Business

മുകേഷ് അംബാനിയുടെ മകളെ ആനന്ദ് പിരാമല്‍ പ്രപ്പോസ് ചെയ്തത് മഹാബലേശ്വര്‍ ക്ഷേത്രത്തില്‍ വെച്ച്, ആ പ്രണയ കഥ ഇങ്ങനെ

മുംബൈ . മുകേഷ് അംബാനിയുടെ മകള്‍ ഇഷാ അംബാനിയുടെ പ്രണയകഥ പുറത്താർക്കും പൊതുവെ അറിയില്ല. റിലയന്‍സിന്റെ ചുമതലയുള്ള അധികാരികളില്‍ ഒരാള്‍ മാത്രമായിട്ടാണ് ഇഷയെ എല്ലാവരും അറിയുക. എന്നാല്‍ അതിലും ഒക്കെ അപ്പുറം ആണ് ഇഷയുടെ ജീവിതം. റിലയന്‍സിന്റെ ഫാഷന്‍ മുഖമായിട്ടാണ് ഇഷയെ അറിയുന്നത്. അവരുടെ സ്വകാര്യ ജീവിതവും, ജോലി സംബന്ധമായ കാര്യങ്ങളും തമ്മില്‍ കൃത്യമായ ബാലന്‍സിംഗ് തന്നെ ഉണ്ട്.

ഇഷയുടെ വിവാഹത്തിന് കോടികളാണ് മുകേഷ് അംബാനി ചിലവഴിച്ചത്. വലിയൊരു പ്രണയകഥ തന്നെ ഇതിനു പിന്നിലുണ്ട്. ആനന്ദ് പിരാമല്‍ ആള് ചില്ലറക്കാരനല്ല.അദ്ദേഹത്തിന്റെ പിതാവ് അജയ് പിരാമലിന് മൂന്ന് ബില്യണിന്റെ സ്വത്തുണ്ടെന്നാണ് കണക്ക്. അതായത് 25000 കോടിയോളം വരും. ഇഷയും വരുമാനത്തില്‍ ഒട്ടും മോശക്കാരിയല്ല. 100 മില്യണിന്റെ സമ്പത്ത് ഇഷാക്കുണ്ട്. അതേസമയം ഇഷയുടെ വിവാഹത്തിനായി മുകേഷ് അംബാനി ചെലവാക്കിയത് 700 കോടിയോളമാണ്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ വിവാഹങ്ങളിലൊന്നായിരുന്നു ഇത്.

ഇഷയും ആനന്ദ് പിരാമലും പരസ്പരം അറിയുന്നത് ഇവരുടെ മാതാപിതാക്കളുടെ 40 വര്‍ഷത്തെ സൗഹൃദത്തെ തുടർന്നാണ്. ആനന്ദ് കരിയര്‍ എന്തിലാവണം എന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് ആനന്ദിന് മുകേഷ് അംബാനിയുടെ ഉപദേശം കിട്ടുന്നത്. കണ്‍സള്‍ട്ടന്‍സിയോ, ബാങ്കിംഗോ തിരഞ്ഞെടുക്കുനായിരുന്നു ആനന്ദിന് താല്‍പര്യം ഉണ്ടായിരുന്നത്. എന്നാല്‍ ബിസിനസ് തിരഞ്ഞെടുക്കാന്‍ ആനന്ദിനെ ഉപദേശിക്കുകയായിരുന്നു മുകേഷ്.

2016ലാണ് ആനന്ദ് പിരാമലും ഇഷാ അംബാനിയും തമ്മിലുള്ള പ്രണയത്തിന്റെ തുടക്കം. 2018 മെയ് മാസത്തില്‍ മഹാബലേശ്വര്‍ ക്ഷേത്രത്തില്‍ ഇരുവരും സന്ദര്‍ശനത്തിനെത്തി. അന്ന് ഒരു കാലില്‍ മുട്ടുകുത്തി നിന്നായിരുന്നു ആനന്ദ് ഇഷയെ പ്രപ്പോസ് ചെയ്യുന്നത്. അതിന് ശേഷം ഇവര്‍ മൊത്തം കുടുംബത്തെയും ക്ഷണിച്ച് ഇക്കാര്യം അറിയിച്ചു. മെയ് മാസത്തില്‍ വലിയൊരു പാര്‍ട്ടിയും ഇതിന്റെ ഭാഗമായി നടത്തി. ക്രിക്കറ്റ് – സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖരെല്ലാം അതില്‍ പങ്കെടുക്കുകയുണ്ടായി. 2018ല്‍ ഇരുവരുടെയും മോതിരം മാറല്‍ നടത്തി. ഇറ്റലിയില്‍ വെച്ചായിരുന്നു ചടങ്ങ്. മൂന്ന് ദിവസത്തെ പാര്‍ട്ടിയും ഉണ്ടായിരുന്നു.

