trending

പ്രണയത്തിന് സെക്സിനെക്കാൾ അപ്പുറമൊരു വലിയ ആകാശം ഉണ്ട്, ആൻസി വിഷ്ണു

ട്രാൻസ്‌ജെൻഡർ യുവതികളായ ശ്രുതി സിത്താരയും ദയഗായത്രിയും വിവാഹിതർ ആകാൻ പോകുന്നു എന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നു എന്നാൽ ഈ വെളിപ്പെടുത്തലിനിടയിൽ നിരവധി വിമർശനങ്ങൾ ആണ് ഉണ്ടായത് ഇതിനെതിരെ ആൻസി വിഷ്ണു പങ്കിട്ട കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ആണും പെണ്ണും മാത്രമല്ല പ്രണയത്തിനുള്ളിലാകുന്നത് ,പ്രണയം അങ്ങനെ ചെറിയ ഒരു സ്പേസിലേക്ക് ചുരുക്കി കളയുവാനും കഴിയില്ല , പ്രണയത്തിന് sex നെ ക്കാൾ അപ്പുറമൊരു വലിയ ആകാശം ഉണ്ട്, അവിടെ അംഗീകരിക്കലും, ചേർത്ത് നിർത്തലും,സ്നേഹവും ബഹുമാനവും ഉണ്ട്. ഗേ വിവാഹങ്ങളോ, lesbian വിവാഹങ്ങളോ ഉണ്ടാകുമ്പോൾ നിങ്ങളിൽ ആരാ പെണ്ണ് ആരാ ആണ് എന്ന് ചോദിക്കുന്ന, ചിന്തിക്കുന്ന നമ്മുടെ മനസ് ആണ് വ്രണപെട്ടിരിക്കുന്നതെന്ന് സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു

ശ്രുതിയും ദയയും പരസ്പരം പ്രണയം തുറന്ന് പറഞ്ഞിരിക്കുന്നു, അവർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നു. ഇതിൽ എന്താണ് നമ്മുടെ സദാചാരബോധത്തെ ഇളക്കുന്നത് എന്നോ, അവർ രണ്ടും സ്ത്രീകളാണ്, ട്രാൻസ് സ്ത്രീകളാണ് എന്നതാണ് നമുക്ക് ദഹിക്കാത്തത്, ദഹിക്കണം, ഏത് തരത്തിലുമുള്ള sexual താല്പര്യം ഉള്ളവരെയും ബഹുമാനിക്കണം, അംഗീകരിക്കണം. ആണും പെണ്ണും മാത്രമല്ല പ്രണയത്തിനുള്ളിലാകുന്നത് ,പ്രണയം അങ്ങനെ ചെറിയ ഒരു സ്പേസിലേക്ക് ചുരുക്കി കളയുവാനും കഴിയില്ല , പ്രണയത്തിന് sex നെ ക്കാൾ അപ്പുറമൊരു വലിയ ആകാശം ഉണ്ട്, അവിടെ അംഗീകരിക്കലും, ചേർത്ത് നിർത്തലും,സ്നേഹവും ബഹുമാനവും ഉണ്ട്. ഗേ വിവാഹങ്ങളോ, lesbian വിവാഹങ്ങളോ ഉണ്ടാകുമ്പോൾ നിങ്ങളിൽ ആരാ പെണ്ണ് ആരാ ആണ് എന്ന് ചോദിക്കുന്ന, ചിന്തിക്കുന്ന നമ്മുടെ മനസ് ആണ് വ്രണപെട്ടിരിക്കുന്നത്, പുരുഷന്മാർക്കിടയിലും സ്ത്രീകൾക്കിടയിലും ട്രാൻസ് മനുഷ്യർക്കിടയിലും മനോഹരമായ sex ഉം, പ്രണയവും സംഭവിക്കും എന്ന് നമ്മൾ എന്തെ ഇനിയും മാറി ചിന്തിക്കുന്നില്ല. ശ്രുതിയും ദയയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നു എന്ന വാർത്ത വന്നപ്പോൾ മുതൽ, അവരുടെ സോഷ്യൽ മീഡിയയിൽ കണ്ട കമന്റ് ആണ് അപ്പോൾ മറ്റേ പ്രണയം ഉപേക്ഷിച്ചോ എന്ന്.

അതൊക്കെ അവരുടെ മാത്രം പ്രൈവസി അല്ലെ, പ്രണയം എല്ലാകാലവും ഒരാളുടെ തിരഞ്ഞെടുപ്പ് അല്ലെ, സ്വീകരിക്കുവാനും തിരസ്‌ക്കരിക്കുവാനും, break up പറയുവാനും, living റിലേഷനിൽ ആകുവാനും പ്രണയത്തിൽ സ്വാതന്ത്ര്യമുണ്ട്… രണ്ട് മനുഷ്യർക്കിടയിൽ പ്രണയം ഉണ്ടാകുമ്പോൾ അവർ ഒരുമിച്ച് ജീവിക്കുന്നു, ഇനി മുന്നോട്ട് പറ്റില്ല എന്ന അവസരത്തിൽ break up പറയുന്നു, ഈ സ്വാതന്ത്ര്യം തന്നെയല്ലേ പ്രണയത്തിന്റെ ഭംഗി…… രണ്ട് മനുഷ്യർക്കിടയിൽ പ്രണയവും സ്നേഹവും വിശ്വാസവും ബഹുമാനവും ഉണ്ടെങ്കിൽ അവർ ഒരുമിച്ച് ജീവിക്കട്ടെ, പറ്റില്ലെന്ന് തോന്നുമ്പോൾ നല്ല മനുഷ്യർ ആയി പിരിയട്ടെ, പ്രണയം അങ്ങനെ ആകാശത്തോളം വിശാലമാകട്ടെ

Karma News Network

Recent Posts

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

9 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

24 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

57 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

58 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

1 hour ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

2 hours ago