entertainment

‘ഇജ്ജാതി കോളനി’; പരിഹാസ കമന്റിന് കിടിലന്‍ മറുപടി നല്‍കി ഐശ്വര്യറായിയുടെ കാര്‍ബണ്‍ കോപ്പി അമൃത

ലോകസുന്ദരി ഐശ്വര്യ റായിയുടെ തനിപ്പകര്‍പ്പ് എന്ന് സോഷ്യല്‍മീഡിയ പറയുന്ന താരമാണ് തൊടുപുഴയിലുള്ള അമൃത. ടിക്ടോക് അക്കൗണ്ടിലെ വീഡിയോസിലൂടെയാണ് അമൃതയെ ആളുകള്‍ അറിഞ്ഞു തുടങ്ങിയത്. അമൃതയുടെ സുഹുത്തുക്കളും ബന്ധുക്കളുമാണ് ആദ്യം ഈ സാമ്യതയെക്കുറിച്ച് പറഞ്ഞത് പിന്നാലെ വീഡിയോസ് വൈറലായതോടെ സോഷ്യല്‍മീഡിയയും ഇക്കാര്യം ശരിവെച്ചു. ഇപ്പോള്‍ ഐശ്വര്യയുടെ കാര്‍ബന്‍ കോപ്പി, സിറോക്ക്‌സ് എന്നിങ്ങനെ നിരവധി പേരുകള്‍ ഇപ്പോള്‍ അമൃതയ്ക്കുണ്ട്. ഫെയ്മസായതോടെ ചില സിനിമകളിലേക്കും അമൃതക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

 

അമൃത പങ്കുവെച്ച ഒരു വീഡിയോയ്ക്ക് ഒരാള്‍ നല്‍കിയ കമന്റും അതിന് അമൃത നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. അഖില്‍ ആക്കിനേനി അഭിനയിച്ച മോസ്റ്റ് എലിജിബിള്‍ ബാച്ച്‌ലര്‍ എന്ന ചിത്രത്തിലെ ഒരു രംഗം ആയിരുന്നു അമൃത ചെയ്തത്. അമൃതയെ പരിഹസിച്ചുകൊണ്ട് ഒരാള്‍ ആ വീഡിയോക്ക് ”ഇജ്ജാതി കോളനി” എന്നായിരുന്നു കമന്റ് ചെയ്തത്. ‘ആഹ് ഇപ്പൊ മനസ്സിലായി ആരാ കോളനി എന്ന്, ആദ്യം സ്വയം നന്നാവടോ’ എന്നായിരുന്നു അതിനു അമൃതയുടെ മറുപടി. അമൃതയുടെ മറുപടി ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

 

ഐശ്വര്യ റോയ് അഭിനയിച്ച കണ്ടുകൊണ്ടെന്‍ എന്ന ചിത്രത്തിലെ ഒരു രംഗം വീഡിയോയില്‍ അമൃത പുനരാവിഷ്‌കരിച്ചിരുന്നു. ആ വീഡിയോ ആയിരുന്നു അമൃതയെ വൈറല്‍ ആക്കിയത്. ഒറ്റനോട്ടത്തില്‍ രൂപത്തിലും, ഭാവത്തിലും ഐശ്വര്യ റായി തന്നെയാണ് എന്നായിരുന്നു ഭൂരിഭാഗം ആളുകളുടേയും കമന്റ്. ഇക്കാര്യത്തില്‍ ഭൂരിഭാഗം ആളുകളും സീരിയസായ അഭിപ്രായം പറഞ്ഞതോടെയാണ് പിന്നീട് ഫോട്ടോ ഷൂട്ടുകളും, അഭിമുഖങ്ങളും ഒക്കെയായി സോഷ്യല്‍ മീഡിയയില്‍ അമൃത തിരക്കിലായത്.

 

Karma News Editorial

Recent Posts

എസ്എഫ്‌ഐയുടെ രക്തം കുടിക്കാൻ ആരെയും അനുവദിക്കില്ല ബിനോയ് വിശ്വത്തിന് മറുപടിയുമായി എ. കെ ബാലൻ.

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിക്കുമെന്നും വഴിയില്‍ കെട്ടിയ ചെണ്ടയല്ല സിപിഎമ്മും എസ്എഫ്‌ഐയെന്നും സിപിഎം നേതാവ് എ.കെ. ബാലന്‍. എസ്എഫ്‌ഐ…

34 mins ago

മരുമകനെതിരെ നിരന്തരം വിമർശനം, കടകംപള്ളിക്ക് പിണറായി വിജയന്റെ ശാസന

തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രനെയും സിപിഐയിലെ വാഴൂർ സോമനെയും കടുത്ത ഭാഷയിൽ ശാസിച്ച് പിണറയി വിജയൻ. നിയമസഭയിൽ ടൂറിസം, വനം…

57 mins ago

മത്സരയോട്ടം, പെരുമ്പാവൂരിൽ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD, ഡ്രൈവർക്ക് പരിശീലനം നൽകും

പെരുമ്പാവൂര്‍ : മത്സരയോട്ടം നടത്തിയ 'സല്‍മാന്‍' എന്ന ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD. കോതമംഗലം-പെരുമ്പാവൂര്‍-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്…

1 hour ago

ഭരണമുറപ്പിച്ച് ലേബർ പാർട്ടി, കേവലഭൂരിപക്ഷം മറികടന്നു, കെയ്ർ സ്റ്റാർമർക്ക് ആശംസകൾ നേർന്ന് ഋഷി സുനക്

ലണ്ടൻ∙ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ ബ്രിട്ടനിൽ അധികാരത്തിലേക്ക്. 650 അംഗ…

2 hours ago

തൃശ്ശൂരിൽ താമരവിരിയിച്ചവർക്കുള്ള മോദിയുടെ സമ്മാനം, 393 കോടി രൂപയുടെ വികസന പദ്ധതി

കേരളത്തിൽ ആദ്യമായി താമര വിരിയിച്ചവർക്കുള്ള സമ്മാനം എത്തുന്നു. കേരളത്തിലെ നമ്പര്‍ വണ്‍ റെയില്‍വേ സ്റ്റേഷനാകാന്‍ ഒരുങ്ങി തൃശൂര്‍. അമൃത് ഭാരത്…

2 hours ago

സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗം ബി.ജെ.പി.യില്‍ ചേര്‍ന്നു

പാലക്കാട് : സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗവും തച്ചമ്പാറ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ ജോര്‍ജ് തച്ചമ്പാറ പഞ്ചായത്തംഗത്വവും പാര്‍ട്ടി അംഗത്വവും രാജിവെച്ചു. വ്യാഴാഴ്ച…

3 hours ago