണിക്കണം, ​ഗണേഷിനെതിരെ സിഐടിയു

തിരുവനന്തപുരം∙ഗണേഷിന്റെ പിതാവ് ആർ.ബാലകൃഷ്ണപിള്ള തൊഴിലാളികളുടെ അഭിപ്രായങ്ങൾ കേട്ട് തിരുത്തലുകൾ നടത്തിയിരുന്ന നേതാവാണ്. ആ പാരമ്പര്യം ഗണേഷ് കുമാർ കാണിക്കണം. ഡ്രൈവിങ്സ്കൂൾ…

11 mins ago

ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

കണ്ണൂർ: ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. കൂത്തുപറമ്പിൽ നരവൂർ സ്വദേശി സി വിനീഷിന്റെ വീടിന് നേരെയാണ് ആക്രമണം. റോഡിന്…

19 mins ago

മാര്‍ കൂറിലോസ് മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നില്ലേ, ആവശ്യമില്ലാതെ കാലു നക്കാന്‍ പോയാല്‍ ഇതൊക്കെ കേള്‍ക്കും

കോട്ടയം: മാര്‍ കൂറിലോസ് മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നില്ലേ. ആവശ്യമില്ലാതെ കാലു നക്കാന്‍ പോയാല്‍ ഇതൊക്കെ കേള്‍ക്കുമെന്ന് എന്‍എസ്എസ് ജനറല്‍…

46 mins ago

പഞ്ചാബ് സ്വദേശി കാനഡയില്‍ വെടിയേറ്റ് മരിച്ചു, അറസ്റ്റ്

ഒട്ടാവ : ഇന്ത്യൻ യുവാവ് കാനഡയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. പഞ്ചാബിലെ ലുധിയാന സ്വദേശിയായ യുവരാജ് ഗോയല്‍(28) ആണ് വെടിയേറ്റ് മരിച്ചത്.…

48 mins ago