entertainment

എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്രം തന്ന് എന്നെ സ്വതന്ത്രയായി വളർത്തി, ബ്രോ ഡാഡിയെ കുറിച്ച് അമൃത സുരേഷ്

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. സംഗീത റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിതയാവുന്നത്. സഹോദരി അഭിരാമി സുരേഷിനൊപ്പം ചേർന്ന് അമൃതം ഗമയ എന്ന പേരിൽ അമൃത ആരംഭിച്ച മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാർ ചേർന്ന് നടത്തുന്നുണ്ട്. നേരത്തെ ബിഗ്‌ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥികളായും ഇരുവരും എത്തിയിരുന്നു. ഇപ്പോളിതാ അച്ഛൻ തന്റെ ജീവിതത്തിൽ എന്തായിരുന്നു എന്ന് ഒരു കത്ത് ആയി എഴുതി പങ്കുവെച്ചിരിക്കുകയാണ് അമൃത. ബ്രോ ഡാഡി കണ്ടതിന് ശേഷം സ്വന്തമായിട്ടുള്ള ബ്രോ ഡാഡിയെ കുറിച്ച് പറഞ്ഞ് എത്തിയതായിരുന്നു അമൃത. എല്ലാവരുടെയും ജീവിതത്തിൽ ഒരു ബ്രോ ഡാഡി ഉണ്ടാവുമെന്ന് ഗായിക പറയുന്നു

കുറിപ്പിങ്ങനെ,

ഇന്ന് എന്നെ ഞാനാക്കി മാറ്റിയ സംഗീതം എന്ന അനുഗ്രഹം ഞാൻ പോലും അറിയാതെ എനിക്ക് സമ്മാനിച്ച എന്റെ ദൈവമാണ് എന്റെ അച്ഛൻ. മൂന്നു വയസ് തുടങ്ങി അച്ഛന്റെ ഫ്‌ളൂട്ടിന്റെ ഒരറ്റം പിടിച്ച് പാട്ട് പാടാൻ തുടങ്ങിയപ്പോഴും, ജീവിതത്തിൽ വെല്ലുവിളികൾ നേരിടേണ്ടി വന്നപ്പോഴും ‘തളരണ്ടാ’ പിന്നോട്ട് നോക്കണ്ടാ, അച്ഛനും അമ്മയും കൂടെയുണ്ട്… എന്ന് പറഞ്ഞ് അന്നും ഇന്നും എന്റെ കൂടെ നിൽക്കുന്ന എന്റെ അച്ഛൻ. എല്ലാറ്റിനുമപരി ഒരു കൂട്ടുകാരനെ പോലെ എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്രം തന്ന് എന്നെ സ്വതന്ത്രയായി വളർത്തി. ഇപ്പോൾ എന്റെ അച്ഛൻ അമൃതംഗമയയിൽ ലീഡ് ഫ്‌ളുട്ടിസ്റ്റായും എന്റെ കൂട്ടുകാരുടെ മെന്ററും അതിലുപരി ഞങ്ങളുടെ എല്ലാം ബ്രോ ഡാഡിയും ആണ്. എനിക്ക് വേണ്ടിയും എന്റെ ബ്രോ ഡാഡിയായും നിലകൊള്ളുന്നതിന് എനിക്ക് എന്റെ അച്ഛനോട് ഒരു നന്ദി പറയണം.

ഞങ്ങൾക്ക് നിങ്ങളെ ആവശ്യമുള്ളപ്പോഴെല്ലാം അവിടെ ഉണ്ടായിരുന്നതിന് ഞങ്ങളുടെ പ്രിയപ്പെട്ട ബ്രോ ഡാഡിക്ക് നന്ദി പറയുകയാണ്. നിങ്ങളുടെ ജീവിതത്തിൽ എല്ലാവർക്കും ഇതുപോലെ ബ്രോ ഡാഡി മൊമന്റ് ഉണ്ടായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അത് താഴെ കമന്റ് ചെയ്യുക. കഥകൾ കേൾക്കാൻ ഇഷ്ടമാണ്. കൂടാതെ സിനിമ ഹോട്‌സ്റ്റാറിലുണ്ട്. അത് നഷ്ടപ്പെടുത്താതെ കാണണം

Karma News Network

Recent Posts

ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞു, ഹോട്ടൽ ഉടമയെ തല്ലിച്ചതച്ചു

ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞുപോയെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ മർദ്ദിച്ചതായി പരാതി. ഇടുക്കി ഉടുമ്പൻചോല ടൗണിൽ…

21 mins ago

ശിവക്ഷേത്രം തല്ലിത്തകർത്ത ജിഹാദികൾ കരുതിയിരുന്നോളു; പണ്ടത്തേതുപോലെ മുങ്ങാമെന്നു കരുതണ്ട

ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ഒരു ശിവക്ഷേത്രം നശിപ്പിച്ച് ജിഹാദികൾ. ഇത് ഹിന്ദു, മുസ്ലീം സമുദായങ്ങളിൽ പെട്ട പ്രദേശവാസികളുടെ വൻ…

41 mins ago

ഡിജിപിക്ക് തിരിച്ചടി, 10.8 സെന്റ് ജപ്തി ചെയ്തു, അഡ്വാൻസ് 30 ലക്ഷം തിരികെ നൽകിയാൽ ജപ്തി ഒഴിവാകും

തിരുവനന്തപുരം: ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിൻ്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് ഉത്തരവ്. നെട്ടയത്തുള്ള 10 സെൻ്റ്…

50 mins ago

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം ,ഹിസ്ബുത് തഹ്രീർ പ്രവർത്തകർ അഴിക്കുള്ളിൽ

ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…

2 hours ago

രാഹുലിനെതിരേ 3വട്ടം ആഞ്ഞ് മോദി,പരമശിവൻ പാർലമെന്റിൽ

ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…

2 hours ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

2 hours ago