entertainment

നീ ഒക്കെ തുണി ഇട്ടിട്ട് ലൈക്ക് വാങ്ങെടി എന്ന് കമന്റ്, ചുട്ട മറുപടി നല്‍കി അനാര്‍ക്കലി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനാര്‍ക്കലി മരിക്കാര്‍. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് നടി. കഴിഞ്ഞ ദിവസമാണ് താരം ഡാന്‍സ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോയ്ക്ക് കീഴിലായി സദാചാര കമന്റുമായി നിരവധി പേര്‍ എത്തി. ഇത്തരക്കാര്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് നടി. കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ ഗായിക കാര്‍ഡി ബിയുടെ ‘അപ്പ്’ എന്ന ഗാനത്തിന് ഡാന്‍സ് ചെയ്യുന്ന വീഡിയോ അനാര്‍ക്കലി പങ്കുവെച്ചത്. അതിന് താഴെ ഒരാള്‍ കമന്റ് ചെയ്തത് നീയൊക്കെ തുണിയിട്ട് ലൈക്ക് വാങ്ങടി എന്നായിരുന്നു.

ഈ കമന്റ് ശ്രദ്ധയില്‍ പെട്ട അനാര്‍ക്കലി അധികം വൈകാതെ മറുപടിയുമായി രംഗത്ത് എത്തി. വെറുതെ വീട്ടിലിരുന്ന് ഇങ്ങനെ തെറി വിളിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷം തരുന്നുണ്ടെങ്കില്‍ നിങ്ങളുടെ നിലവാരം എവിടെപ്പോയെന്ന് ചിന്തിക്കണമെന്നാണ് അനാര്‍ക്കലി ഈ കമന്റിനോട് പ്രതികരിച്ചിരിക്കുന്നത്. ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടുന്നതിന് വേണ്ടിയല്ലേ ഹോട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് എന്ന് ചോദിക്കുന്നവര്‍ക്ക് നടി അവരുടെ വായടപ്പിക്കുന്ന മറുപടിയാണ് നല്‍കുന്നത്.

അനാര്‍ക്കലിയുടെ പ്രതികരണം: ‘കഴിഞ്ഞ ദിവസം ഞാന്‍ ഡാന്‍സ് കളിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തിരുന്നു, അതു 10 ലക്ഷം ആളുകള്‍ കണ്ടു. ഞാനങ്ങനെ ഡാന്‍സ് വിഡിയോകളൊന്നും പോസ്റ്റ് ചെയ്യുന്നയാളല്ലാത്തതു കൊണ്ട് എനിക്ക് സന്തോഷമായി. പക്ഷേ ആ വിഡിയോയെക്കുറിച്ച് ആളുകള്‍ പറയുന്ന അഭിപ്രായം എന്താണെന്നു അറിയാന്‍ വേണ്ടി വെറുതെ കമന്റുകള്‍ വായിച്ചു നോക്കാമെന്നു വച്ചു. ഒരുപാട് മോശം അഭിപ്രായങ്ങളും തെറിവിളികളുമായിരുന്നു കമന്റ് ബോക്‌സ് നിറയെ. ഇതൊക്ക കണ്ടതോടെ ആകെ വിഷമമായി.

വെറുതെ വീട്ടിലിരുന്ന് ഇങ്ങനെ തെറി വിളിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷം തരുന്നുണ്ടെങ്കില്‍ നിങ്ങളുടെ നിലവാരം എവിടെപ്പോയെന്നു ചിന്തിക്കുക. ‘നീ ഒക്കെ തുണി ഇട്ടിട്ട് ലൈക്ക് വാങ്ങെടി’എന്നൊരു കമന്റ് കണ്ടു. !നിങ്ങളൊക്കെയെല്ലേ ലൈക്ക് ചെയ്യുന്നത്. ഞാന്‍ തുണി ഉടുത്തത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ലൈക്ക് ചെയ്യേണ്ട. കുറെ ആളുകള്‍ ചോദിച്ചു ഫോളോവേഴ്‌സിനെ കൂട്ടാനല്ലേ ഹോട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതെന്ന്? അതെ ഫോളോവേഴ്‌സ് കൂടാന്‍ തന്നെയാണ്. പക്ഷേ നിങ്ങളതില്‍ വീഴുന്നുണ്ടല്ലോ. അത് ആദ്യം ചിന്തിക്കുക.’

Karma News Network

Recent Posts

പെരുന്നാൾ ദിനത്തിലെ ഓപ്പറേഷൻ, 550ഹമാസ് ഭീകരരേ വധിച്ച് ജൂതപ്പട

റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…

3 hours ago

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

4 hours ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

4 hours ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

5 hours ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

6 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

6 hours ago