entertainment

അമൃതയും ഗോപി സുന്ദറും വിവാഹിതരായത് ഗുരുവായൂരില്‍, സിന്ദൂരം തൊട്ട് നിറചിരിയോടെ അമൃത

സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെയും ഗായിക അമൃത സുരേഷിന്റെയും വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് പറഞ്ഞിരുന്നുവെങ്കിലും വിവാഹിതരായതിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഇവര്‍ വിവാഹിതരായത് ഗുരുവായൂര്‍ വെച്ചാണെന്ന വിവരമാണ് പുറത്ത് വരുന്നത്. ഇതിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലുമാണ്.

ഇവര്‍ക്കൊപ്പം അമൃതയുടെ ആദ്യ ബന്ധത്തിലെ മകള്‍ അവന്തികയുമുണ്ട്. ഗോപിയും അമൃതയും നാടന്‍ വേഷത്തിലാണ് ഗുരുവായൂരില്‍ എത്തിയത്. കസവ് സാരിയായിരുന്നു അമൃതയുടെ വേശം. കസവ് മുണ്ടായിരുന്നു ഗോപി സുന്ദര്‍ ധരിച്ചത്. വളരെ ലളിതമായി വളരെ അടുത്തുള്ളവര്‍ മാത്രം പങ്കെടുത്ത വിവാഹമാണ് നടന്നതെന്നാണ് സോഷ്്യല്‍ ലോകം പറയുന്നത്. വളരെ സന്തോഷത്തോടെ ഗോപിസുന്ദറിനോട് സംസാരിക്കുന്ന അമൃതയും ആരാധകര്‍ക്കൊപ്പം നിന്ന് ചിത്രമെടുക്കുന്ന അമൃതയെയും കാണാന്‍ സാധിക്കുന്നുണ്ട്. നെറുകയില്‍ സിന്ദൂരം തൊട്ടാണ് അമൃത വീഡിയോയിലുള്ളത്.

വിവാഹിതയായ സ്ത്രീ അണിയുന്ന സിന്ദൂരം വിവാഹ മോചനത്തിന് ശേഷം അമൃത അണിഞ്ഞിരുന്നില്ല. രണ്ടാമത് വിവാഹിതയായത് കൊണ്ടാവാം സിന്ദൂരം അണിഞ്ഞത് എന്നാണ് ഇപ്പോള്‍ പലരും പറയുന്നത്. മകള്‍ അവന്തികയ്‌ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഗോപിസുന്ദറിനെയും അമൃതയെയും വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്.

വളരെ സന്തോഷത്തോടെയാണ് ഗോപിസുന്ദറിന്നോട് ഓരോ വിശേഷങ്ങളും അമൃത പങ്കുവയ്ക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകളുമായി അമൃത എത്തിയിരുന്നത്. എന്റേത് എന്നു പറഞ്ഞുകൊണ്ടായിരുന്നു ഗോപിസുന്ദറിന് അമൃത പിറന്നാളാശംസകള്‍ നേര്‍ന്നത്. ഈ ഒരു ആശംസകളില്‍ നിന്ന് തന്നെ ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം ആരാധകര്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. എന്റെ സഹോദരിയെ പുഞ്ചിരിപ്പിക്കുന്നവന്‍ എന്നു പറഞ്ഞുകൊണ്ടായിരുന്നു അമൃതയുടെ സഹോദരിയായ അഭിരാമി ഗോപിസുന്ദറിന് ആശംസകള്‍ നേര്‍ന്നത്.

Karma News Network

Recent Posts

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

4 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

19 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

43 mins ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

59 mins ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

1 hour ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

2 hours ago