entertainment

ആദ്യ സീരിയലിലെ സംവിധായകന്‍ വളരെ മോശമായി പെരുമാറി പുറത്താക്കി, കുടുംബവിളക്കിലെ അനിരുദ്ധ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. പരമ്പരയില്‍ അനിരുദ്ധായി എത്തുന്നത് ആനന്ദ് നാരായണനാണ്. യൂട്യൂബ് ചാനലിലൂടെ തന്റ വിശേഷങ്ങള്‍ പങ്കുവെച്ച് അദ്ദേഹം എത്താറുണ്ട്. ഇപ്പോള്‍ തന്നെ ആധ്യ സീരിയലില്‍ നിന്നും പറഞ്ഞ് വിട്ടതിന്റെ കാരണം പറയുകയാണ് ആനന്ദ്. എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ആനന്ദ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

സീരിയലില്‍ നിന്നും പുറത്താക്കിയ സംഭവം എന്താണെന്നാണ് എംജി ചോദിച്ചത്. ‘ഒരു സംവിധായകന്‍ എന്നെ സെലക്ട് ചെയ്തിരുന്നു. സീരിയലിലേക്ക് കാസ്റ്റ് ചെയ്തു, ഷൂട്ട് ഡേറ്റ് അനൗണ്‍സ് ചെയ്തു, ഷൂട്ടിങ്ങ് തുടങ്ങുകയും ചെയ്തു. ക്യാമറയുടെ മുന്നില്‍ വരെ എത്തി ആക്ഷന്‍ വരെയായി കാര്യങ്ങള്‍. ആദ്യത്തെ ഷോട്ട് എടുക്കുക വരെ ചെയ്തിരുന്നു. എന്നെ കാസ്റ്റ് ചെയ്യുമ്‌ബോള്‍ അദ്ദേഹത്തിന് ഇരുപത് വര്‍ഷത്തോളം എക്സ്പീരിയന്‍സ് ഉണ്ടായിരുന്നു. പേര് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. ഇന്നും അദ്ദേഹത്തെ ഒരു ഗുരുസ്ഥാനിയനായിട്ടാണ് കാണുന്നത്. ആദ്യമായി അഭിനയിക്കാന്‍ വരുമ്‌ബോള്‍ എന്താണ് സംസാരിക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു.

കലപില സംസാരിച്ച് അവതാരകന്‍ ആയത് അല്ലാതെ അഭിനയത്തെ കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു. 2013-14 കാലഘട്ടത്തിലാണ്. സീരിയലിന് പുറമേ സിനിമയും സംവിധാനം ചെയ്തിട്ടുള്ളതാണ് ആ സംവിധായകന്‍. അതിന് ശേഷം സിനിമയോ സീരിയലോ ഒന്നും അദ്ദേഹം ചെയ്തിട്ടില്ലെന്നാണ് തോന്നുന്നത്. തിരുവനന്തപുരംകാരനാണ്. പുള്ളിയോട് എനിക്ക് ഇപ്പോഴും ദേഷ്യമില്ല. അദ്ദേഹം ഇരുപത് വര്‍ഷത്തെ എക്പീസിരയന്‍സ് വെച്ചാണ് എന്നെ കണ്ടത്. എനിക്കത് എന്താണെന്ന് മനസിലാത്ത അവസ്ഥയാണ്. അങ്ങനെ ആദ്യം ഷോട്ട് എടുത്തു, രണ്ടാമതും മൂന്നാമതും ആയി. ആദ്യമായി വന്നതിന്റെ ടെന്‍ഷന്‍ ആണ്. അത് പറഞ്ഞ് മനസിലാക്കി കൊടുക്കാന്‍ സാധിച്ചില്ല. ഡയലോഗും ഉണ്ടായിരുന്നു. പ്രൊംറ്റിങ് ഉള്ളത് കൊണ്ട് അഭിനയിക്കുന്നതിനിടയില്‍ എവിടെയാണ് പ്രൊംറ്റിങ് എന്ന് ഞാന്‍ തിരിഞ്ഞ് നോക്കും.

ഒരു കാത് പ്രൊംറ്റര്‍ക്കും ഒരു കാത് സംവിധായകനും കൊടുക്കണമെന്ന് പിന്നീടാണ് മനസിലായത്. ആദ്യ ഷോട്ട് നാലഞ്ച് തവണ എടുത്ത് ശരിയാക്കി. രണ്ടാമത്തെ ഷോട്ടിലേക്ക് പോയപ്പോല്‍ അത് എടുത്ത് ശരിയാവാതെ വന്നു. പിന്നെ പുള്ളിക്കാരന്‍ വല്ലാതെ വൈലന്റ് ആയി. പാക്കപ്പ് പറഞ്ഞ് ഷൂട്ടിങ്ങ് ലൊക്കേഷനില്‍ സീനാക്കി. വേറൊരു ആര്‍ട്ടിസ്റ്റിനെ തന്നാലേ എടുക്കാന്‍ പറ്റുകയുള്ളു എന്നൊക്കെ പറഞ്ഞു. എന്റെ അമ്മയും ഭാര്യയും വീട്ടുകാരുമെല്ലാം ഞാന്‍ സീരിയലില്‍ അഭിനയിക്കാന്‍ പോയി തിരിച്ച് വരുന്നത് കാണാന്‍ കാത്തിരിക്കുകയാണ്. നിന്റെ മുഖത്ത് അഭിനയം വരില്ല. നിനക്ക് അറിയാവുന്ന ജോലി അവതരണമാണെങ്കില്‍ അത് ചെയ്താല്‍ മതി. എന്നെ ബുദ്ധിമുട്ടിച്ചത് പോലെ ഇനി ഒരു സംവിധായകനെയും ബുദ്ധിമുട്ടിക്കരുത് എന്നൊക്കെ പറഞ്ഞാണ് എന്നെ ലൊക്കേഷനില്‍ നിന്ന് പറഞ്ഞ് വിടുന്നത്.

Karma News Network

Recent Posts

ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…

4 mins ago

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

18 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

24 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

57 mins ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

1 hour ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

2 hours ago