entertainment

എന്റെ ഉള്ളിലെ വേദന മറന്ന് റീച്ചാർജ്ജ് ആയി വരാൻ കുറച്ച് സമയമെടുക്കും- അമൃത സുരേഷ്

റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. വ്യക്തി ജീവിതത്തിന്റെ പേരിൽ അമൃത പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും വേർപിരിഞ്ഞെന്ന തരത്തിൽ ചില വാർത്തകൾ പുറത്തു വന്നിരുന്നു. ഇരുവരും പരസ്പരം അൺഫോളോ ചെയ്യുകയും, ചിത്രങ്ങൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, കുറച്ചു ദിവസങ്ങൾ കഴിഞ്ഞതും അവർ ഫോളോ ചെയ്യുകയും, ചിത്രങ്ങൾ പഴയപടി ആവുകയും ചെയ്തിരുന്നു. അമൃതയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രവും ​ഗോപി സുന്ദർ പങ്കിട്ടിരുന്നു.

ഗോപി സുന്ദർ മറ്റൊരു പെൺകുട്ടിയ്‌ക്കൊപ്പം സ്വിറ്റ്‌സർലാന്റിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ താരം തന്നെ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിരുന്നു. അതിന് പിന്നാലെ ഇതാ അമൃത സുരേഷിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ഗോപി സുന്ദറിന്റെ പോസ്റ്റിന് താഴെ പലരും അദ്ദേഹത്തെ കളിയാക്കുന്ന തരം, അമൃതയുമായുള്ള ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ടും കമന്റുകൾ ഇട്ടിരുന്നു. അമൃത സുരേഷ് എവിടെ എന്ന ചോദ്യവും ശക്തമായിരുന്നു. അതിനിടയിലാണ് അമൃത സുരേഷിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നത്. ഞാൻ എവിടെയും പോയിട്ടില്ല, ഒരു യാത്രയിലാണെന്നാണ് പോസ്റ്റിൽ അമൃത പറയുന്നത്.

പ്രിയപ്പെട്ടവരെ, ഇപ്പോൾ ഞാൻ ചെറിയൊരു ഇടവേള എടുത്തിരിയ്ക്കുകയാണ്. എന്റെ ഉള്ളിലെ വേദനകൾ മറന്ന് സ്വയം റീച്ചാർജ് ചെയ്യാൻ കുറച്ച് സമയമെടുക്കും. കൂടുതൽ കാര്യങ്ങൾ പഠിച്ചും അറിഞ്ഞും അത് പ്രതിഫലിപ്പിക്കാനുമുള്ള പ്രക്രിയയിൽ ഈ യാത്ര പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഓർമിക്കുക, തിളക്കമുള്ള നിമിഷങ്ങൾ നിറഞ്ഞ മനോഹരമായ യാത്രയാണ് ജീവിതം. അതോരോന്നും ആസ്വദിക്കുകയാണ് ഞാൻ.

ഞാൻ ഉടനെ തിരിച്ചെത്തും. കൂടുതൽ വിസ്മയകരമായ നിമിഷങ്ങളും സംഗീതവും പങ്കിടാൽ നിങ്ങളോടൊപ്പം ഞാൻ തിരിച്ചെത്തും. എല്ലാവരും തയ്യാറായി നിന്നോളൂ- എന്നു പറഞ്ഞാണ് അമൃത സുരേഷിന്റെ പോസ്റ്റ് അവസാനിക്കുന്നത്. വളരെ പോസിറ്റീവായിട്ടുള്ള ഈ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

അമൃത സുരേഷിനെ പ്രശംസിച്ചും ആശ്വസിപ്പിച്ചുകൊണ്ടും എല്ലാം കമന്റുകൾ വരുന്നുണ്ട്. ഗോപി സുന്ദറുമായി പിരിഞ്ഞു എന്ന ഗോസിപ്പ് വന്നതിന് പിന്നാലെ ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ പങ്കുവച്ച് അതിനെ അതിജീവിച്ചിരുന്നു. എന്നാൽ പിന്നീടുള്ള പോസ്റ്റുകളിലൂടെ പിരിഞ്ഞു എന്ന് രണ്ടുപേരും വ്യക്തമാക്കുകയായിരുന്നു.

Karma News Network

Recent Posts

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

11 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

26 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago