entertainment

ആത്മീയ യാത്രയിൽ അമൃത സുരേഷ്, ഇനിയിപ്പോൾ സന്യാസമാണ് നല്ലത് എന്ന് കമന്റ

റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. വ്യക്തി ജീവിതത്തിന്റെ പേരിൽ അമൃത പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും വേർപിരിഞ്ഞെന്ന തരത്തിൽ ചില വാർത്തകൾ പുറത്തു വന്നിരുന്നു. ഇരുവരും പരസ്പരം അൺഫോളോ ചെയ്യുകയും, ചിത്രങ്ങൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, കുറച്ചു ദിവസങ്ങൾ കഴിഞ്ഞതും അവർ ഫോളോ ചെയ്യുകയും, ചിത്രങ്ങൾ പഴയപടി ആവുകയും ചെയ്തിരുന്നു. അമൃതയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രവും ​ഗോപി സുന്ദർ പങ്കിട്ടിരുന്നു.

ആത്മീയതയ്ക്കും വളരെ പ്രാധാന്യം നൽകുന്നയാളാണ് അമൃത സുരേഷ്. സമയം കിട്ടുമ്പോഴെല്ലാം അമൃത ആത്മീയതയിൽ മുഴുകാൻ ശ്രദ്ധിക്കാറുണ്ട്. അതിനായി ചില യാത്രകളും നടത്താറുണ്ട്. ഇപ്പോഴിതാ അത്തരമൊരു യാത്രയുടെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് അമൃത സുരേഷ്. ഹൈദരാബാദ് യാത്രയുടെ വിശേഷങ്ങളാണ് അമൃത പങ്കുവെച്ചിരിക്കുന്നത്. തന്റെ കുറച്ചു ചിത്രങ്ങൾക്ക് ഒപ്പമാണ് അമൃതയുടെ പോസ്റ്റ്. കറുപ്പ് നിറത്തിലെ ടോപ്പും, പാന്റ്‌സും, ഷൂവുമാണ് വേഷം. നെറ്റിയിൽ നീളത്തിൽ വരച്ച ഗോപി കുറിയുമുണ്ട്. മോഡേൺ വേഷത്തിലാണ് എങ്കിലും, യാത്രാ ലക്ഷ്യം ആത്മീയത തന്നെയാണെന്നാണ് സൂചന.

ഹൈദരാബാദിലെ അതിപ്രശസ്തമായ സമത മൂർത്തീ ശിൽപം സ്ഥിതി ചെയ്യുന്നിടത്ത് നിന്നാണ് അമൃതയുടെ ചിത്രങ്ങൾ. ഇരിക്കുന്ന രൂപത്തിലെ ലോകത്തെ തന്നെ രണ്ടാമത് വലിയ ശില്പമാണിത്. ഇവിടെ നിന്ന് വിവിധ ആംഗിളുകളിലെ ചിത്രങ്ങൾ അമൃത പങ്കുവച്ചിട്ടുണ്ട്. അവിടുത്തെ പ്രസാദം കൈയിൽ പിടിച്ചുകൊണ്ടുള്ള ഒരു സെൽഫിയും കാണാം. നിരവധി പേരാണ് അമൃതയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. താരത്തിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തിയുള്ള പരിഹാസ കമന്റുകളടക്കം ചിത്രത്തിന് താഴെ കാണാം.

‘ഇനിയിപ്പോ സന്യാസമാ നല്ലത്’ എന്നാണ് ഒരാൾ ചിത്രത്തിൽ താഴെ കമന്റ് ചെയ്തത്. ഉടനെ അമൃതയുടെ മറുപടി എത്തി. ഹൈ ഫൈവ് ഇമോജി കൊണ്ടാണ് അമൃത മറുപടി നൽകിയത്. നെഗറ്റീവ് എന്ന് തോന്നുന്ന കമന്റിന് പോസിറ്റീവായി അമൃത മറുപടി നൽകിയത് ശ്രദ്ധ നേടിയിട്ടുണ്ട്. താൻ ഈ യാത്ര ആസ്വദിക്കുന്നു എന്നാണ് ആ ഇമോജിയിലൂടെ താരം വ്യക്തമാക്കിയതെന്നാണ് ആരാധകർ കരുതുന്നത്. അതേസമയം അമൃതയുടെ നെറ്റിയിലെ കുറിയും ചിലർ പരിഹസിക്കാനായി ഉപയോഗിച്ചിട്ടുണ്ട്. ‘ഗോപി തൊട്ടിട്ടുണ്ടല്ലോ, നല്ല ഗോപിയാണ്’ എന്നൊക്കെയാണ് കമന്റുകൾ.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

8 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

8 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

8 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

9 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

10 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

10 hours ago