Categories: keralatopnewstrending

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ പാര്‍ട്ണര്‍ ലിജുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ പാര്‍ട്ണര്‍ ലിജുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സുഹൃത്തിന്റെ വീട്ടിലാണ് ലിജു ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് ലിജുവിന്റെ മരണവാര്‍ത്ത പുറത്തറിയുന്നത്. അനന്യയുടെ വിയോഗം വിയോഗം താങ്ങാനാവാത്തതിനെത്തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ അനന്യ കുമാരി അലക്സ് ആത്മഹത്യ ചെയ്തത്. അനന്യ അടുത്തിടെ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയായ അനന്യ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിക്ക് വേണ്ടി മലപ്പുറത്തെ വേങ്ങരയില്‍ നിന്ന് മത്സരിക്കാനൊരുങ്ങിയെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.

ട്രാന്‍സ് ആക്ടിവിസ്റ്റ് അനന്യയുടെ മരണത്തില്‍ സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അനന്യയുടെ മരണത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഉണ്ടായ പിഴവ് പരിശോധിക്കണമെന്ന് സുഹൃത്തുക്കള്‍ പരാതിയില്‍ ആവശ്യപ്പെട്ടു. അനന്യയുടെ സുഹൃത്തുക്കള്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. അനന്യുടെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Karma News Editorial

Recent Posts

സ്ത്രീവേഷം ധരിച്ചെത്തി ട്രെയിനിൽ കവർച്ച പ്രതി അറസ്റ്റിൽ

എറണാകുളം : ട്രെയിനിനുള്ളിൽ സ്ത്രീവേഷം ധരിച്ചെത്തി മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. അസം സ്വദേശി അസദുൽ അലിയാണ് അറസ്റ്റിലായത്. ആലുവ…

6 mins ago

ജമ്മു കശ്മീരിൽ ബസ് മറിഞ്ഞ് അപകടം, 15 മരണം, 30 പേര്‍ക്ക് പരിക്ക്

ശ്രീനഗർ : ജമ്മു കശ്മീരിലെ ചോക്കി ചോരയിൽ ബസ് അപകടത്തിൽ 15 പേർക്ക് ദാരുണാന്ത്യം. തീർത്ഥാടകരുമായി പോയ ബസ് 150…

32 mins ago

ബസ്സ്റ്റാൻഡിൽ നിന്ന് 8 വയസ്സുകാരിയെ കാണാതായി, ഒരു മണിക്കൂറിനുശേഷം കണ്ടെത്തി

കുറ്റിപ്പുറം : ബസ്സ്റ്റാൻഡിൽനിന്ന് കാണാതായ എട്ടുവയസ്സുകാരിയെ ഒരു മണിക്കൂറിനുശേഷം പൊലീസ് കണ്ടെത്തി. മാണിയങ്കാട് സ്വദേശിയുടെ മകളെയാണു തിരിച്ചുകിട്ടിയത്. ഏർവാഡിയിൽനിന്ന് വന്ന…

55 mins ago

മോദി കന്യാകുമാരിയിൽ, ഭ​ഗവതിക്ഷേത്ര ദർശനം കഴിഞ്ഞ് വിവേകാനന്ദപാറയിലേക്ക്

കന്യാകുമാരി: മൂന്നുദിവസത്തെ ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെത്തി. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അദ്ദേഹം കന്യാകുമാരിയിലെത്തി. മൂന്നുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹം…

1 hour ago

സപ്ലൈകോയിൽ വ്യാജ പർച്ചേസ് ഓർഡർ ഉണ്ടാക്കി ഏഴ് കോടി തട്ടി,  മുൻ അസിസ്റ്റന്റ് മാനേജർ പിടിയിൽ

എറണാകുളം : സപ്ലൈകോയുടെ കടവന്ത്ര ഔട്ട്ലെറ്റിൽ ഏഴ് കോടിയുടെ തട്ടിപ്പ്. സംഭവത്തിൽ സ്ഥാപനത്തിലെ മുൻ അസിസ്റ്റന്റ് മാനേജർ സതീഷ് ചന്ദ്രനെതിരെ…

2 hours ago

മലയാളി പെൺകുട്ടിക്ക് നേരെ ലണ്ടനിൽ ആക്രമണം, വെടിയേറ്റ് അത്യാസന്ന നിലയിൽ

ലണ്ടൻ : മലയാളി പെൺകുട്ടിക്ക് നേരെ ലണ്ടനിൽ അജ്ഞാതൻ്റെ ആക്രമണം. കൊച്ചി ഗോതുരുത്ത് സ്വദേശി ലിസ മരിയക്ക് നേരെയാണ് അജ്ഞാതൻ…

2 hours ago