trending

മുലപാൽ കൊടുത്താൽ ക്ഷീണിക്കുമെന്നോർത്താണോ, അതോ സൗന്ദര്യം പോകുമെന്നോർത്താണോ കുപ്പിപാൽ കൊടുക്കുന്നെ, കുറിപ്പ്

പ്രസവാനന്തരം സ്ത്രീകൾ കേൾക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നെഴുതുകയാണ് ആശ്വതി എന്ന യുവതി. കുഞ്ഞിന് പാലൊന്നും കൊടുക്കുന്നില്ലേ നെഞ്ച് ഒട്ടി കിടക്കാണല്ലോ, മുലപ്പാൽ ഇല്ലായിരിക്കുമല്ലേ, കുപ്പിപാൽ കൊടുക്കല്ലേ കഫക്കെട്ട് മാറില്ല, മുലപാൽ കൊടുത്താൽ ക്ഷീണിക്കുമെന്നോർത്താണോ അതോ സൗന്ദര്യം പോകുമെന്നോർത്താണോ കുഞ്ഞിന് കുപ്പിപാൽ കൊടുക്കുന്നെ,ഒരു കുഞ്ഞ് ആയി എന്നിട്ടും കെട്ടിയോന്റെ പുറകെന്ന് മാറുന്നില്ല ഇങ്ങനെ പോകുന്നു ചോദ്യങ്ങളുടെ നീണ്ട നിര എന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിങ്ങനെ,

കുഞ്ഞിന് പാലൊന്നും കൊടുക്കുന്നില്ലേ നെഞ്ച് ഒട്ടി കിടക്കാണല്ലോ, മുലപ്പാൽ ഇല്ലായിരിക്കുമല്ലേ, കുപ്പിപാൽ കൊടുക്കല്ലേ കഫക്കെട്ട് മാറില്ല, മുലപാൽ കൊടുത്താൽ ക്ഷീണിക്കുമെന്നോർത്താണോ അതോ സൗന്ദര്യം പോകുമെന്നോർത്താണോ കുഞ്ഞിന് കുപ്പിപാൽ കൊടുക്കുന്നെ,ഒരു കുഞ്ഞ് ആയി എന്നിട്ടും കെട്ടിയോന്റെ പുറകെന്ന് മാറുന്നില്ല,

എപ്പോഴും കരച്ചിലും പിഴിച്ചിലും ആണ് നിനക്ക് വട്ടാണോ.പെറ്റ് എഴുന്നേറ്റിട്ട് നന്നായിട്ടില്ല സിസേറിയൻ കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴും അവിടെന്ന് അങ്ങോട്ട് ഭർത്താവിന്റെ വീട്ടിലേക്ക് എത്തിയപ്പോഴും കേട്ട് മടുത്ത ചോദ്യങ്ങളാണ്..ഞാൻ ആഗ്രഹിച്ച് മോഹിച്ചു കിട്ടിയ കുഞ്ഞാണ് തനു, അവന്റെ വിശപ്പ് മാറും വിധം എന്റെ മുലകൾ ചുരത്തുന്നുണ്ട്, കുപ്പിപാലും കൊടുക്കുന്നുണ്ട് ഡോക്ടറിന്റെ നിർദ്ദേശപ്രകാരമാണ് കൊടുക്കുന്നത്, തനു പൂർണ ആരോഗ്യവാനാണ്. സൗന്ദര്യം പോകുമെന്നോർത്തോ ക്ഷീണിക്കുമെന്നോർത്തോ എനിക്കൊരു വേവലാതിയും ഇല്ല,പിന്നെ വയസ് എനിക്ക് 23 ആയിട്ടേ ഉള്ളു, ഒരു കുഞ്ഞ്് ആയിക്കഴിഞ്ഞാൽ ഭർത്താവിനെ അടുത്തേക്ക് അടുപ്പിക്കരുതെന്നുള്ള പഴമക്കാരുടെ ഉപദേശം ഞാനോ വിഷ്ണു ഏട്ടനോ കേട്ട ഭാവം നടിക്കാറില്ല. പെറ്റ് എഴുന്നേറ്റിട്ട് നന്നാവാൻ, ഞാൻ സുഖ ചികിത്സക്ക് പോയതല്ലാലോ, മാത്രവുമല്ല എനിക്ക് ഈ എന്നെയാണ് ഇഷ്ട്ടം,അമ്മയാകുന്നത്തോടെ ഒരു സ്ത്രീ മറ്റൊരു ജീവിത രീതിയിലേക്ക് കാലെടുത്ത് വെക്കുന്നു. ഒന്ന് സ്വസ്ഥമാകാൻ, ഒന്ന് സമാധാനമായി ഉറങ്ങാൻ ഇനിയും എത്ര വർഷങ്ങൾ കഴിയണമെന്നോ….തനുവിനൊപ്പം ഞാൻ വീണ്ടും ബാല്യം കയ്യെത്തി പിടിക്കുകയാണ് അവനൊപ്പം കമിഴ്ന്നും, നീന്തിയും, മുട്ട് കുത്തിയും ഞാൻ വീണ്ടും വളരുകയാണ്…..ഒരു കുഞ്ഞ് ആയിക്കഴിഞ്ഞാൽ തനി വീട്ടമ്മ ആയിക്കോളണം, ലിപ്സ്റ്റിക്ക് ഇടരുത്, ജീൻസ് ഇടരുത് sleevless ഇടരുത്,അടങ്ങി ഒതുങ്ങി അടുക്കളയ്ക്കും കിടപ്പറക്കും ഉള്ളിൽ കഴിഞ്ഞോണം, ഇതൊക്കെ ഒരു തരം മുടത്ത് ന്യായങ്ങൾ ആണ് ആരുടെയൊക്കെയോ സ്വർത്ഥതക്കുവേണ്ടി. എത്ര പ്രസവിച്ചാലും നിറയെ സന്തോഷങ്ങൾ ഉണ്ടാക്കൂ, ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കൂ, ഉറക്കെ ചിരിക്കൂ, കുറച്ച് കൂടുതൽ updated ആയ അമ്മയാകൂ….

വയസ് എനിക്ക് 23 ആയിട്ടേ ഉള്ളു, ഒരു കുഞ്ഞ് ആയിക്കഴിഞ്ഞാൽ ഭർത്താവിനെ അടുത്തേക്ക് അടുപ്പിക്കരുതെന്നുള്ള പഴമക്കാരുടെ ഉപദേശം ഞാനോ വിഷ്ണു ഏട്ടനോ കേട്ട ഭാവം നടിക്കാറില്ല. പെറ്റ് എഴുന്നേറ്റിട്ട് നന്നാവാൻ, ഞാൻ സുഖ ചികിത്സക്ക് പോയതല്ലാലോ, ‘

Karma News Network

Recent Posts

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

8 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

12 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

41 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

42 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

1 hour ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

1 hour ago