social issues

തുടയിലെ മാംസം കട്ട് ചെയ്തപ്പോള്‍ തുടയിലെ മുഖത്തെയും വേദന ഒരുപോലെ എന്നേ തളര്‍ത്തി, അമൃതയുടെ അതിജീവന കഥ

പലപ്പോഴും അപകടങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാതെയാണ് കടന്ന് വരുന്നത്. മുഖത്ത് വലിയൊരു മറുക് വന്നാല്‍ പോലും പ്ലാസ്റ്റിക് സര്‍ജറി ചെയ്യാമെന്ന് പറയുന്ന സ്ത്രീകളുള്ള നാടാണ്. ഇത്തരത്തില്‍ ഒരു നാട്ടില്‍ ഒരു പെണ്‍കുട്ടി തന്റെ സൗന്ദര്യ സങ്കല്പങ്ങളുടെ അളവുകോലുകള്‍ പൊളിച്ചെഴുതുന്ന വിധത്തില്‍ എന്ത് പറ്റിയെന്ന് ചോദിച്ചവരോട് സധൈര്യത്തോടെ ഇതാണ് ഞാന്‍ എന്ന് ഉറക്കെ പറഞ്ഞു. വേദന നിറഞ്ഞ കാലം മാറിയപ്പോള്‍ പിന്നീട് അവള്‍ നേരിടേണ്ടി വന്നത് തുറിച്ച് നോട്ടങ്ങളുടെയും സഹതാപങ്ങളുടെ ചോദ്യങ്ങളായിരുന്നു.

അമൃതയ്ക്ക് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അപകടമുണ്ടായത്. പഠിക്കുന്നതിനിടെ പുസ്തകം താഴേക്ക് വീണു, കട്ടിലിനടിയില്‍ വെളിച്ചമുണ്ടായിരുന്നില്ല. അടുക്കളയില്‍ പോയി മണ്ണെണ്ണ വിളക്കെടുത്ത് വന്ന് പുസ്തകം തിര#്ഞു. പുസ്തകം തിരയുന്നതിനിടെ തല കറങ്ങുന്ന ്‌പോലെ തോന്നി. അടുത്ത നിമിഷം എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. മണ്ണെണ്ണ വിളക്കിനു മുന്‍പില്‍ ഞാന്‍ തല കറങ്ങി തറയിലേക്ക് പതിച്ചു. ഇടതു മുഖത്ത് വന്നു പതിച്ച മണ്ണെണ്ണ വിളക്കില്‍ നിന്നും തീ ആളിക്കത്തി.-അമൃത പറഞ്ഞു.

ആദ്യം ഷോളിലേക്കാണ് പടര്‍ന്നു കയറിയത്. എന്നാല്‍ ആകും വിധം ഞാന്‍ അലറിക്കരഞ്ഞു.. അപ്പോഴേക്കും മുഖത്തിന് വലതുഭാഗത്തേക്ക് മണ്ണേണ്ണമണമുള്ള തീനാളങ്ങള്‍ കത്തി കയറി. അലറിവിളിക്കുന്ന ശബ്ദം മാത്രം പുറത്തുവന്നില്ല. നിലവിളി കേട്ട് ഓടിയെത്തിയ സഹോദരിമാരും അടുത്തുള്ള ചേട്ടന്മാരും ഒക്കെ വെള്ളം കോരി ഒഴിക്കുമ്പോള്‍ എനിക്ക് പാതി വെന്തു പോകുന്ന ഓര്‍മ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പോയത്. 40% പൊള്ളലേറ്റത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരുമോന്ന് പോലും അറിവുണ്ടായിരുന്നില്ല. വെന്റിലേറ്റര്‍ പ്രവേശിക്കപ്പെട്ട ഞാന്‍ രക്ഷപ്പെടുമോന്ന് പോലും ഉറപ്പുനല്‍കിയില്ല ഡോക്ടര്‍മാര്‍. ആകെ മുന്നിലുണ്ടായിരുന്ന പ്രതീക്ഷ പ്ലാസ്റ്റിക് സര്‍ജറി മാത്രമായിരുന്നു. അതുവരെ ഒരു വേദനയറിഞ്ഞ ഞാന്‍ അനുഭവിച്ചത് രണ്ട് വേദന.

