തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ കത്തെഴുതിയത് മുൻ ഏരിയ സെക്രട്ടറിയുടെ മകന് വേണ്ടി. തൈക്കാട്ടെ ജില്ലാ മർക്കന്റൈൽ സഹകരണ സംഘത്തിലെ നിയമനവുമായി ബന്ധപ്പെട്ട് ആനാവൂരിന്റെ കത്ത് ഇന്നലെയാണ് പുറത്ത് വന്നത്. പാർട്ടിക്കാർക്ക് സഹകരണ സംഘത്തിൽ ജോലി മേടിച്ചു നൽകുക എന്ന ലക്ഷ്യത്തിലാണ് കത്ത് എഴുതിയത്. ആനാവൂർ നാഗപ്പന്റെ ശുപാർശയിന്മേൽ ജോലി ലഭിച്ച ജെ.എസ്.കിരൺ കാട്ടാക്കട മുൻ ഏരിയ സെക്രട്ടറിയുടെ മകനാണ്.
കിരണിന് ജൂനിയർ ക്ലർക്ക് ആയിട്ടാണ് നിയമനം ലഭിച്ചത്. സഹകരണ സംഘത്തിൽ മൂന്ന് പേരെ നിയമിക്കണമെന്ന് അറിയിച്ചു കൊണ്ടുള്ള ആനാവൂരിന്റെ കത്ത് ഇന്നലെയാണ് പുറത്ത് വന്നത്. സഹകരണ സംഘം ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവും സംഘത്തിലെ പാർട്ടിക്കാര്യങ്ങൾ നടപ്പിലാക്കാൻ ചുമതലയുള്ള ആളുമായ ബാബുജാനാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ ലെറ്റർ പാഡിൽ ആനാവൂർ കത്ത് നൽകിയിരിക്കുന്നത്.
വി.എസ്.മഞ്ജു, ജെ.എസ്.കിരൺ എന്നിവർക്ക് ക്ലർക്കുമാരായിയും ഡ്രൈവറായി ആർ.എസ്.ഷിബിനും നിയമനം നൽകണമെന്നാണ് കത്തിൽ പറയുന്നത്. ഇവർ മൂന്ന് പേരും ഇപ്പോൾ ജോലിയിലുണ്ട്. അറ്റൻഡർ തസ്തികയിലേക്ക് തത്കാലം നിയമനം വേണ്ടെന്നും കത്തിൽ പറയുന്നുണ്ട്.
കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിലെ പണം സി.പി.എമ്മിന് ലഭിച്ചെന്ന് കണ്ടെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് തൃശൂർ ജില്ലാ സെക്രട്ടറിയുടെ പേരിലെ ബാങ്ക്…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…