സ്വന്തം ഗർഭകാലത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ തുറന്നെഴുതുകയാണ് ആൻസി വിഷ്ണു എന്ന യുവതി. ഗർഭകാലം എന്നത് പലർക്കും പല ബുദ്ധിമുട്ടിന്റെയും കാലഘട്ടമാണ്. ശരീരത്തിലടക്കം പലതരത്തിലുള്ള മാറ്റങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങും, എന്നാൽ തന്റെ മകനെ ഗർഭിണിയായിരുന്ന കാലമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നാണ് ആൻസി പറയുന്നത്
ആൻസി പങ്കുവെച്ച കുറിപ്പിങ്ങനെ
എനിക്കേറെ ഇഷ്ട്ടമുണ്ടായിരുന്ന കാലം, തനുവിനെ ഏഴ് മാസം ഗർഭിണി ആയിരുന്ന സമയങ്ങൾ ആണ് ഞാൻ ഏറ്റവും സുന്ദരിയായത്, 42 കിലോ ആയിരുന്ന ശരീര ഭാരം 65 ആയി,കാലുകളിൽ നീരായി, നടുവേദനയും കാലുവേദനയുമായി രാത്രികളൊന്നും ഉറക്കമില്ലാതായി, അങ്ങനെ കണ്ണുകൾക്ക് താഴെ കറുപ്പ് വീണു, പിൻ കഴുത്തും കറുപ്പ് നിറമായി.ഗർഭ സമയത്ത് എനിക്ക് ഷുഗർ ഉണ്ടായി, ഒരു ഭക്ഷണവും കഴിക്കാൻ പറ്റാതായി, രണ്ട് നേരവും ഇൻസുലിൻ എടുത്തു, കൊതിയോടെ കഴിച്ച ഭക്ഷണമൊക്കെ ശർദിച്ചു.
ഗർഭ കാല complications വളെരെ കൂടുതലായി, lower lying placenta, maternal diabetic, high amniotic fluid, അങ്ങനെ പ്രേശ്നങ്ങൾ നിരവധിയായിരിക്കെയും ഞാൻ എന്റെ ഗർഭ കാലം ആസ്വദിച്ചു. അടിവയറോട് കൈചേർത്ത് പിടിച്ച് ഞാനും എന്റെ കുഞ്ഞും സംസാരിച്ചു, അവന്റെ ചിരികൾ കുസൃതികൾ എല്ലാം ഞാൻ അറിയുന്നുണ്ടായിരുന്നു, വല്ലാതെ തടി വെച്ചിരുന്നു, വല്ലാതെ വല്ലാതെ കരുവാളിച്ചിരുന്നു…. എങ്കിലും എന്റെ തനുവിനെ വയറ്റിലായിരുന്ന കാലത്തെ സൗന്ദര്യം അതിനു മുൻപോ ശേഷമോ എനിക്ക് കിട്ടിയില്ല, ഏറെ ഏറെ പ്രിയപ്പെട്ട ചിത്രം
കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച മലയാളികളിൽ മൂന്ന് പേരുടെ സംസ്കാരം ഇന്ന് നടക്കും. പത്തനംതിട്ട സ്വദേശി തോമസ് സി…
തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ സുരേഷ് ഗോപി ഇന്നലെ ലൂർദ് മാതാവിന് നന്ദി സൂചകമായി സ്വർണ കൊന്ത സമർപ്പിച്ചിരുന്നു. നിരവധി…
തൃശൂർ: കുന്നംകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഞായറാഴ്ച പുലർച്ച 3.55നാണ് സംഭവം. കുന്നംകുളം, കാണിപ്പയ്യൂർ, ആനയ്ക്കൽ,…
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…