entertainment

അമ്മയറിയാതെയിലെ അമ്പാടിയുടെ മാറ്റം അം​ഗീകരിക്കാനാവാതെ പ്രേക്ഷകർ

വ്യത്യസ്തമായ പ്രമേയവുമായെത്തുന്ന പരമ്പരയാണ് അമ്മഅറിയാതെ. ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ ഈ സീരിയലിനെ സ്വീകരിക്കുന്നത്.സീരിയലിൽ കേന്ദ്രകഥാപാത്രമായ അലീനയായി എത്തുന്നത് അന്യ ഭാഷാ നടി ശ്രീതു കൃഷ്ണനാണ്. അമ്മയോട് ഒരേസമയം അളവറ്റ സ്‌നേഹവും തീർത്താൽ തീരാത്ത പകയും മനസ്സിലൊളിപ്പിക്കുന്ന കഥാപാത്രമായ അലീന തുടക്കത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അലീനയുടെ നായകനായെത്തുന്നത് അമ്പാടിയായിരുന്നു. അമ്പാടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നിഖിൽ നായർ ആയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമ്പാടി പരമ്പരയിലില്ലായിരുന്നു. സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് പോയിരിക്കുകയാണെന്നാണ് കഥയിൽ പറയുന്നത്. പരീക്ഷ കഴിഞ്ഞു വരുന്ന അമ്പാടിയെ കാണാനുള്ള കാത്തിരുപ്പിലായിരുന്നു ആരാധകർ. എന്നാൽ വരവിൽ ആരാധകർക്ക് നിരാശയാണ്. നിഖിൽ നായർ പരമ്പരയിൽ നിന്ന് പിന്മാറിയതായാണ് വിവരം. മടങ്ങി വരവിൽ അമ്പാടിയെ അവതരിപ്പിക്കുന്നത് ടിക് ടോക് താരമായ വിഷ്ണു ഉണ്ണികൃഷ്ണനാണ്.

നിഖിലിന്റെ മാറ്റത്തിൽ പ്രേക്ഷകർ സംപ്തൃപ്തരല്ല. നിരവധിപ്പേരാണ് ഈ മാറ്റത്തിൽ പ്രതികരണവുമായെത്തുന്നത്. അമ്പാടിയും അലീനയും തമ്മിലുള്ള കെമിസ്ട്രിയും ഇതോടെ നഷ്ടമായെന്നും അമ്പാടിയായി മറ്റൊരാളെ അംഗീകരിക്കാനാകില്ലെന്നാണ് പ്രേക്ഷകർ പറയന്നത്. നിഖിലനെ തിരികെ കൊണ്ടുവരണമെന്നാണ് ഇവർ ഒന്നടങ്കം പറയുന്നത്.

Karma News Network

Recent Posts

സിലിഗുഡിയിലെ ട്രെയിൻ അപകടം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നൽകും

ന്യൂഡൽഹി : പശ്ചിമ ബം​ഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. അപകടത്തിൽപെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ചു.…

1 min ago

സിനിമയ്ക്ക് പുറത്തുള്ള കുടുംബം, സുരേഷ് അങ്കിൾ അച്ഛന് അനിയനെപോലെ-പത്മരാജ് രതീഷ്

അന്തരിച്ച നടൻ രതീഷും സുരേഷ് ഗോപിയും തമ്മിലെ ബന്ധത്തെക്കുറിച്ച് രതീഷിന്റെ മൂത്തമകനും നടനുമായ പത്മരാജ് രതീഷ്. രതീഷിന്റെ രണ്ടു പെണ്മക്കളുടെ…

14 mins ago

അലങ്കാരത്തിന് കാറിന്റെ ഡാഷ് ബോർഡിൽ തലയോട്ടികൾ, നമ്പര്‍ പ്ലേറ്റിന് പകരം അഘോരി നാഗസാധു എന്ന ബോര്‍ഡ്, പിഴയിട്ട് പോലീസ്

ചെന്നൈ : ആളുകളിൽ പരിഭ്രാന്തി പരത്തി കാറിന്റെ ഡാഷ് ബോര്‍ഡില്‍ തലയോട്ടികള്‍ നിരത്തിവെച്ച അഘോരി സന്ന്യാസിക്ക് പിഴയിട്ട് പോലീസ്. ട്രാഫിക്…

27 mins ago

ബംഗാള്‍ ട്രെയിൻ അപകടത്തിൽ മരണം 15 ആയി, 60ഓളം പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തില്‍ 15 പേര്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചൻജംഗ…

49 mins ago

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ തീപിടിത്തം

കൊച്ചി: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ തീപിടിത്തം. രാവിലെ പന്തീരടി പൂജയ്‌ക്ക് മുൻപായി 6.45-നാണ് തീപിടിത്തമുണ്ടായത്. പന്തീരടി പൂജ നടക്കുന്നതിനാൽ…

50 mins ago

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് വിവാദം, കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണം- യൂത്ത് കോണ്‍ഗ്രസ്

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്.…

1 hour ago