entertainment

ലൈഫ് എന്ന് പറയുന്നത് വലിയ അവസരമാണ്, ശരിയായ രീതിയില്‍ ഉപയോഗിക്കുക, അമൃത സുരേഷ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. ബിഗ്‌ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥിയുമായിരുന്നു അമൃത. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് അമൃത. താരം പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറല്‍ ആയി മാറാറുമുണ്ട്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അമൃത.

‘മമ്മൂട്ടിയെ ആണോ മോഹന്‍ലാലിനെ ആണോ ഇഷ്ടം’ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് മറുപടിയായി ‘ഒരു മലയാളിക്കും ഉത്തരം കിട്ടാന്‍ പറ്റാത്ത ചോദ്യമാണ് ഇത്. നമ്മുടെ ഇടത്തെയും വലത്തെയും കണ്ണ് പോലെയാണ് മമ്മൂക്കയും ലാലേട്ടനും. അപ്പോ അതിനുളള ഉത്തരമില്ല. അമൃത സുരേഷ് പറഞ്ഞു. എറ്റവും ഇഷ്ടപ്പെട്ട പാട്ട് ഏതാണെന്ന് ആണ് മറ്റൊരാള്‍ക്ക് അറിയേണ്ടത്. മറുപടിയായി കുറെ പാട്ടുകള്‍ ഇഷ്ടമാണ്. പ്രത്യേകിച്ച് ലതാ മംഗേഷ്‌കറിന്‌റെ സോംഗ്‌സ് എന്ന് അമൃത പറഞ്ഞു.

മകളെ കുറിച്ച് തിരക്കിയവരോട് പാപ്പു സുഖമായിരിക്കുന്നു, ഓണ്‍ലൈന്‍ ക്ലാസില്‍ ഇരിക്കുവാണ് എന്ന് അമൃത പറഞ്ഞു. പാസ്ത, ഫ്രഞ്ച് ടോസ്റ്റ് എന്നിവയാണ് പാപ്പുവിന് ഏറ്റവും ഇഷ്ടമുളളത്. സിംഗര്‍ അല്ലായിരുന്നെങ്കില്‍ പിന്നെ എന്ത് എന്നത് ഇതുവരെ ഞാന്‍ ചിന്തിച്ചിരുന്നില്ല.-അമൃത പറഞ്ഞു.

17-18 വയസ് പ്രായമുളള പെണ്‍കുട്ടികള്‍ക്കുളള ഉപദേശം നല്‍കാനാണ് ഒരു ആരാധിക ആവശ്യപ്പെട്ടത്. എറ്റവും മനോഹരമായിട്ടുളള ഒരു വയസാണ് അത്. നമുക്ക് എല്ലാ കാര്യങ്ങളും പരീക്ഷിച്ചുനോക്കാനും എല്ലാ കാര്യങ്ങളിലും ആഗ്രഹവും സ്വാതന്ത്ര്യവുമൊക്കെയുളള വയസായിരിക്കും പക്ഷേ നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് മനസിലാക്കിയിട്ട് ചെയ്യുക. ജീവിതത്തെ കുറിച്ചുളള ഒരാളുടെ ചോദ്യത്തിന് ദൈവം നമുക്ക് തന്നിട്ടുളള അവസരമാണ് ഇതെന്ന് അമൃത പറയുന്നു. നമ്മുക്ക് ഇഷ്ടമുളള പോലെ ജീവിക്കാനും സന്തോഷമായിട്ട് ഇരിക്കാനുമൊക്കെ ദൈവം തന്ന അവസരം. ലൈഫ് എന്ന് പറയുന്നത് വലിയ അവസരമാണ്. ശരിയായ രീതിയില്‍ ഉപയോഗിക്കുക.- അമൃത സുരേഷ് പറഞ്ഞു.

Karma News Network

Recent Posts

ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണു, ഒന്നരവയസ്സുകാരൻ മരിച്ചു

കൊച്ചി : കളിക്കുന്നതിനിടെ ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരൻ മരിച്ചു. മൂവാറ്റുപുഴ പായിപ്ര മൈക്രോ ജങ്ഷൻ പൂവത്തുംചുവട്ടിൽ…

10 mins ago

കാറിൽ കഴുത്തില്ലാത്ത നിലയിൽ മൃതദേഹം, 10 ലക്ഷം കാണാനില്ല, ആസൂത്രിത കൊലപാതകം തലസ്ഥാനത്ത്

തിരുവനന്തപുരം : കളിയിക്കാവിളയ്‌ക്ക് സമീപം കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ ദൂരൂഹത. പാപ്പനംകോട് കൈമനം സ്വദേശി…

36 mins ago

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം, ചികിത്സയിലായിരുന്ന 13 കാരി മരിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ച…

52 mins ago

ആകാശത്തെ മാസ്മരികക്കാഴ്ചയായി രാമസേതു, ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി

ടികോപ്പർനിക്കസ് സെന്റിനൽ ഉപഗ്രഹം പകർത്തിയ രാമസേതുവിന്റെ ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി. ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്തുള്ള രാമേശ്വരം ദ്വീപിനും…

1 hour ago

ഇവർ ഇനിയും ഭരണഘടന കുഴിച്ച് മൂടും, ഇന്ദിര രാജ്യം ജയിലാക്കി മാറ്റിയവൾ, ഇനിയും അനുവദിക്കരുത്

ഭരനഘടന ചവിട്ടി മെതിച്ച കോൺഗ്രസിന്റെ അടിയന്തിരാവസ്ഥക്ക് എതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ പാർലിമെറ്റിൽ കോൺഗ്രസ് എം പി മാർ…

1 hour ago

കാണാതായ വിദ്യാർത്ഥികളെ വയനാട് നിന്ന് കണ്ടെത്തി

പാലക്കാട് : കാണാതായ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി 10-ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ്…

2 hours ago