entertainment

വാപ്പ വേറെ കല്യാണം കഴിച്ചെന്ന് പറഞ്ഞ് ഉമ്മ തകരില്ല, വിഷമിച്ചിരിക്കുകയോ കരയുകയോ അല്ല, അനാര്‍ക്കലി മരിക്കാര്‍ പറയുന്നു

കഴിഞ്ഞ ദിവസമാണ് വാപ്പയുടെ വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ച് നടി അനാര്‍ക്കലി മരിക്കാര്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. നിക്കാഹിന്റെ ചിത്രങ്ങള്‍ നടി പങ്കുവെച്ചിരുന്നു. സഹോദരി ലക്ഷിമിയ്ക്ക് ഒപ്പമാണ് അനാര്‍ക്കലി വാപ്പയുടെ വിവാഹത്തിന് എത്തിയത്. തന്റെ കൊച്ചുമ്മയെയും നടി പരിചയപ്പെടുത്തിയിരുന്നു. എന്നാല്‍ താരത്തിന് പല വിമര്‍ശനങ്ങളും ഇതിന്റെ പേരില്‍ ഏല്‍ക്കേണ്ടതായി വരികയും ചെയ്തു. ഇപ്പോള്‍ അതിനൊക്കെ മറുപടി നല്‍കിയിരിക്കുകയാണ് നടി.

തന്റെ ഉമ്മയും വാപ്പയും ഒരു വര്‍ഷമായി വേര്‍പിരിഞ്ഞ് കഴിയുകയാണെന്ന് അനാര്‍ക്കലി പറയുന്നു. വിവാഹമോചനത്തിന് ശേഷമാണ് അച്ഛന്‍ മറ്റൊരു വിവാഹം കഴിക്കുന്നതെന്നും താരം വ്യക്തമാക്കി. വിവാഹവാര്‍ത്ത വന്നതോടെ നിരവധി പേര്‍ സമാധാനിപ്പിക്കാനായി തന്റെ അമ്മയെ വിളിക്കുന്നുണ്ടെന്നും എന്നാല്‍ ഉമ്മ സങ്കടപ്പെട്ടു കരഞ്ഞു ഇരിക്കുകയല്ലെന്നും അനാര്‍ക്കലി കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം.

അനാര്‍ക്കലിയുടെ വാക്കുകള്‍ ഇങ്ങനെ, വാപ്പയുടെ വിവാഹത്തെക്കുറിച്ച് സംസാരിക്കാനാണ് വന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് കണ്ട് നിരവധി പേരാണ് കമന്റുകള്‍ ചെയ്തത്. എന്നാല്‍ എനിക്കത് വളരെ സാധാരണകാര്യമായാണ് തോന്നിയത്. എന്റെ ഉമ്മയുടേയും വാപ്പയുടേയും ബന്ധത്തെക്കുറിച്ചൊന്നും ഞാന്‍ മുന്‍പ് പറഞ്ഞിട്ടില്ല. എന്റെ ഉമ്മയും വാപ്പയും ഒരു വര്‍ഷത്തോളമായി വിവാഹമോചിതരാണ്. 30 വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന ദാമ്പത്യത്തിനു ശേഷമാണ് ഇവര്‍ പിരിഞ്ഞത്. ഒരു വര്‍ഷമായി വാപ്പ ഒറ്റയ്ക്കാണ്. ഞാനും എന്റെ ചേച്ചിയും വാപ്പയെ കല്യാണം കഴിപ്പിച്ചാലോ എന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു. അവസാനം അച്ഛന്‍ തന്നെ ആളെ കണ്ടുപിടിച്ച് വിവാഹം കഴിക്കുകയായിരുന്നു. മുസ്ലീങ്ങള്‍ക്ക് രണ്ടൊക്കെ കെട്ടാം, പക്ഷേ ഇത് ആ കേസ് അല്ല.

