kerala

കഷ്ടപ്പെട്ട് വാങ്ങിയ വണ്ടി കൂട്ടുകാരന് ടെസ്റ്റ് ഡ്രൈവിന് കൊടുത്ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി

രജിസ്ട്രേഷന്‍ കഴിയാത്ത വണ്ടി കൂട്ടുകാരന് ടെസ്റ്റ് ഡ്രൈവിന് കെടുത്ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി. മീന്‍പിടിച്ചും കൂലിപ്പണിയെടുത്തും ബാക്കി തുക കടം വാങ്ങിയുമാണ് യുവാവ് വണ്ടി വാങ്ങിയത്.

കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവാണ് തന്റെ പുതിയ ബൈക്ക് സുഹൃത്തിന് നല്‍കി പണി വാങ്ങിച്ചത്. ഒന്ന് ഓടിച്ചു നോക്കാന്‍ വണ്ടി കൊടുത്തപ്പോള്‍ സൂഹൃത്ത് ബൈക്കില്‍ കഞ്ചാവ് കടത്തിയതോടെ യുവാവിന് നഷ്ടമായത് ഒരു ലക്ഷം രൂപയുള്ള ബൈക്കാണ്. അതാണെങ്കില്‍ ഇപ്പോ എക്സൈസിന്‍രെ ഗോഡൗണില്‍ പൊടിയും പിടിച്ച് കിടപ്പക്കുന്നുണ്ട്.

പുതിയ വണ്ടി കണ്ടപ്പോഴാകട്ടെ സുഹൃത്ത് ഓടിച്ചുനോക്കാനും ചോദിച്ചു. സുഹൃത്തായതിനാല്‍ യുവാവ് മറ്റൊന്നും ആലോചിക്കാതെ വണ്ടി നല്‍കുകയും ചെയ്തു.ബൈക്ക് കയ്യില്‍കിട്ടിയ ഉടന്‍ ഇയാള്‍ മറ്റൊരാളെയും കൂട്ടി കടന്നു കളഞ്ഞു. ഒരു ട്രിപ്പ് പോയിവരാമെന്നു വിളിച്ചു പറഞ്ഞപ്പോള്‍ യുവാവിന് കുഴപ്പമൊന്നും തോന്നിയില്ല താനും.സുഹൃത്തല്ലേ കൊണ്ട് പോയിരിക്കുന്നത് മറ്റാരുമല്ലല്ലോ എന്ന കരുതുകയും ചെയ്തു.

എന്നാല്‍ ബൈക്കുമായി പോയവര്‍ പൊള്ളാച്ചിയിലെത്തി കഞ്ചാവുമായി തിരിച്ചുവരും വഴി ഗോവിന്ദാപുരത്ത് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായി. ഇതോടെ ‘ഫോര്‍ റജിസ്ട്രേഷന്‍ ‘ സ്റ്റിക്കര്‍ പതിപ്പിച്ച ബൈക്ക് എക്സൈസ് തൊണ്ടിയാക്കി കസ്റ്റഡിയിലെടുക്കകയും ചെയ്തു. പിന്നെ പറയണ്ടല്ലോ കഷ്ടപ്പെട്ട് വാങ്ങിയ വണ്ടി ഒന്ന് കണ്‍നിറച്ച് കാണും മുമ്‌ബേ പോലീസുകാരും കൊണ്ട് പോയി.

ദീര്‍ഘകാലം ടൗണ്‍ സ്റ്റാന്‍ഡിനു സമീപത്തെ എക്സൈസ് ഓഫിസിനു സമീപം പൊടിപിടിച്ചു കിടന്ന ബൈക്ക് അടുത്ത കാലത്താണു മേനോന്‍പാറയിലെ ഗോഡൗണിലേക്കു മാറ്റിയത്. എന്തായാലും ഇനി കേസ് പൂര്‍ത്തീകരിച്ചാലും യുവാവിന് ബൈക്ക് കിട്ടാന്‍ സാധ്യതയുമില്ല.

 

Karma News Network

Recent Posts

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

14 mins ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

32 mins ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

1 hour ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

1 hour ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

10 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

11 hours ago