trending

അസഭ്യം പറയുന്ന, ലൈംഗിക ചുവയോടെ സംസാരിക്കുന്ന എത്രയോ പുരുഷൻമാർക്ക് കീഴിൽ സ്ത്രീകൾക്ക് ജോലി ചെയ്യേണ്ടി വന്നേക്കാം..

സ്ത്രീകൾ അനുഭവിക്കുന്ന ചൂഷണങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ തുറന്നെഴുതുകയാണ് ആൻസി വിഷ്ണു എന്ന യുവതി. മാനസികമായും ശാരീരികമായും ചൂഷണങ്ങൾ നേരിട്ട സ്ത്രീകൾ ധാരാളമാണ്, അതിൽ ലൈംഗിക ചൂഷണങ്ങൾ മാത്രമല്ല..ഒരാൾക്ക് കീഴിൽ ജോലി ചെയ്യുന്നു എന്നാൽ, ഒരു പുരുഷന് കീഴിൽ ഒരു സ്ത്രീ ജോലി ചെയ്യുന്നു എന്നാൽ ആ പുരുഷന്റെ വാക്കാൽ ഉള്ള, നോട്ടങ്ങൾ കൊണ്ടുള്ള സകല വൃത്തികേടുകളും സഹിക്കണം എന്നില്ലല്ലോ, അയാൾ ഇനി എത്ര വലിയ കൊമ്പൻ ആണേലും..
അസഭ്യം പറയുന്ന, ലൈംഗിക ചുവയോടെ സംസാരിക്കുന്ന എത്രയോ പുരുഷൻമാർക്ക് കീഴിൽ സ്ത്രീകൾക്ക് ജോലി ചെയ്യേണ്ടി വന്നേക്കാമെന്ന് ആൻസി സോഷ്യൽ മീഡിയയിലൂടെ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ഒരു സ്ത്രീ അവൾക്ക് നേരിട്ട ചൂഷണങ്ങളെ കുറിച്ചും, ലൈംഗിക കടന്നുകയറ്റങ്ങളെ കുറിച്ചും സംസാരിക്കുമ്പോൾ സമൂഹം അവളെ കല്ലെറിയും.
പക്ഷെ അത്തരം ചൂഷണങ്ങളെ കുറിച്ച് വിളിച്ച് പറയുവാനോ, എഴുതുവാനോ ഒരു സ്ത്രീ തീരുമാനിക്കുന്ന ആ സമയം മുതൽ തന്നെ അവൾ ഒറ്റക്കാണ്, സമൂഹമോ കൂട്ടുക്കാരോ കുടുംബമോ കൂടെ ഉണ്ടാകില്ല എന്നൊരു ധാരണ അവൾക്കുണ്ട്, ആരെയും കണ്ട് കൊണ്ടല്ല, ആരും കൂടെ ഉണ്ടാകും എന്നൊരു വിശ്വാസത്തോടെയല്ല ഒരു സ്ത്രീ താൻ അടിച്ചമർത്തപെട്ട വഴികളെ കുറിച്ച് വിളിച്ച് പറയുന്നത്.നീതി എന്നൊരു ലക്ഷ്യം മാത്രമല്ല ഇത്തരം വിളിച്ച് പറയലുകൾക്ക് പിന്നിൽ…

മാനസികമായും ശാരീരികമായും ചൂഷണങ്ങൾ നേരിട്ട സ്ത്രീകൾ ധാരാളമാണ്, അതിൽ ലൈംഗിക ചൂഷണങ്ങൾ മാത്രമല്ല..ഒരാൾക്ക് കീഴിൽ ജോലി ചെയ്യുന്നു എന്നാൽ, ഒരു പുരുഷന് കീഴിൽ ഒരു സ്ത്രീ ജോലി ചെയ്യുന്നു എന്നാൽ ആ പുരുഷന്റെ വാക്കാൽ ഉള്ള, നോട്ടങ്ങൾ കൊണ്ടുള്ള സകല വൃത്തികേടുകളും സഹിക്കണം എന്നില്ലല്ലോ, അയാൾ ഇനി എത്ര വലിയ കൊമ്പൻ ആണേലും..അസഭ്യം പറയുന്ന, ലൈംഗിക ചുവയോടെ സംസാരിക്കുന്ന എത്രയോ പുരുഷൻമാർക്ക് കീഴിൽ സ്ത്രീകൾക്ക് ജോലി ചെയ്യേണ്ടി വന്നേക്കാം…
എനിക്കുണ്ടായിട്ടുണ്ട് അത്തരം അനുഭവങ്ങൾ, അന്നൊക്കെ അവർക്കെതിരെ മിണ്ടിയാൽ ആകെ ആശ്രയമായ ഒരു ജോലി പോകുമോ എന്നൊരു പേടിയിൽ തലകുനിച്ച്, കണ്ണ് നിറച്ച് കരഞ് ഇറങ്ങി പോന്നിട്ടുണ്ട്…

ഇരുപത് വയസ്സിന്റെ തുടക്കം മുതലേ ഞാൻ ഓരോരോ ഇടത്ത് ജോലി ചെയ്തിരുന്നു,ഇപ്പോൾ ഇരുപ്പത്തി നാല് വയസ്, നാലുവർഷങ്ങൾ തുടർച്ചയായി ജോലി ചെയ്തിട്ടുണ്ട്,ഒട്ടേറെ അനുഭവങ്ങൾ, അന്നൊന്നും എനിക്ക് മുൻപിൽ നിന്ന് വൃത്തികേടുകൾ പറഞ മേൽ ഉദ്യോഗസ്ഥരോട് മറുത്ത് പറയുവാൻ പോന്ന ധൈര്യം ഉണ്ടായിട്ടില്ല,എന്തെങ്കിലും ഒന്ന് പറഞ്ഞിരുന്നേൽ എനിക്ക് ജോലി നഷ്ട്ടപെടുമായിരുന്നു.
അത്കൊണ്ടുമാത്രം പറഞ്ഞില്ല, അതിന് അർഥം ഞാൻ അവരെ ബഹുമാനിച്ചു എന്നല്ല.അന്ന് അവർക്കെതിരെ സംസാരിക്കുവാൻ ഞാൻ ധൈര്യം കാണിക്കാത്തതിൽ എനിക്ക് വല്ലാത്ത കുറ്റബോധം ഉണ്ട്…..പക്ഷെ!!!!!!!!പക്ഷെ!!!!!!!!ഇപ്പോൾ ആ പെൺകുട്ടി അടിമുടി മാറിയിട്ടുണ്ട്!

