entertainment

ബാലയുടെ മോശം പരാമർശമൊന്നും തന്നെ ബാധിക്കില്ല, കരിയറുമായി മുന്നോട്ടെന്ന് അമൃത

റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. വ്യക്തി ജീവിതത്തിന്റെ പേരിൽ അമൃത പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും വേർപിരിഞ്ഞെന്ന തരത്തിൽ ചില വാർത്തകൾ പുറത്തു വന്നിരുന്നു.

മുൻ ഭർത്താവ് ബാല നിരന്തരം നല്‍കിക്കൊണ്ടിരിയ്ക്കുന്ന അഭിമുഖങ്ങളിലും തന്നെ കുറിച്ച് മോശമായ പരമാര്‍ശം നടത്തുമ്പോള്‍ അമൃത പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലാകുകയാണ്. ഇതൊന്നും എന്നെ ബാധിക്കുന്നതല്ല, എന്റെ കരിയറും സന്തോഷങ്ങളുമായി മുന്നോട്ട് പോകുകയാണ് എന്ന് കാണിച്ചുകൊണ്ട് ഒരു സെറ്റ് ഫോട്ടോകലും വീഡിയോകുമാണ് അമൃത പങ്കുവച്ചത്.

അമൃതംഗമയ എന്ന തന്റെ മ്യൂസിക് ബാന്റ് കൊല്ലത്ത് നടത്തിയ പരിപാടിയുടെ ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് അമൃത. സൂപ്പര്‍, അത് കലക്കി, ശരിക്കുമൊരു രാജകുമാരി, ഇങ്ങനെ വേണം പ്രതികരിക്കാന്‍, ഈ ധൈര്യം സമ്മതിച്ചു എന്നൊക്കെ പറഞ്ഞ് അമൃതയെ പ്രശംസിക്കുന്ന കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നതെല്ലാം.

അമൃതയുമായി വേര്‍പിരിയാനുണ്ടായ കാരണമെന്താണ് എന്ന് ചോദിച്ചപ്പോഴാണ് വളരെ മോശമായി ബാല പ്രതികരിച്ചത്. കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ അമൃതയെ ഞാന്‍ കണ്ടു പോയി എന്നും, ഇങ്ങനെയും മനുഷ്യരുണ്ടോ എന്ന് ചിന്തിച്ചു പോയി എന്നുമാണ് ബാല പറഞ്ഞത്. മകളെ കുറിച്ചും ഇമോഷണലായി സംസാരിക്കുന്നുമുണ്ട്

എന്നാല്‍ ബാലയുടെ അപവാദ പ്രചരണങ്ങളോടൊന്നും ഒരിക്കലും അമൃത പ്രതികരിക്കാറില്ല. തന്റെ മകളുടെ അച്ഛന്‍ എന്ന പരിഗണന നല്‍കി പലപ്പോഴും മിണ്ടാതിരുന്നിട്ടുണ്ട്. ഒരിക്കല്‍ മാത്രമാണ് പ്രതികരിച്ചത്. അന്ന് ബാല വിളിച്ചിട്ട് അമൃത മകള്‍ക്ക് ഫോണ്‍ കൊടുത്തില്ല എന്ന് പറഞ്ഞ് നടന്‍ രംഗത്ത് വന്നിരുന്നു. അത് തീര്‍ത്തും വാസ്തവ വിരുദ്ധമാണ് എന്ന് പറഞ്ഞ് ഫോണ്‍ സംഭാഷണം അമൃത പുറത്തുവിടുകയാണ് ഉണ്ടായത്. അതിന് ശേഷം രണ്ടുപേരും മറ്റ് ജീവിതത്തിലേക്ക് കടന്നതിന് ശേഷവും ബാല അമൃതയെ വാക്കുകള്‍ കൊണ്ട് വേദനിപ്പിച്ചിരുന്നു.

Karma News Network

Recent Posts

ഗര്‍ഭസ്ഥ ശിശു ഉറങ്ങുകയാണെന്ന് പറഞ്ഞ് ഗര്‍ഭിണിക്ക് ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി പരാതി

തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ ആരോപണവുമായി കുടുംബം. ഗര്‍ഭസ്ഥ ശിശുവിന്…

3 mins ago

ഇത് മോദി സര്‍ക്കാരാണ് അണുബോംബിനെ പേടിക്കുന്നവരല്ല, പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ഇത് മോദി സര്‍ക്കാരാണ് അണുബോംബിനെ പേടിക്കുന്നവരല്ല. അതുകൊണ്ടുതന്നെ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര…

7 mins ago

മഞ്ഞപ്പിത്തം പടരുന്നു, തൃക്കാക്കരയിൽ ചികിത്സയിലുള്ളത് 20 ഓളം പേർ

തൃക്കാക്കരയിൽ മഞ്ഞപ്പിത്തം പടരുന്നു ഇരുപതോളം പേർ ജില്ലയിലെ വിവിധ ആശുപത്രികൾ ചികിത്സ തേടി. ആരോഗ്യവിഭാഗം പരിശോധന നടത്തിയിട്ട് മാസങ്ങളായി. നഗരസഭക്കെതിരെ…

23 mins ago

അസാധ്യ അഭിനയം, അന്ന് മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞത് പോലെയാണ് ഇന്ന് ദേവനന്ദയെ കുറിച്ച് പറയുന്നത്- മണിയന്‍ പിള്ള രാജു

മാളികപ്പുറം എന്ന ഒരു സിനിമ മാത്രം മതിയാവും ദേവനന്ദ എന്ന ബാലതാരത്തെ മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍. മനു രാധാകൃഷ്ണന്‍ സംവിധാനം…

42 mins ago

അനധികൃതമായി ഇന്ത്യയിലേയ്‌ക്ക് കടന്ന നാല് ബംഗ്ലാദേശികൾ പിടിയിൽ; 16 മാസത്തിനിടെ 1018 നുഴഞ്ഞുകയറ്റക്കാരെ പിടികൂടി

അഗർത്തല : ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന ബംഗ്ലാദേശികളും റോഹിംഗ്യകളും പിടിയിൽ. ത്രിപുരയിൽ നിന്ന് 4 ബംഗ്ലാദേശികൾ പിടിയിലായി. ജഹാംഗീർ ആലം,…

44 mins ago

അന്ധന്റെ കണ്ണാടിയും വെച്ച് നമ്മളെ കണ്ടാൽ പരിചയം പോലും കാണിക്കാതെ നടന്ന് പോകുന്ന മനുഷ്യനാണ് മമ്മൂട്ടി- ശാന്തിവിള ദിനേശ്

അന്ധന്റെ കണ്ണാടിയും വെച്ച് നമ്മളെ കണ്ടാൽ പരിചയം പോലും കാണിക്കാതെ നടന്ന് പോകുന്ന മനുഷ്യനാണ് മമ്മൂട്ടിയെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്.…

1 hour ago