entertainment

ഒരുപാട് സഹിച്ചതാണ്, ഇനി പറ്റില്ല, പാപ്പുവിനെ കാണണം; അമൃത

മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് ഹൗസില്‍ അടുത്തിടെ കയറിയ അതിഥികളാണ് ഗായിക അമൃത സുരേഷും അഭിരാമിയും. പല മാറ്റങ്ങളും ഇവര്‍ വന്നതിലൂടെ ഉണ്ടായി. ഷോ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രേ ബാക്കിയുള്ളൂ. രജിത് കുമാര്‍ പുറത്തുപോയതോടെ മത്സരം ശക്തമായി. ഷോക്കിടയില്‍ അമൃത സഹോദരി അഭിയോട് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അഭീ.. ഇതൊക്കെ കേട്ട് ഇവിടെ നില്‍ക്കാന്‍ വയ്യ. എനിക്ക് പറ്റുന്നില്ല. പോയാലോ എന്ന് അമൃത ചോദിച്ചപ്പോള്‍ ഒന്നും പറയാതെ അഭി നിന്നു.

കുശുമ്പും കുന്നായ്മയും എനിക്ക് പറ്റുന്നില്ല. രാത്രിയില്‍ കിടക്കുമ്പോാഴും ഇതേക്കുറിച്ച് അമൃത പറഞ്ഞു. അമൃതയോട് കിടക്കാന്‍ ആവശ്യപ്പെട്ടിട്ടും കേട്ടില്ല. തനിക്ക് പാപ്പുവിനെ കാണണമെന്നാണ് അമൃത പറഞ്ഞത്. ജീവിതത്തില്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഇനിയും അനുഭവിക്കാന്‍ വയ്യെന്നും അമൃത പറയുകയുണ്ടായി. ഞാന്‍ തിരിച്ച് വരണമെന്നാണ് മകളും പറഞ്ഞത്. അവളും തന്നെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. വെക്കേഷനൊക്കെ തുടങ്ങിയോണ്ട് വീട്ടില്‍ത്തന്നെയല്ലേ.. താന്‍ ബിഗ് ബോസിലേക്ക് വരുന്നതിന് അവള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അമ്മ പോവെണ്ടെന്നാണ് പറഞ്ഞത്. ദൂരെ ഷോയ്ക്ക് പോകുമ്പോഴും ഞാന്‍ മകളെ ഒപ്പം കൂട്ടാറുണ്ടെന്നും അമൃത പറഞ്ഞു. ദൂരെ എവിടെങ്കിലും പോയാല്‍ പത്തുതവണയെങ്കിലും വീഡിയോ കോള്‍ ചെയ്യും. എന്റെ ഉടുപ്പൊക്കെ കെട്ടിപ്പിടിച്ചാണ് അവള്‍ കിടക്കാറുള്ളത്. ഒരിക്കല്‍ എന്റെ മുടിയൊക്കെ മുറിച്ചുകൊണ്ടുപോയിട്ടുണ്ടെന്നും അമൃത സങ്കടത്തോടെ പറഞ്ഞു.

കേരളത്തില്‍ വലിയ ആരാധകരുള്ള ഗായികയാണ് അമൃത സുരേഷ്.ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയത്. പിന്നീട് നിരവധി സ്റ്റേജ് ഷോകള്‍, സ്വന്തമായ യൂ ട്യൂബ് ചാനല്‍ അങ്ങനെ തന്റേതായ വഴിയിലൂടെ സഞ്ചരിക്കുകയാണ് അമൃത. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ പങ്ക് വയ്ക്കാറുണ്ട്.
ഇതിനിടയ്ക്ക് നടന്‍ ബാലയുമായുള്ള വിവാഹമോചനം അമൃതയെ മാനസികമായി തളര്‍ത്തിയിരുന്നു.കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹമോചിതയാകുന്നത്. പ്രതിസന്ധിഘട്ടങ്ങള്‍ അതിജീവിക്കാന്‍ കരുത്ത് പകര്‍ന്നത് കുടുംബം ആണെന്നും, അനുജത്തി അഭിരാമിയുടെ പിന്തുണ എടുത്തു പറയേണ്ടതാണെന്നും താരം വ്യക്തമാക്കി. അമ്മയെന്ന നിലയില്‍ മകള്‍ പാപ്പുവിനെ കുറിച്ചുള്ള സ്വപ്നങ്ങളും താരം പങ്ക് വച്ചു.