എന്നോട് അസഭ്യം പറയുകയോ, ലൈംഗിക ചുവയോടെ സംസാരിക്കുകയോ, മോശമായൊരു നോട്ടം നോക്കുകയോ, എന്റെ സ്വകാര്യതയിലേക്ക് സ്വാതന്ത്ര്യത്തിലേക്ക് എന്റെ അനുവാദം കൂടാതെ കടക്കുകയോ ചെയ്യുന്ന മനുഷ്യരോട് ഞാൻ പ്രതികരിക്കും അതിനി ഏത് ഏമാൻ ആണേലും!! അന്ന് ഞാൻ പ്രതികരിച്ചില്ല എന്നത് എന്റെ കുറ്റബോധം ആയി തന്നെ നിലനിൽക്കെ, ഇന്ന് ഞാൻ പ്രതികരിക്കും….

നേരിട്ട ചൂഷണങ്ങൾ ഒക്കെ വളെരെ വലിയ മെന്റൽ ട്രൗമ തന്നിട്ടുണ്ട്.വീട്ടിൽ, നാട്ടിൽ, ബസിൽ, ട്രെയിനിൽ, യാത്രകളിൽ, സൗഹൃദങ്ങളിൽ, എഴുത്ത് സദസ്സുകളിൽ ഒക്കെയും മാനസികമായും ശാരീരികമായും കല്ലെറിയപ്പെട്ടിട്ടുണ്ട്.ആ ഓർമകളൊക്കെ വലിയ ഷോക്ക് ആയി തന്നെ നിലനിൽക്കുന്നു.ഞാൻ നടന്നു കയറിയ വഴികൾ ആരുടേയും ഔദാര്യം ആയിരുന്നില്ല.ഞാൻ ജീവിച്ച ജീവിതത്തിന്റെ കരച്ചിലുകൾ ഒറ്റക്കാവലുകൾ നിങ്ങൾ അറിഞ്ഞിട്ടില്ല…നേരിടുവാൻ പോകുന്ന ഒരു വലിയ ചൂഷണത്തെ കുറിച്ച് വിളിച്ച് പറഞ്ഞപ്പോൾ, നാട്ടിലും നാട്ടുകാർക്കിടയിലും ഒറ്റക്ക് ആയി പോയത് ഞാൻ മറന്നിട്ടില്ല…വീണ്ടും പറയട്ടെ നേരിട്ട ചൂഷണങ്ങളെ കുറിച്ച് ഒരു സ്ത്രീ വിളിച്ച് പറയുന്നത് അച്ഛനോ അമ്മയോ കൂട്ടുക്കാരോ ഭർത്താവോ മകനോ മകളോ കൂടെ നിൽക്കുമെന്ന് വിശ്വസിച്ചല്ല…ഈ കാണുന്ന ഫോട്ടോയിലെ ചിരിക്ക് മുൻപ് ഞാൻ കരയുകയായിരുന്നു,
കൂടെ നിൽക്കും എന്ന് കരുതിയവർ ആരും ഒന്ന് വിളിച്ചോ മെസേജ് അയച്ചോ എന്നെ അന്വഷിച്ചില്ല.എന്നിട്ടും ഞാൻ ജീവിച്ചല്ലോ.. ഈ ചിരിയിലേക്ക് എത്താൻ,ജീവിക്കും എന്നൊരു state of mind ലേക്ക് എത്താൻ ഞാൻ എടുത്തത് ഏകദേശം രണ്ട് ആഴ്ചകളാണ്, പൂർണമായും ഞാൻ തിരിച്ചെത്തിയിട്ടുണ്ട്….പറയുവാൻ ഒത്തിരിയുണ്ട്..അവസ്ഥകൾ എല്ലാ മനുഷ്യർക്കും ഉണ്ട്, സ്വന്തം കുറ്റങ്ങൾ, പ്രെശ്നങ്ങൾ മറ്റുള്ളവന്റെ മേൽ ചാരുന്നത്, ഒരു ഗുണവും ഇല്ലാത്ത മനുഷ്യന്റെ വൃത്തികേടാണ് എന്ന് മാത്രം പറയുന്നു..

എന്റെ ആൺസുഹൃത്തുക്കളോടാണ് എന്നോട് സംസാരിക്കുമ്പോൾ നിങ്ങൾ എന്നോട് തെറി വാക്കുകളോ സ്ത്രീ വിരുദ്ധതയോ പറയരുത് പറഞ്ഞാൽ ചിലപ്പോൾ നമ്മൾ തമ്മിൽ സൗഹൃദം ആ നിമിഷം തീർന്നേക്കാം……വീണ്ടും പറയുന്നു അന്ന് കണ്ട പെൺകുട്ടിയല്ല ഇന്ന് മാറിയിട്ടുണ്ട്, ഇനിയൊന്നും കേട്ട് നിൽക്കില്ല…..

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

2 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

2 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

3 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

3 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

4 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

4 hours ago