kerala

കൊന്നില്ലെങ്കില്‍ അവള്‍ വെടി, ഭാര്യ നല്ലവളായതിനാല്‍ തേച്ച കാമുകിക്ക് നന്ദി;ജൂഡ് ആന്റണിക്ക് വിമര്‍ശനം

കൊച്ചി: ആഴ്ചപതിപ്പിന്റെ പരസ്യത്തില്‍ സംവിധായകന്‍ ജൂഡ് ആന്റണി നടത്തിയ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാകുന്നു. പരസ്യത്തില്‍ ‘മെയ്ഡ് ഫോര്‍ ഈച്ച്‌ അദര്‍’ എന്ന തലക്കെട്ടില്‍ ജൂഡിന്റെയും ഭാര്യയുടെയും ചിത്രവും നല്‍കിയിട്ടുണ്ട്. സിനിമയിലൂടെ പുരോഗമനം പറയുന്ന സംവിധായകന്റെ ജീവിതത്തില്‍ അതില്ലെന്നാണ് ഉയരുന്ന ജൂഡിനെതിരെ ഉയരുന്ന വിമര്‍ശനം.

‘ആദ്യ കാമിനി തേച്ചു പോയിട്ടും കരളുറപ്പോടെ പിന്നെയും പറന്ന എനിക്കും കിട്ടി ഒടുവില്‍ ഒരു ഇണക്കിളിയെ’ എന്ന സംവിധായകന്റെ വാക്കുകള്‍ക്കെതിരെയാണ് വിമര്‍ശനം ഉയരുന്നത്. ‘തേച്ചിട്ടു പോയി’ എന്ന വാക്കുകളൊക്കെ ഉപേക്ഷിക്കേണ്ട കാലമായെന്നും പ്രതികരണങ്ങളുണ്ട്. ഇത്തരം പരാമര്‍ശങ്ങളിലൂടെ സംവിധായകന്‍ വീണ്ടും സ്വയം ഇല്ലാതാകുകയാണെന്ന ഡോ.വീണ ജെ.എസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുകയാണ്.

 

ഡോ.വീണ ജെ.എസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ജൂഡ് ആന്റണി ജോസഫ് and like minded അറിയാന്‍ ആണ്‌. ഫോട്ടോയില്‍ 2014ല്‍ ഇറങ്ങിയ താങ്കളുടെ ഓം ശാന്തി ഓശാനയുടെ നന്ദി കാര്‍ഡ്. ഓം എന്നല്ല ഊം₹&-#= ആണെന്ന് ഇന്നാണ് മനസിലാകുന്നത്. 2015 ല്‍ ആണ്‌ താങ്കള്‍ വിവാഹിതനാകുന്നത്. 2014 ല്‍ സിനിമ ഇറങ്ങുമ്ബോള്‍ പൂര്‍വകാമുകി വിട്ടുപോയതിന്റെ സങ്കടം നിങ്ങള്‍ക്ക് മാറിയിട്ടുണ്ടാകില്ല. മനസിലാക്കുന്നു. എന്നാല്‍ 2015 ല്‍ വിവാഹിതനായ ശേഷവും ഭാര്യ നല്ലതാണെന്ന ഒറ്റക്കാരണം കൊണ്ട് നിങ്ങള്‍ക്ക് പൂര്‍വകാമുകിയെ കുറ്റം പറയാന്‍ പറ്റുന്നു എന്നത് എന്തൊരു വൃത്തികേടാണ്.

സ്വയം അവകാശപ്പെടാന്‍ അപ്പോള്‍ നിങ്ങള്‍ക്ക് ഗുണങ്ങള്‍ ഒന്നും തന്നെ ഇല്ലാ എന്നാണോ?? #സാറാസ് എടുത്ത സംവിധായകന്‍ എന്ന ഏറ്റവും വലിയ ഗുണം നിങ്ങള്‍ക്ക് ഉണ്ടെന്ന് വിചാരിക്കുന്നവരുണ്ട് ഇവിടെ. അപ്പോളാണ് നിങ്ങള്‍ സ്വയം ഇങ്ങനെ വീണ്ടും ഇല്ലാതാകുന്നത്.
ഒരു സെലബ്രിറ്റി ആയ നിങ്ങള്‍, നിങ്ങള്‍ മാത്രമല്ല അടുത്തിടെ സിദ്ധാര്‍ഥ് എന്ന ഇന്ത്യന്‍ സിനിമാതാരവും പൂര്‍വകാമുകിയെ ഇടയ്ക്കിടെ സ്മരിക്കുന്നുണ്ട്. നിങ്ങളുടെ മുറിവുകള്‍ ഉണങ്ങുന്നില്ല എന്നത് തീര്‍ച്ചയായും ഗൗരവമുള്ള കാര്യമാണ്. സെലിബ്രിറ്റി ആയതുകൊണ്ട് തന്നെ നിങ്ങളുടെ ഉത്തരവാദിത്തവും ഏറുന്നുണ്ട്.

