topnews

അമൃത്പാൽ സിങ് ‘സന്ന്യാസി’യായി ഡൽഹിയിലോ? ഫോൺ വിളിച്ച് റോഡിലൂടെ കൂളായി നടക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി . ഖലിസ്ഥാൻ വാദിയും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാൽ സിങ് ഒളിവിൽ തുടരുന്നതിനിടെ ഇയാളുടേതെന്നു സംശയിക്കുന്ന പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ജാക്കറ്റും പാൻസും ധരിച്ചു ഫോണിൽ സംസാരിച്ചു നടക്കുന്ന അമൃത്പാൽ എന്നു തോന്നിപ്പിക്കുന്നയാളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത് അമൃത്പാൽ തന്നെയാണോയെന്നു പോലീസ് സ്ഥിരീകരണം നൽകിയിട്ടല്ലെ ന്നു ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പഞ്ചാബിലെ പട്യാലയിൽ മാർച്ച് 19 ന് ഉള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നേരത്തെ, ഗുരുദ്വാരയിൽ കയറി വസ്ത്രം മാറിയ ശേഷം അമൃത്പാൽ ബൈക്കിൽ രക്ഷപ്പെടുന്ന ദൃശ്യങ്ങളും മുച്ചക്രവാഹനത്തിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങളും ഹരിയാനയിലെ കുരുക്ഷേത്രയിൽ കുടകൊണ്ടു മുഖം മറച്ചു നടന്നുനീങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നതാണ്. അമൃത്പാൽ പഞ്ചാബിൽനിന്നു രക്ഷപ്പെടുന്നതിനു മുമ്പുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് എന്നാണ് പോലീസ് കരുതുന്നത്. ദൃശ്യങ്ങളിലുള്ളത് അമിത്പാൽ ആണോയെന്നു പോലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ വീഡിയോ തല്ലിയിട്ടില്ല.

പുതിയ സിസിടിവി ദൃശ്യം കൂടി പുറത്തുവന്നതോടെ അമൃത പാലിന് വേഷം മാറാൻ പട്യാലയിലും സൗകര്യം ലഭിച്ചുവെന്നാണ് പോലീസ് സംശയിക്കുന്നത്. അമൃത്പാൽ വേഷം മാറാനുള്ള സാധ്യത മുന്നിൽക്കണ്ടിരുന്ന പോലീസ് ഇയാളുടെ വിവിധ രൂപങ്ങളിലുള്ള ചിത്രങ്ങൾ നേരത്തെ പുറത്തുവിട്ടിരുന്നു. പഞ്ചാബിൽനിന്നു ഹരിയാനയിൽ എത്തിയ അമൃത്പാലിന് അഭയം നൽകിയ സ്ത്രീയെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റു ചെയ്യുകയുണ്ടായി. ഹരിയാനയിൽനിന്നു അമൃത്പാൽ ഉത്തരാഖണ്ഡിലേക്ക് എത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചന നൽകുന്നത്.

ഇതിനിടെ, അമൃത്പാൽ സന്ന്യാസിയുടെ രൂപത്തിൽ ഡൽഹിയിലെ ഐഎസ്ബിടി ബസ് ടെർമിനലിൽ എത്തിയെന്ന ഇന്റലിജൻസ് വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡൽഹി പോലീസും പഞ്ചാബ് പോലീസും സംയുക്തമായി ഡൽഹിയും അതിർത്തികളിലും പരിശോധന നടത്തുന്നുണ്ട്. ഡൽഹിയിലേക്ക് എത്തുമെന്ന സൂചനകൾ ലഭിച്ചതോടെ ഡൽഹി പോലീസ് ജാഗ്രതയിലാണ്.