തന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം തനിക്ക് ഒരു പാഠമായിരുന്നെന്നും വളരെ ക്ലോസായി നിന്നവര്‍ മാത്രമാണ് പ്രതിസന്ധി ഘട്ടത്തില്‍ തന്നോടൊപ്പം നിന്നുള്ളു എന്നും അമൃത പറയുന്നു. ഫേസ്ബുക്ക് നേക്കി താന്‍ കരയാറുണ്ടായിരുന്നു. തന്നെ കുറിച്ച് ഒന്നും അറിയാത്ത ആളുകള്‍ നീ ഇങ്ങനെയൊക്കെ ആണെന്ന് പറഞ്ഞ് കമന്റ് ചെയ്യുമ്പോള്‍ അതൊക്കെ വിഷമിപ്പിക്കാറുണ്ട്. അപ്പോഴും എന്റെ കുടുംബവും അടുത്ത കൂട്ടുകാരുമാണ് കൂടെ നിന്നത്. എന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം ഒരു ലേര്‍ണിംഗ് സ്റ്റേജായിട്ടേ ഞാന്‍ കണ്ടിട്ടുള്ളു. സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നും നല്ല റോളുകള്‍ കിട്ടിയാല്‍ ഒരുകൈ നോക്കുമെന്നും അതിന് ആദ്യ പടിയായി വെബ് സീരീസ് ഉടനെ തുടങ്ങുമെന്നും അമൃത വ്യക്തമാക്കി. ലത മങ്കേഷ്‌കറുടെ വലിയ ഫാനാണ് താന്‍. , ലതാജിയുടെ പാട്ടു പാടാന്‍ ഏറെ ഇഷ്ടമാണെന്നും അമൃത പറയുന്നു.

Karma News Network

Recent Posts

ജോലിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥൻ തിരികെ എത്തിയില്ല, കാണാതായിട്ട് അഞ്ച് ദിവസം

തൃശൂർ : പൊലീസ് ഉദ്യോഗസ്ഥനെ കാണ്മാനില്ലെന്ന് പരാതി. ആളൂർ സ്‌റ്റേഷനിലെ സിപിഒ സലേഷ് പിഎയെ ആണ് കാണാതായത്. അഞ്ചു ദിവസം…

35 mins ago

ഒത്തൊരുമയുടെ 42 വർഷം, വിവാഹ വാർഷിക ദിനത്തിൽ ബാലചന്ദ്രമേനോൻ

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ബാലചന്ദ്ര മേനോൻ. സിനിമിയിലെ എല്ലാ മേഖലയിലും ഒരുപോലെ മികവ് കാട്ടിയ ബാലചന്ദ്ര മേനോൻ സാമൂഹ്യമാധ്യമങ്ങളിലും…

39 mins ago

തിളച്ച പാല്‍ കുടിച്ച് കുട്ടിക്ക് പൊള്ളലേറ്റ സംഭവം, അങ്കണവാടി ഹെല്‍പ്പര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂര്‍: കണ്ണൂരിൽ അങ്കണവാടിയിൽ നിന്ന് തിളച്ച പാൽ നൽകി 5 വയസുകാരന് പൊള്ളലേറ്റ സംഭവത്തിൽ കേസെടുത്ത് പൊലീസും ബാലാവകാശ കമ്മീഷനും.…

1 hour ago

ഭാര്യക്ക് നേരെ ബോൾ ഐസ്ക്രീമിൽ സൂക്ഷിച്ച ആസിഡ് എറിഞ്ഞു, കൊണ്ടത് മകന്, നില ഗുരുതരം

കാസർഗോഡ് ഐസ് ക്രീം എന്ന വ്യാജേന ബോൾ ഐസ് ക്രീമിൽ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യക്ക് നേരെ എറിഞ്ഞ് ഭർത്താവിന്റെ ആക്രമണം.…

1 hour ago

നാട് കടന്ന് ഗതാഗതമന്ത്രി, വിദേശയാത്രയിൽ തിരക്കിലാണ്, ശമ്പളം കിട്ടാതെ കെഎസ്ആർടിസി ജീവനക്കാർ

തിരുവനന്തപുരം : പുതിയ ഗതാഗതമന്ത്രി വിചാരിച്ചിട്ടും കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം കൃത്യസമയത്ത് കൊടുക്കാൻ ആകുന്നില്ല. ഏപ്രിൽ, മെയ് മാസങ്ങളിലെ ശമ്പളം…

2 hours ago

മോദി നാലിൽ മൂന്നും നേടി കൂറ്റൻ വിജയം നേടും- വിദേശ മാധ്യമ സർവേ

മോദി സർക്കാർ ഇന്ത്യയിൽ നാലിൽ മൂന്ന് ഭൂരിപക്ഷം നേടും എന്ന് അന്തർദേശീയ മാധ്യമമായ റോയിറ്റേഴ്സ് റിപോർട്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര…

2 hours ago