entertainment

നാല് വര്‍ഷം നീണ്ടു നിന്ന പ്രണയം, സീരിയസ് ആയിരുന്ന ബന്ധം പിന്നീട് വേര്‍പിരിഞ്ഞു, കുടുംബവിളക്കിലെ ഇന്ദ്രജ പറയുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അമൃത ഗണേശ്. തിങ്കള്‍ കലമാന്‍ എന്ന പരമ്പരയിലൂടെ എത്തിയ നടി ഇപ്പോള്‍ കുടുംബവിളക്ക് എന്ന പരമ്പരയിലെ ഇന്ദ്രജ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇപ്പോള്‍ പരമ്പരയിലെ തന്നെ മറ്റൊരു താരമായ ആനന്ദ് നാരായണന്‍ അമൃതയുടെ വിശേഷങ്ങള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുകയാണ്. സീരയലില്‍ കാണുന്നത് പോലെയല്ല യഥാര്‍ത്ഥ ജീവിതത്തില്‍ അമൃത എന്ന് നടി തന്നെ തുറന്ന് പറയുന്നുണ്ട്.

ഡോക്ടര്‍ ഇന്ദ്രജയുമായി തനിക്ക് യാതൊരു വിധ ബന്ധവും ഇല്ലെന്ന് നടി പറയുന്നു. കാസര്‍ഗോഡ് സ്വദേശിയാണ് അമൃത. അമ്മയും അച്ഛനും മാത്രമാണുള്ളത്. ‘തിങ്കള്‍കലമാന്‍’ എന്ന സീരിയല്‍ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് കുടുംബവിളക്കില്‍ നിന്ന് വിളി വരുന്നത്. സീരിയലിന്റെ പേരോ പ്രതിഫലമോ ഒന്നും ഞാന്‍ അന്ന് ചോദിച്ചിരുന്നില്ല. തിങ്കള്‍കലമാനില്‍ തന്റെ അമ്മവേഷം ചെയ്ത രജനി ചേച്ചിയാണ് തന്റെ നമ്പര്‍ കൊടുക്കുന്നത്. പിന്നീടാണ് ചേച്ചി തന്നോട് നമ്ബര്‍ കൊടുത്ത കാര്യം പറയുന്നത്. ആ സമയത്ത് ഇത് അറിഞ്ഞിരുന്നില്ല. കുടുംബവിളക്ക് സീരിയലിലേയ്ക്കാണ് തന്നെ വിളിച്ചതെന്ന് അറിഞ്ഞപ്പോള്‍ ശരിക്കും കിളി പോയത് പോലെയായിരുന്നു. ഈ സീരിയലില്‍ വരുക എന്ന് പറയുന്നത് തന്നെ വലിയ സംഭവമാണെന്നും നടി പറയുന്നു.

ഏറെ ടെന്‍ഷനോടെയാണ് കുടുംബവിളക്കില്‍ അഭിനയിക്കാന്‍ എത്തിയത്. മറ്റൊരു താരത്തിന് പകരമായിട്ടാണ് കുടുംബവിളക്കില്‍ ഞാന്‍ എത്തുന്നത്. പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ട ക്യാരക്ടര്‍ ആയിരുന്നു ഇത്. താന്‍ വന്ന് ചെയ്താല്‍ കുളമാവുമോ എന്ന് ചിന്തിച്ച് നല്ല പേടിയുണ്ടായിരുന്നു. ഞാന്‍ വരുന്നതിന് മുന്‍പ് യൂട്യൂബില്‍ ഈ കഥാപാത്രത്തിന്റെ എപ്പിസോഡ് എടുത്തു നോക്കിയുരുന്നു. അപ്പോള്‍ പുള്ളിക്കാരി ഡ്രൈവ് ചെയ്യുന്നുണ്ട്, ഉഗ്രനായി അഭിനയിച്ചിട്ടുണ്ട്. അപ്പിയറന്‍സിന്റെ കാര്യത്തിലും ഒരു രക്ഷയുമില്ല. അതിന് വേണ്ടി മുടിയൊക്കെ മുറിച്ചിട്ടായിരുന്നു സീരിയലില്‍ എത്തിയത്. ആദ്യ ദിവസം നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. ടെന്‍ഷന്‍ കാരണം ആദ്യ ദിവസം ചെറുതായി കരഞ്ഞു.

ഇപ്പോള്‍ പ്രണയമില്ല, എന്നാല്‍ ഉണ്ടായിരുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യ ക്രഷ്. ഇപ്പോള്‍ അയാള്‍ തന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. ഡിഗ്രിക്ക് പഠിക്കുമ്പോാഴായിരുന്നു സീരിയസ് പ്രണയം ഉണ്ടായിരുന്നത്. നാല് വര്‍ഷം നീണ്ടു നിന്ന ബന്ധമായിരുന്നു അത്. വീട്ടിലൊക്കെ ഇതിനെ കുറിച്ച് താന്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് പിന്നെ വേര്‍പിരിയുകയായിരുന്നു. ആള്‍ ഭയങ്കര പൊസസീവ് ആയിരുന്നു. നമ്മുടെ കരിയറിലേയ്ക്ക് അടുത്ത ചുവട് വയ്ക്കാന്‍ പറ്റാതെ വന്നപ്പോള്‍ രണ്ട് പേരും പരസ്പരം പറഞ്ഞ് പിരിയുകയായിരുന്നു. നോര്‍ത്തിന്ത്യന്‍ ആയിരുന്നു.- നടി പറഞ്ഞു.

Karma News Network

Recent Posts

അയെന്താ ചേട്ടാ, ജയ് തെലങ്കാനയും ജയ് പാലസ്തീനും മാത്രേ ഉള്ളോ? ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

9 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

16 mins ago

കളിയിക്കവിള കൊലപാതം, പ്രതി അറസ്റ്റിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

38 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

48 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

1 hour ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

2 hours ago