അതേസമയം, സെപ്റ്റംബറിൽ ജി 20 ഉച്ചകോടിയുടെ വിവിധ യോഗങ്ങൾ നടക്കുന്ന ഡൽഹിയിലെ പ്രഗതി മൈതാനിലുള്ള ദേശീയപതാക നീക്കം ചെയ്തു ഖലിസ്ഥാൻപതാക ഉയർത്തുമെന്ന ഭീഷണി ഉയർന്നതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അജ്ഞാതൻ വിമാനയാത്രക്കാരന് അയച്ച ഓഡിയോ സന്ദേശത്തിലാണ് ഭീഷണി ഉണ്ടായിരിക്കുന്നത്.

അമൃത്പാൽ സിങ്ങിൻ്റെ അനുയായികൾ പ്രഗതി മൈതാനം കൈയേറുമെന്നും ദേശീയപതാക താഴ്ത്തി ഖലിസ്ഥാൻ പതാക ഉയർത്തുമെന്നുമാണ് ഭീഷണി മുഴുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ മോശം പരാമർശങ്ങളും ഓഡിയോയിൽ ഉണ്ട്. സംഭവത്തെ തുടർന്നു പ്രഗതി മൈതാനിലും മറ്റു തന്ത്രപ്രധാന മേഖലകളിലും പോലീസ് സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്.

 

Karma News Network

Recent Posts

ദേഷ്യം, സങ്കടം എന്നിവ പോലെ തന്നെയാണ് സെ-ക്സും, ദിവ്യ പിള്ള

ഫഹദ് ഫാസില്‍ നായകനായ 'അയാള്‍ ഞാനല്ല' എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ള അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ജീത്തു ജോസഫ്…

7 mins ago

മോദി 3.0 ; നൂറുദിന കർമ്മ പരിപാടികൾ, അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ്പോൾ ഫലം വന്നതിനു പിന്നാലെ അവലോകന യോ​ഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.വീണ്ടും അധികാരത്തിലെത്തുമ്പോൾ നടപ്പിലാക്കേണ്ട നൂറുദിന…

25 mins ago

എക്സിറ്റ് പോൾ ഫലങ്ങൾ, ഗൈരളി സ്റ്റുഡിയോയിൽ വല്യേട്ടന്റെ സിഡിക്കായി തിരച്ചിൽ, പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ ഫലങ്ങൾ വന്നതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ . സാധാരണയായി…

27 mins ago

സിനിമയില്‍ അവസരം കിട്ടിത്ത ചില പൊട്ടന്മാര്‍ റിവ്യൂ പറയുന്നുണ്ട്, ഇവരെ കൈയ്യില്‍ കിട്ടിയാന്‍ രണ്ടെണ്ണം കൊടുക്കാനാണ് തോന്നുക- ജോയ് മാത്യു

റിവ്യൂ ബോംബിംഗിനെതിരെ പ്രതികരിച്ച് നടനും സംവിദായകനുമായ ജോയ് മാത്യു. സിനിമയില്‍ ചാന്‍സ് ചോദിച്ച് അവസരം കിട്ടാത്ത പല പൊട്ടന്മാരും ഇപ്പോള്‍…

42 mins ago

മന്ത്രിയാകാനുള്ള സാഹചര്യം അനുകൂലം, കേന്ദ്രമന്ത്രി സ്ഥാനമോ രാജ്യസഭാ അംഗത്വമോ ലഭിച്ചാൽ നിരസിക്കില്ല, തുഷാർ വെള്ളാപ്പള്ളി

തിരുവനന്തപുരം: ഇത്തവണ സാഹചര്യം അനുകൂലമാണ്, കേന്ദ്രമന്ത്രി സ്ഥാനമോ രാജ്യസഭാ അംഗത്വമോ വന്നാൽ ആലോചിച്ച് തീരുമാനിക്കുമെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി.…

60 mins ago

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍, നടത്തിയവര്‍ക്ക് ഭ്രാന്ത് എന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം : ബിജെപിക്ക് അനുകൂലമായ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എക്‌സിറ്റ് പോള്‍ സര്‍വേ…

1 hour ago