മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആനന്ദ് നാരായൺ. അവതാരകനായി എത്തി പിന്നീട് നടനായി മാറിയ താരം. 2014ലാണ് അഭിനയ രംഗത്ത് ആനന്ദ് എത്തുന്നത്. ആദ്യത്തെ സീരിയലിൽ താരത്തിന് ശോഭിക്കാൻ ആയില്ലെങ്കിലും പിന്നീട് കാണാകണ്മണി, എന്ന് സ്വന്തം ജാനി, അരുന്ധതി തുടങ്ങിയ സീരിയലുകളിലൂടെ മുൻനിര നായകന്മാരുടെ ഇടയിലേക്ക് താരം ഉയർന്നു.
നിലവിൽ കുടുംബവിളക്ക് എന്ന സൂപ്പർഹിറ്റ് പരമ്പരയുടെ ഭാഗമാണ് ആനന്ദ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ആനന്ദിന്റെ വിവാഹം. ഇപ്പോഴിതാ തന്റെ കുടുംബത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടൻ. മകന് ഞാൻ സീരിയൽ ആക്ടറാണെന്നൊന്നും വലുതായി അറിയില്ല. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ ഞാൻ അമ്പലത്തിലും മറ്റും പോവുമ്പോൾ ആളുകൾ ഫോട്ടോ എടുക്കാൻ വരും. ഇന്ന് അങ്ങോട്ട് പോവേണ്ട അച്ഛനെ നമുക്ക് കിട്ടില്ല എന്നൊക്കെ മകൻ പറയും. ലോക്ഡൗൺ പോയി മാസ്ക് മാറിയപ്പോഴേക്കും ആളുകൾ തിരിച്ചറിയുന്നുണ്ട്’
‘ഭാര്യ വളരെ സപ്പോർട്ട് ആണ്. ഞാൻ ചാൻസ് ചോദിച്ച് നടക്കുമ്പോഴും നമ്മളെ സംവിധായകൻ പുറത്താക്കുമ്പോഴും ബാക്ക് ബോൺ എന്ന പോലെ നമ്മളെ മനസ്സിലാക്കി കൂടെ നിന്ന ഭാര്യ ആണ്. അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് സംവിധായകൻ പുറത്താക്കിയപ്പോഴും നമ്മളുടെ കൂടെ നിന്ന് സപ്പോർട്ട് ചെയ്ത ഭാര്യ ആണ്
പക്ഷെ ഇന്റിമസി സീനുകൾ ചെയ്യാൻ ഒട്ടും സപ്പോർട്ട് അല്ല. കിച്ചണിൽ നിന്ന് എന്തെങ്കിലും സംസാരിക്കുമ്പോൾ നമ്മൾ സ്നേഹത്തോടെ കെട്ടിപ്പിടിക്കില്ലേ ഇത് സീരിയലിലും ചെയ്യണ്ടേ എന്ന് ചോദിക്കുമ്പോൾ അത് വേണ്ട അടുത്ത് നിന്നാൽ മതി എന്ന് പറയും അതിപ്പോൾ എല്ലാ ഭാര്യമാരും അങ്ങനെ ആയിരിക്കും. ഇടയ്ക്ക് ഫോണിൽ വിളിക്കുമ്പോൾ അസിസ്റ്റന്റ് ഡയരക്ടർ വന്ന് പറയും ബെഡ്റൂം സീൻ ആണേയെന്ന് പറയും. ബെഡ് റൂം സീനോ എന്ത് ബെഡ് റൂം സീനോ എന്ന് ചോദിക്കും. ഞാൻ പറയും ഒന്നുമില്ല ഞാൻ ബെഡ് റൂമിൽ ഇരിക്കുന്നു, അമ്മ ചായ കൊണ്ട് വരുന്ന ദേഷ്യപ്പെടുന്നു ഇതാണ് സംഭവമെന്ന്
2001 ലാണ് ഞങ്ങൾ കാണുന്നത്. 2011 ലാണ് കല്യാണം കഴിക്കുന്നത്. ഇപ്പോൾ 2023 ആയി. കളിവഞ്ചി എന്ന വെബ് സീരീസിന്റെ പേര് കേട്ടപ്പോൾ തന്നെ ഭാര്യ ടെൻഷൻ ആവാൻ തുടങ്ങി. സ്ക്രിപ്റ്റ് കിട്ടിയോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ഇതിൽ ഫുൾ വിവാഹേതര ബന്ധം ആണെന്ന്’ അതിനകത്ത് അഭിനയിച്ച് കുടുംബ വിളക്കിൽ ഇന്ദ്രജ എന്ന ക്യാരക്ടർ ചെയ്ത അമൃത ആണ്. അമൃതയും ഞാനും നല്ല കമ്പനിയുമാണ്. അത് കേട്ട കാര്യം മുതൽ ഭാര്യക്ക് ടെൻഷനായി. അതിലെ ലിപ് ലോക്ക് സീനൊക്കെ ഒഴിവാക്കി’
അതിൽ ബെഡിൽ കിടന്ന് ഉരുളുന്ന സീൻ ഒക്കെയുണ്ട്. ഇപ്പോൾ സംസാരിക്കുമ്പോൾ ചിരിയായി തോന്നുമെങ്കിലും ഭാര്യ എന്ന രീതിയിൽ ചിന്തിക്കുമ്പോൾ ഏതൊരാളും അങ്ങനെയാണ്. ഇതോട് കൂടി തീർന്നേ എന്ന് ഭാര്യ പറഞ്ഞു. പക്ഷെ സീരീസ് മൂന്നാം ഭാഗത്തിലേക്ക് കടക്കുകയാണ്’ നിങ്ങളിത് നിർത്തില്ലെന്നാണ് ഭാര്യ പറയുന്നത്. പക്ഷെ ഇതൊക്കെ ഓഫ് ക്യാമറയിലെ തമാശകളാണ്. അവൾക്കെന്നെ നന്നായി അറിയാം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…