2018 ഡിസംബര്‍ 12നായിരുന്നു തുടർന്ന് വിവാഹം. വെഡ്ഡിംഗ് പാര്‍ട്ടി അടക്കം ഇതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 700 കോടിയുടെ വിവാഹമാണ് നടന്നത്. ആനന്ദ് കുതിരപ്പുറത്തേറുന്ന ആഘോഷങ്ങളും ഉണ്ടായി. വരമാല ചടങ്ങിന് ആനന്ദ് – ആകാശ് അംബാനിമാരും ഉണ്ടായി. ഇവരാണ് വരനെ ആനയിച്ച് എത്തിച്ചത്. കോടികള്‍ വിലയുള്ള സമ്മാനങ്ങളാണ് ഇഷയ്ക്ക് വിവാഹത്തിന് കിട്ടുന്നത്. വര്‍ളിയില്‍ കോടികളുടെ മൂല്യമുള്ള ഒരു വീടുണ്ട് ഇഷയ്ക്ക്. ഗുലിട്ട എന്ന ഈ വീട് ആനന്ദിന്റെ മാതാപിതാക്കളായ അജയ് – സ്വാതി എന്നിവര്‍ ചേര്‍ന്ന് നല്‍ക്കുകയായിരുന്നു. 450 കോടി വില വരും ഇതിന്. ഒരു ആഢംബര കൊട്ടാരം തന്നെയാണിത്.

Karma News Network

Recent Posts

കാറിൽ കഴുത്തില്ലാത്ത നിലയിൽ മൃതദേഹം, 10 ലക്ഷം കാണാനില്ല, ആസൂത്രിത കൊലപാതകം തലസ്ഥാനത്ത്

തിരുവനന്തപുരം : കളിയിക്കാവിളയ്‌ക്ക് സമീപം കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ ദൂരൂഹത. പാപ്പനംകോട് കൈമനം സ്വദേശി…

15 mins ago

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം, ചികിത്സയിലായിരുന്ന 13 കാരി മരിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ച…

31 mins ago

ആകാശത്തെ മാസ്മരികക്കാഴ്ചയായി രാമസേതു, ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി

ടികോപ്പർനിക്കസ് സെന്റിനൽ ഉപഗ്രഹം പകർത്തിയ രാമസേതുവിന്റെ ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി. ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്തുള്ള രാമേശ്വരം ദ്വീപിനും…

49 mins ago

ഇവർ ഇനിയും ഭരണഘടന കുഴിച്ച് മൂടും, ഇന്ദിര രാജ്യം ജയിലാക്കി മാറ്റിയവൾ, ഇനിയും അനുവദിക്കരുത്

ഭരനഘടന ചവിട്ടി മെതിച്ച കോൺഗ്രസിന്റെ അടിയന്തിരാവസ്ഥക്ക് എതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ പാർലിമെറ്റിൽ കോൺഗ്രസ് എം പി മാർ…

1 hour ago

കാണാതായ വിദ്യാർത്ഥികളെ വയനാട് നിന്ന് കണ്ടെത്തി

പാലക്കാട് : കാണാതായ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി 10-ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ്…

2 hours ago

ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎമ്മിന് അവിശുദ്ധ ബന്ധം : മനു തോമസ്

കണ്ണൂർ : സിപിഎം പാർട്ടി നേതൃത്വത്തിന് ക്വട്ടേഷൻ സംഘങ്ങളുമായി അവിശുദ്ധ ബന്ധമാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റ് മനു…

2 hours ago