പെണ്ണ് #തേച്ചിട്ട് പോയി എന്ന് വിശ്വസിച്ചവര്‍ തന്നെയാണ് ഇവിടെ അവരെ കുത്തിയും പെട്രോള്‍ ഒഴിച്ചും വെടിവെച്ചും കൊന്നത്. കൊല്ലാതെ വിടുമ്ബോള്‍ വെറും വെടികള്‍ എന്ന് മുദ്ര കുത്തുന്നത്. അവര്‍ക്കും നിങ്ങള്‍ക്കും തമ്മിലുള്ള ഏകവ്യത്യാസം എന്നത് മാനസികനില തകരാതെ ഇരിക്കാനുള്ള privileged സ്പേസ്കള്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഉണ്ടായിരുന്നു എന്നത് മാത്രമാണ്. Privileged ആയവര്‍ പോലും കാമുകിമാരെ immediate relationship crisis സമയത്ത് മാനസികമായോ ശരീരികമായോ ഉപദ്രവിക്കാറുണ്ട്. പക്ഷേ ആ crisis ടൈം ഒരുപാട് കാലങ്ങള്‍, see its 2021 Octorber now, എന്നിട്ടും താങ്കള്‍ക്ക് അവളെ മറക്കാതെ താങ്കളുടെ ഇന്നത്തെ ഇണക്കിളിയെ പ്രണയം എന്ന് വിശേഷിപ്പിച്ചു ആഘോഷിക്കാന്‍ കഴിയുന്നില്ല എങ്കില്‍ നിങ്ങളുടെ ഭാര്യയെ പോലും അപമാനിക്കല്‍ ആണത്.

എന്ന് മാത്രമല്ല, സെലിബ്രിറ്റി ആയ ജൂഡിനെ ‘തേച്ചവള്‍’ എന്ന പട്ടം വീണ്ടും വീണ്ടും പഴയ കാമുകിക്ക് നല്‍കുമ്ബോള്‍ അവരുടെ ഇടങ്ങളില്‍ അവര്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ക്ക് നിങ്ങള്‍ കാരണക്കാരന്‍ ആകുകയാണ്. എല്ലാവര്‍ക്കും ഒരു closure ഉണ്ടാകേണ്ടതുണ്ട്. അല്ലേ ജൂഡ്?? അതിന് സഹായിക്കാന്‍ ഈ സമൂഹത്തിനു മാതൃക ആകുന്ന വിധത്തില്‍ നിങ്ങള്‍ക്ക് പെരുമാറാന്‍ കഴിയട്ടെ
NB: ഭാര്യയുടെ ഫോട്ടോ ഞാന്‍ മറച്ചുവെച്ചത് വേറെ ഒന്നും കൊണ്ടല്ല. അവരോട് compare ചെയ്തു മറ്റൊരു സ്ത്രീയെ മോശക്കാരിയാക്കുന്നതിന്റെ ഭാഗമാകേണ്ടുന്ന യാതൊരു കാര്യവും നിങ്ങളുടെ ഭാര്യക്കില്ല എന്നത് കൊണ്ട് മാത്രമാണ്.

Karma News Network

Recent Posts

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

11 mins ago

ബാർ പരിസരത്ത് പൊരിഞ്ഞയടി, ജീവനക്കാരടക്കം 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…

33 mins ago

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

47 mins ago

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

1 hour ago

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

2 hours ago

അടിയന്തരാവസ്ഥ നടപ്പാക്കിയവർക്കു ഭരണഘടനയെക്കുറിച്ചു പറയാൻ അവകാശമില്ല, സെപ്റ്റംബർ 6ന് എല്ലാം വെളിപ്പെടും, കങ്കണ

ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്‌സഭാംഗവുമായ കങ്കണ…

2 hours ago