crime

മോഡലുകൾക്കൊപ്പം ഐ.പി എസ് ഉദ്യോഗസ്ഥൻ ഹോട്ടലിൽ ഉണ്ടായിരുന്നു,ആൻസി കബീർ അഞ്ജന ഷാജൻ ‘നമ്പർ 18 ഹോട്ടലിൽ’ അന്ന് നടന്നത്

നമ്പർ 18’ ഹോട്ടലിൽ മോഡലുകൾക്ക് മയക്ക് മരുന്ന് നല്കി ഷണം ചെയ്തതിനു പിന്നിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥനും.മോഡലുകളേ ഹോട്ടലിൽ സിനിമാ പദ്ധതിയുമായി ബന്ധപ്പെട്ട് വിളിച്ച് വരുത്തി സോഫ്റ്റ് ഡ്രിക്സിൽ മയക്ക് മരുന്ന് നല്കി എന്ന വിവരത്തിനു പിന്നാലെ സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ പങ്കും പുറത്ത്. അപകടദിവസം ഫോർട്ടുകൊച്ചി ‘നമ്പർ 18’ ഹോട്ടലിൽ ഈ ഐ.പി.എസ്. ഉദ്യോഗസ്ഥൻ എത്തിയെന്ന റിപോർട്ട് പോലീസ് ഇന്റലിജൻസിനു ലഭ്യമാവുകയും ഇത് അധികൃതർക്ക് സമർപ്പിക്കുകയും ചെയ്തു.

സിനിമാ മോഹവുമായി ഏറെ കാലമായി ആൻസി കബീറും അഞ്ജന ഷാജനും അവസരങ്ങൾക്കായി പലരോടും അഭ്യർഥിക്കുകയായിരുന്നു. ഇതായിരുന്നു ‘നമ്പർ 18’ ഹോട്ടലിൽ ഇവർക്ക് ചതി കുഴി ഒരുങ്ങാൻ കാരണം. മോഡലുകൾക്ക് അവരറിയാതെ മയക്ക് മരുന്ന് ഉള്ളിൽ നല്കുകയും സ്നിമാ ചർച്ചയും ഒഡിഷനും നടത്തുകയും ചെയ്തു എന്നും വിവരങ്ങൾ വന്നിരുന്നു. മോഡലുകളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി എന്ന് റിമാന്റ് റിപോർട്ടിലും വ്യക്തമാക്കിയിട്ടുണ്ട്

എന്നൽ ഇത്തരത്തിൽ വസ്ത്രം മാറുന്നിടത്ത് നിന്നും മറ്റും പകർത്തിയ രഹസ്യ ദൃശ്യങ്ങൾ മോഡലുകൾ അറിഞ്ഞിരിക്കണം എന്നില്ല. മരിക്കുമ്പോഴും ഇവർ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയത് അറിഞ്ഞിട്ടുണ്ടാവില്ല. മറിച്ച് പെൺകുട്ടികൾ ഹോട്ടലിൽ നിന്നും രക്ഷപെട്ട് ഓടാൻ കാരണം ഉപദ്രവവും പീഢനവും ആയിരിക്കാം എന്നാണ്‌ നിഗമനം. ഹോട്ടൽ ഉടമ അടക്കം ഇവരുമായി അടുത്ത് ഇടപഴുകി എന്നും വിവരങ്ങൾ വരുമ്പോഴാണ്‌ ഇപ്പോൾ ഉന്നത പോലീസ് ഉദ്യോഗസ്ഥനും സ്ഥലത്ത് ഉണ്ടായിരുന്നത് പുറത്ത് വരുന്നത്

ഐ.പി.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ പേർ അധികൃതർ പുറത്ത് വിട്ടിട്ടില്ല. മാത്രമല്ല 50 വി ഐപികൾ ഉണ്ടായിരുന്ന ഹോട്ടലിലെ സിനിമാ പ്രമുഖർ അടക്കം മറ്റുള്ളവരുടെ പേരും പോലീസ് പുറത്ത് വിട്ടിട്ടില്ല. എന്തുകൊണ്ടാണ്‌ പകൽ മാന്യന്മാരായ ഈ പെൺകുട്ടികളുടെ കൊലപാതകത്തിനു കാരണക്കാരായ വി ഐ പിമാരുടെ പേരുകൾ പോലീസ് പുറത്ത് വിടാത്തത് എന്നതിലും ദുരൂഹതയുണ്ട്.

തിരുവനന്തപുരത്ത് ജോലിചെയ്യുന്ന ഉദ്യോഗസ്ഥന്റെ തുടർച്ചയായുള്ള കൊച്ചി സന്ദർശനങ്ങൾ അനാശാസ്യത്തിനും ലഹരി കച്ചവടക്കാർക്ക് സംരക്ഷണം നല്കാനും ആയിരുന്നു.ഒക്ടോബർ 31-ന് കൊച്ചിയിൽ എന്തിനാണ് എത്തിയത് എന്നും മോഡലുകൾ ഉണ്ടായിരുന്ന ഹോട്ടലിലെ മയക്ക് മരുന്ന് പാർട്ടിയിൽ എന്തിനു പോയി എന്നും ഈ ഐ.പി എസ് ഉദ്യോഗസ്ഥനിൽ നിന്നും വിശദീകരണം ചോദിച്ചു എന്നാണറിവ്. മറുപടി തൃപ്തികരമല്ലെങ്കിൽ നടപടിയും കേസിൽ പ്രതിയുമാക്കിയേക്കും.

