മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് മന്ദാരം, ഉയരെ തുടങ്ങിയ ചിത്രങ്ങളിലും നടി ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. താരം സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്ന് തന്നെ വൈറല്‍ ആകാറുണ്ട്. ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചും താരം രംഗത്ത് എത്താറുണ്ട്.
ഇപ്പോള്‍ തനിക്ക് നേരിട്ട ഒരു ദുരനുഭവം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടി. ഒരു മാധ്യമത്തോട് ആയിരുന്നു അനാര്‍ക്കലിയുടെ പ്രതികരണം. പഠിക്കുന്ന സമയത്ത് നടന്ന കാര്യമാണ് ആദ്യം ഓര്മ വരുന്നത്. ഡല്‍ഹിയിലേക്ക് പോകുന്ന ട്രെയിനിലായിരുന്നു സംഭവം. ഞങ്ങളുടെ ബോഗിയില്‍ തന്നെയുണ്ടായിരുന്നൊരാള് എന്നെ നോക്കിക്കൊണ്ട് സ്വയംഭോഗം ചെയ്തു.
കൂടെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നതുകൊണ്ട് അവരോട് അപ്പോ തന്നെ കാര്യം പറഞ്ഞു. ഉടനെ അയാള്‍ ‘ഞാന്‍ സുഖമില്ലാത്ത ആളാണ്, സര്‍ജറി കഴിഞ്ഞിരിക്കുകയാണ്’ എന്നൊക്കെ പറഞ്ഞ് തടിതപ്പാന്‍ നോക്കി. കര്‍ശന താക്കീത് നല്‍കിയാണ് അയാളെ വിട്ടത്. പ്രതികരിക്കാതിരിക്കുന്നതാണ് ഇത്തരം കാര്യങ്ങള്‍ വഷളാക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അപ്പപ്പോള്‍ മറുപടി കൊടുത്ത് പോകണം, എന്നാലേ കാര്യങ്ങള്‍ മാറൂ.-അനാര്‍ക്കലി പറഞ്ഞു.
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…