topnews

മകനും ഭാര്യയും പട്ടിണിക്കിട്ട മാതാപിതാക്കളെ ചെന്ന് കണ്ടപ്പോള്‍; കണ്ണ് നിറഞ്ഞ നിമിഷങ്ങളെക്കുറിച്ച് ജനപ്രതിനിധികള്‍

കോട്ടയം മുണ്ടക്കയത്ത് വൃദ്ധ ദമ്പതികളെ പട്ടിണിക്കിട്ടും മുറിയില്‍ പൂട്ടിയിട്ടും മകന്‍ ക്രൂരത കാണിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. കോട്ടയം മുണ്ടക്കയം സ്വദേശിയായ റെജിയാണ് മാതാപിതാക്കളോട് ക്രൂരത കാണിച്ചത്. റെജിയും ഭാര്യയും മനപ്പൂര്‍വ്വം മാതാപിതാക്കള്‍ക്ക് ഭക്ഷണം നല്‍കാതിരുന്നതാണെന്ന് വ്യക്തമാകുന്നതാണ് ജനപ്രതിനിധികളുടെ വെളിപ്പെടുത്തലുകള്‍. ഭക്ഷണും വെള്ളവും കിട്ടാതെ അവശ നിലയിലായ റെജിയുടെ പിതാവ് എണ്‍പതു വയസ്സ് പ്രായമുള്ള പൊടിയന്‍ മരിച്ചിരുന്നു.

ഒരു മുറിയില്‍ രണ്ട് കട്ടിലിട്ടാണ് അമ്മിണിയും പൊടിയനും (80) കിടന്നിരുന്നത്. കട്ടിലിലെ തടി നശിച്ചിട്ടു മരക്കമ്പ് നിരത്തിയാണ് അമ്മിണി കിടന്നിരുന്നത്. ഈ കട്ടിലുകളുടെ നടുവിലായി ഇഷ്ടിക വച്ച് അടുപ്പ് കൂട്ടിയാണ് ഇവര്‍ തന്നെ വല്ലപ്പോഴും ഭക്ഷണം ഉണ്ടാക്കിയിരുന്നത്. സഹോദരി തങ്കയുടെ മകള്‍ ഷൈലയാണ് ഇപ്പോള്‍ ആശുപത്രിയില്‍ കൂടെയുള്ളത്.

വല്ലപ്പോഴും കുറച്ച് അരി തരും. ചില ദിവസങ്ങളില്‍ മാവ് തരും. രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ ചിലപ്പോള്‍ കഞ്ഞിവെള്ളവും വറ്റുചോറും കിട്ടും. ജീവന്‍ നിലനിര്‍ത്താന്‍ മാത്രമുള്ള ഭക്ഷണമാണ് മകനും ഭാര്യയും നല്‍കിയിരുന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അമ്മിണി (76) ചെറിയ ഓര്‍മയില്‍ പറയുന്നു. അടുത്ത് ബന്ധുക്കള്‍ താമസിക്കുന്നുണ്ടെങ്കിലും ഇവര്‍ ഭക്ഷണം നല്‍കുന്നത് മകനും മരുമകള്‍ക്കും ഇഷ്ടമായിരുന്നില്ല. ബന്ധുക്കള്‍ തരുന്ന ഭക്ഷണം പലപ്പോഴും ഭയം കാരണം വാങ്ങിയിരുന്നില്ല. തീപ്പെട്ടി വാങ്ങാന്‍ മാത്രമാണ് അയല്‍വീടുകളില്‍ പോകുന്നത്. അവര്‍ പറഞ്ഞു.

‘പൊടിയന്റെ മരണം പട്ടിണി മൂലമാണ്. മകനും മരുമകളും ഭക്ഷണവും വെള്ളവും നല്‍കാന്‍ തയാറായിരുന്നെങ്കില്‍ അച്ഛന്റെ ജീവന്‍ നഷ്ടമാകില്ലായിരുന്നു. ഇവര്‍ക്കെതിരെ നടപടി വേണം. ഇത്തരം സംഭവങ്ങള്‍ പഞ്ചായത്തില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാന്‍ എന്തു ചെയ്യാനാകും എന്നതിനെപ്പറ്റി ആലോചിക്കാന്‍ അടിയന്തര യോഗം ചേര്‍ന്നു’. മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് പറഞ്ഞു.

‘ആശാവര്‍ക്കര്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ ചെന്നപ്പോള്‍ കണ്ട ദയനീയാവസ്ഥ മനസ്സില്‍ നിന്നു മായുന്നില്ല. നിലത്തു വീണു കിടക്കുന്ന ഭക്ഷണം തറയിലെ മണ്ണോടുകൂടി അമ്മിണി വാരിക്കഴിക്കുന്നു. പൊടിയന് ഈ സമയത്ത് അനക്കം പോലുമില്ല. ചെറിയ പള്‍സ് ഉണ്ടായിരുന്നതു കൊണ്ടാണ് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചത്. അടുക്കളയില്‍ നോക്കിയപ്പോള്‍ ചോറും ഇറച്ചിക്കറിയും എല്ലാം ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ, ഇതൊന്നും ഇവര്‍ക്കു നല്‍കിയിട്ടില്ല. പലതവണ ആശാ വര്‍ക്കര്‍മാര്‍ ഇവിടെ എത്തിയിരുന്നെങ്കിലും പൊടിയനെയും അമ്മിണിയെയും കാണാന്‍ മകന്‍ സമ്മതിച്ചില്ല. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ജനപ്രതിനിധികളും പൊലീസും എത്തിയപ്പോഴും മകന്‍ എതിരു നിന്നു’. വീട്ടില്‍ ആദ്യമെത്തിയ ജനപ്രതിനിധിയായ തടത്തില്‍ മുണ്ടക്കയം പഞ്ചായത്ത് 9ാം വാര്‍ഡ് അംഗം സിനിമോള്‍ പറഞ്ഞു.

ആര്‍പ്പൂക്കര നവജീവന്‍ ട്രസ്റ്റാണ് അമ്മിണിയുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. ഭക്ഷണവും ചികിത്സയും മറ്റു സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു.ആരോഗ്യം മെച്ചപ്പെട്ട ശേഷം ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ തയാറല്ലെങ്കില്‍ ട്രസ്റ്റ് തന്നെ സംരക്ഷിക്കുമെന്നു മാനേജിങ് ട്രസ്റ്റി പി.യു.തോമസ് അറിയിച്ചു.

Karma News Editorial

Recent Posts

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

10 mins ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

40 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

40 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

1 hour ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

1 hour ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

2 hours ago