അപകടത്തെക്കുറിച്ച് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെ ഈ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നായിരുന്നു ഹാർഡ് ഡിസ്ക് എടുക്കാൻ പോലീസ് വൈകിപ്പിച്ചത്. ഈ പോളീസ് ഉദ്യോഗസ്ഥനു തെളിവു നശിപ്പിച്ചതിലും പങ്കുണ്ട്.ഹാർഡ് ഡിസ്ക് പരിശോധിച്ചാൽ താൻ ഹോട്ടലിൽ എത്തിയ കാര്യം പുറത്തുവരുമെന്ന് ഭയന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടൽ.

ഹോട്ടലുടമ റോയിയും ഉന്നതനും തമ്മിലുള്ള ബന്ധം കൊച്ചിയിലെ പോലീസുദ്യോഗസ്ഥർക്കെല്ലാം അറിയാം. റോയിക്കുള്ള എല്ലാ സൗകര്യവും പോലീസ് ഒരുക്കിനൽകിയത് ഈ ബന്ധം മൂലമായിരുന്നു.ഇതേ ഉന്നത ഉദ്യോഗസ്ഥന്റെ ഭൂമിയിടപാടുകളെക്കുറിച്ചും അന്വേഷണമുണ്ടാകുമെന്ന് സൂചനയുണ്ട്. മരട്, നെട്ടൂർ ഭാഗങ്ങളിൽ ബിനാമി പേരിൽ പല ഉന്നത ഉദ്യോഗസ്ഥരും ഭൂമി വാങ്ങിക്കൂട്ടുന്നതിനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പനങ്ങാട് ചാത്തമ്മ ജങ്ഷനിൽ ഗുണ്ടാ ലിസ്റ്റിലുള്ളവർ ചേർന്ന് അടുത്തിടെ ഭൂമി നികത്തിയിരുന്നു. റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ കൊടുത്തെങ്കിലും നികത്തൽ തുടർന്നു. ഉന്നത ഉദ്യോഗസ്ഥന്റെ ബിനാമി ഭൂമിയാണെന്ന് അറിഞ്ഞതോടെ പോലീസ് നടപടിയെടുക്കാതെ മാറിനിന്നു.

കൊച്ചി കേന്ദ്രീകരിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് മയക്ക് മരുന്ന് ലോബികളുമായി കൂട്ടു കച്ചവടം ഉണ്ട് എന്ന് നേരത്തേ വാർത്തകൾ വന്നിരുന്നു. മയക്ക് മരുന്നും അധോലോക ബന്ധവും പോലീസിന്റെ ഉന്നതങ്ങളിൽ പിടിമുറുക്കുകയാണ്‌. കൊച്ചിയിലെ ഒരു ഹോട്ടലിലെ പോലും ലഹരി പാർട്ടികൾ ഇതുവരെ പിടികൂടാൻ കേരള പോലീസ് ശ്രമം പോലും നടത്തിയിട്ടില്ല. കൊച്ചിയിലെ നക്ഷത്ര ഹോട്ടലുകൾ ആണ്‌ ലഹരി വില്പനയുടേയും വിതരണത്തിന്റെയും പ്രഭവ കേന്ദ്രങ്ങൾ. ഏതാനും ചിലരുടെ സുഖങ്ങൾക്ക് വേണ്ടി ടൂറിസത്തിന്റെ മറവിൽ കൊച്ചിയിലെ ഹോട്ടലികൾ കേന്ദ്രീകരിച്ച് ആയിര കണക്കിനു കോടികളുടെ മയക്ക് മരുന്ന് ഡീലുകൾ നടക്കുമ്പോൾ കേരളം മുഴുവനാണ്‌ നശിക്കുന്നത്. ഇതിനേക്കാൾ ഭേതം ഇത്തരത്തിൽ നമുക്ക് നക്ഷത്ര ഹോട്ടലുകൾ ഇല്ലാതിരിക്കുന്നതായിരിക്കും

Karma News Editorial

Recent Posts

തലസ്ഥാനത്തെ വെള്ളക്കെട്ട്, ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി മേയർ

തിരുവനന്തപുരം : മഴയൊന്ന് നിന്ന് പെയ്‌താൽ ഉടൻ തലസ്ഥാനം വെള്ളത്തിൽ മുങ്ങുന്ന കാഴ്ചകളാണ് അടുത്തിടെയായി നാം കാണുന്നത്. ഇക്കുറിയും പതിവ്…

24 mins ago

നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ, ജിഷാ കേസിന്റെ വിധിയിൽ ബി.എ. ആളൂര്‍

കൊച്ചി: ഒരു നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളത്. ഹൈക്കോടതി വിധിയിൽ അഭിഭാഷകനായ ബി.എ. ആളൂര്‍. പെരുമ്പാവൂരില്‍…

31 mins ago

അതിതീവ്ര മഴ തുടരും, സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലെർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്…

41 mins ago

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതി കുടക് സ്വദേശി,സ്ഥിരീകരിച്ച് പൊലീസ്

കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…

1 hour ago

മകൾക്ക് നീതി ലഭിച്ചു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണം, ജിഷയുടെ അമ്മ

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത്…

1 hour ago

തടിയൻ ആയിരുന്നിട്ടും എന്നെ വിവാഹം കഴിച്ചു, രോഗാവസ്ഥയിലും എന്നെ ചേർത്ത് പിടിച്ചു, ഭാര്യക്ക് നന്ദി പറഞ്ഞ് ബേസിൽ തോമസ്

ശരീരഭാരം കൂടിയതിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടന്ന് റിയാലിറ്റി ഷോ വിജയിയും അവതാരകനും നടനുമായ ബേസിൽ തോമസ്. എന്റെ ഉള്ളില്‍…

2 hours ago