ഡിവോഴ്‌സ് ആയിട്ടാണ് വിവാഹം കഴിച്ചത്. വാപ്പയുടെ വിവാഹശേഷം കുറേപ്പേര് എന്റെ ഉമ്മയെ വിളിച്ച് പോട്ടേ ലാലി, സാരൂല്ല, നമുക്ക് വേറെ വിവാഹം ആലോചിക്കാം എന്നൊക്കെ സംസാരിക്കുന്നുണ്ട്. എന്റെ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയാണ് വിളിക്കുന്നത്. ഇവരോട് എനിക്ക് പറയാനുള്ളത്, നിങ്ങള്‍ എന്റെ ഉമ്മയെ കുറേ തെറ്റിദ്ധരിച്ചിട്ടുണ്ട്. ഞാന്‍ ആദ്യമായും അവസാനമായും കൂള്‍ എന്നു വിളിക്കുന്ന വ്യക്തി എന്റെ അമ്മയാണ്. അത്ര സൂപ്പര്‍കൂള്‍ ആണ്. വാപ്പ വേറെ കല്യാണം കഴിച്ചെന്ന് പറഞ്ഞ് ഉമ്മ തകര്‍ന്നൊന്നും പോവത്തില്ല, തകരത്തുമില്ല. ഡിവോഴ്‌സാവാന്‍ ഉമ്മയ്ക്ക് ഉമ്മയുടേതായ കാരണങ്ങളുണ്ടായിരുന്നു. വാപ്പ വിവാഹം കഴിച്ചെന്നു പറഞ്ഞ് ഇന്നലെ മൊത്തം ഉമ്മ സങ്കടപ്പെട്ട് ഇരിക്കുവല്ലായിരുന്നു. ഒറ്റയ്ക്ക് ജീവിക്കാനാണ് ഉമ്മയ്ക്ക് താല്‍പ്പര്യം വളരെ സന്തോഷത്തോടെ അമ്മ അത് ജീവിക്കുകയാണ്. വാപ്പയ്ക്ക് വിവാഹജീവിതം വേണമെന്നായിരുന്നു. പുരുഷന്മാര്‍ കൂട്ടുവേണമെന്ന് ആഗ്രഹിക്കുന്നവരാണ്.

അത് ഓരോരുത്തരുടേയും ചോയ്‌സാണ്. എനിക്ക് ഓര്‍മ വരുന്നതുവരെ വളരെ ഉയര്‍ന്ന ചിന്താഗതിയുള്ള സ്ത്രീയാണ് അമ്മ. അതുകൊണ്ടാണ് വാപ്പയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ പോയത്. ഞങ്ങള്‍ക്കിത് വളരെ സാധാരണ കാര്യമായാണ് കണ്ടത്. ഞങ്ങളുടെ അച്ഛന്‍ ഒറ്റയ്ക്കായിരുന്നു. അച്ഛന്റെ സന്തോഷമാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. അതുകൊണ്ടാണ് ഞങ്ങള്‍ പോയി വിവാഹത്തില്‍ പങ്കെടുത്തത്. ഞങ്ങളുടെ പുതിയ ഉമ്മയെ സന്തോഷത്തോടെ സ്വീകരിക്കുതയും ചെയ്തത്. കുറച്ചുപേര്‍ ഞങ്ങളെക്കുറിച്ച് അഭിമാനിക്കുന്നുവെന്നാണ് പറഞ്ഞത്. ചെറിയ ചെറിയ കാര്യങ്ങളൊന്നും കുഴപ്പിക്കേണ്ട കാര്യമില്ല. ഒരാള്‍ക്ക് കൂട്ടുവേണമെന്നു പറയുമ്പോള്‍ അതിനെ പിന്തുണയ്ക്കണം.

എന്റെ അമ്മയല്ലാതെ മറ്റൊരു സ്ത്രീ അച്ഛന്റെ ജീവിതത്തിലുണ്ടാവരുത് എന്ന് പറയുന്നത് അച്ഛനോട് ഇഷ്ടമല്ലാത്തതുകൊണ്ടാണ്. അവരുടെ സന്തോഷമാണ് നമ്മള്‍ കാണേണ്ടത്. എന്തായാലും എന്റെ അച്ഛന്റെ കല്യാണം കൂടാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. എന്റെ അമ്മയെ ഇത് ഒരുതരത്തിലും ബാധിച്ചിട്ടില്ല. ഡിവോഴ്‌സായി എന്നു പറഞ്ഞാലും 30 വര്‍ഷം ഒന്നിച്ചു കഴിഞ്ഞടതിന്റെ സ്‌നേഹം എന്റെ ഉമ്മയ്ക്ക് വാപ്പയോടുണ്ടായിരുന്നു. വാപ്പ ഒറ്റക്കാവരുത് എന്നാണ് ഉമ്മയുടെ ആഗ്രഹം. അതുകൊണ്ട് ആരും ഉമ്മയെ വിളിച്ച് വേറെ കല്യാണം ആലോചിക്കാം എന്നു പറയരുത്. ഒറ്റയ്ക്കുള്ള ജീവിതമാണ് ഉമ്മ ആഗ്രഹിക്കുന്നത്. അതിനാല്‍ ഇനിയൊരു വിവാഹം കഴിക്കുമെന്നും എനിക്കു തോന്നുന്നില്ല. എന്റെ അമ്മ വിഷമിച്ചിരിക്കുകയോ കരയുകയോ അല്ല.

Karma News Network

Recent Posts

പെരുന്നാൾ ദിനത്തിലെ ഓപ്പറേഷൻ, 550ഹമാസ് ഭീകരരേ വധിച്ച് ജൂതപ്പട

റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…

54 mins ago

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

2 hours ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

2 hours ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

3 hours ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

3 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

4 hours ago