തുടയിലെ മാംസം കട്ട് ചെയ്തപ്പോള്‍ തുടയിലെ മുഖത്തെയും വേദന ഒരുപോലെ എന്നേ തളര്‍ത്തി. ദൈവം എനിക്ക് മാത്രം ഇത്രയും വേദന തന്നത് എന്തിനാണെന്ന് ചോദിച്ച ഞാന്‍ വിധിയെ പോലും പഴിച്ചു. തുടയില്‍ നിന്നും ചര്‍മം എടുത്ത് മുഖത്ത് ഗ്രാഫ്റ്റ് ചെയ്ത പിടിപ്പിക്കാനുള്ള ശ്രമമായിരുന്നു ആ വേദന. 7 പ്ലാസ്റ്റിക്ക് സര്‍ജറിക്ക് വിധേയമായി മാറി. അപ്പോഴൊക്കെ ഞാന്‍ പഴയ ഞാന്‍ ആകും എന്ന് വെറുതെ ഞാനാശിച്ചു. ഒന്നും നടന്നില്ല. എല്ലാവരും എന്നെ തുറിച്ചു നോക്കി. ചോദ്യ ശരങ്ങള്‍ കൊണ്ട് പലരും എന്നേ വേദനിപ്പിക്കാന്‍ ശ്രമിച്ചു. തകര്‍ന്നു പോവില്ലെന്ന ഒരു ഉറപ്പോടെ ഞാന്‍ നിന്നു. ഹൈസ്‌കൂള്‍ കാലത്താണ് ജീവിതം മാറ്റിമറിച്ച ഒരുപാട് ട്വിസ്റ്റ് നടക്കുന്നത്.

എനിക്കൊരു ചെക്കന്‍ ഉണ്ടെങ്കില്‍ എവിടെ നിന്നെങ്കിലും കൊണ്ട് തരും എന്ന് അമ്മ പറഞ്ഞിട്ടുണ്ടായിരുന്നു. ദൈവം എനിക്ക് കാത്തുവച്ച എന്റെ ചെക്കന്റെ പേര് അഖില്‍. എന്റെ സ്‌കൂളില്‍ തന്നെയായിരുന്നു. ഞാന്‍ കണ്ടിരുന്നില്ല. തുടര്‍പഠനത്തിന് പോയി. പക്ഷേ സ്‌കൂളിലെ സ്‌പോര്‍ട്‌സ് ആക്ടിവിറ്റികള്‍ പഴയ സ്റ്റുഡന്‍സ് ഒക്കെ പങ്കാളികളായിരുന്നു. സ്‌പോര്‍ട്‌സ് താരമായ ഞാന്‍ കാണാത്ത അഖിലിനെയാണ് ദൈവം എന്റെ മുന്നില്‍ എത്തിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് സൗഹൃദം വളര്‍ന്നത്. സൗഹൃദം ആഴത്തില്‍ ഉള്ളതാക്കി. അങ്ങനെയൊരു ഫെബ്രുവരി കാലത്താണ് എന്നോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞത്. വാലെന്റൈന്‍ ദിനം പറയാം എന്ന് പറഞ്ഞപ്പോള്‍ തന്നെ എനിക്ക് സംഭവം കത്തിരുന്നു. അതിനു മുന്നേ ഞങ്ങള്‍ക്കിടയില്‍ പ്രണയം പലതവണ പറയാതെ പറഞ്ഞു.

ഞങ്ങളുടെ പ്രണയത്തിനു അഖിലിന്റെ മുന്നില്‍ മുഖവും ശരീരവും തടസ്സമാവില്ലന്ന് സൗഹൃദം കൊണ്ടുതന്നെ അഖില്‍ തെളിയിച്ച് കാണിച്ചു. അതുകൊണ്ടുതന്നെ എന്നെ സ്വീകരിക്കാന്‍ സമ്മതമാണോ എന്ന ക്ളീഷേ ഡയലോഗ് ചോദിക്കേണ്ടി വന്നില്ല. അച്ഛനും അമ്മയും മരിച്ച അഖിലിന് അനുവാദം ചോദിക്കാന്‍ ഉണ്ടായിരുന്നത് ഒരു ചേട്ടനോട് മാത്രമാണ്. ഞങ്ങളുടെ കുട്ടിയുടെ കുറവ് നിങ്ങള്‍ മനസ്സിലാക്കണം അതിന്റെ പേരില്‍ അവര്‍ സ്വീകരിക്കരുത്. അവളെ കുറ്റപ്പെടുത്തരുത്. ചേട്ടനോട് അച്ഛനുമമ്മയും വിവാഹസമയത്ത് തന്നെ പറഞ്ഞിരുന്നു.

അങ്ങനെയാണെങ്കില്‍ ആര്‍ക്കും വിഷമമില്ലാതെ ഈ ബന്ധം ഇവിടെ അവസാനിപ്പിക്കാം എന്ന്. അന്ന് അവര്‍ പറഞ്ഞു അവന്റെ ഇഷ്ടമാണ് അവന്റെ ജീവിതമാണ് ഞങ്ങള്‍ അതിനെതിര് നില്‍ക്കില്ലെന്ന് ചേട്ടന്‍ മറുപടിയും കൊടുത്തതോടെ ആ ബന്ധം ഉറപ്പിച്ചു. വളരെയധികം സന്തോഷം തോന്നുന്ന ഒരു കഥ തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇന്ന് വൈറലായിരിക്കുന്നത്.ഈ പെണ്‍കുട്ടിയും അവളുടെ പ്രിയപ്പെട്ടവനുമാണ് താരങ്ങള്‍.

Karma News Network

Recent Posts

ബുള്ളറ്റ് പാലത്തിൽ ഇടിച്ചു, ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…

9 mins ago

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

38 mins ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

1 hour ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

2 hours ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

11 hours ago