entertainment

അനിഖയുടെ പുത്തൻ മേക്കോവർ വൈറൽ, ആളാകെ മാറിപ്പോയെന്ന് ആരാധകർ

മലയാള സിനിമയിലേക്ക് ബാലതാരമായി കടന്നുവന്ന താരമാണ് അനിഖ സുരേന്ദ്രൻ. പിന്നീട് തെന്നിന്ത്യൻ ഭാഷകളിൽ മിന്നിത്തിളങ്ങി ഈ താരം. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായിക്കഴിഞ്ഞ അനിഖ സുരേന്ദ്രൻറെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുകയാണ് ഇപ്പോൾ. ഇൻസ്റ്റാഗ്രാമിലാണ് അനിഖയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നത്.

അതിൽ തന്റെ പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട് താരം. ഒമ്പത് ലക്ഷം പേരാണ് അനിഖയെ ഇൻസ്റ്റാ​ഗ്രാമിൽ ഫോളോ ചെയ്യുന്നത്. അനിഖ ഈ കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവച്ച മേക്കോവർ ഫോട്ടോഷൂട്ടുകൾ ഗംഭീരഭിപ്രായമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. ഇപ്പോഴിതാ മറ്റൊരു അത്യുഗ്രൻ ഫോട്ടോഷൂട്ടുമായി വന്നിരിക്കുകയാണ് അനിഖ. കോസ്റ്റിയൂം ഡിസൈനേഴ്സ് ആയ ലേഡീസ് പ്ലാനെറ്റിന്റെ വസ്ത്രങ്ങൾ ധരിച്ച്‌ അതിസുന്ദരിയായ അനിഖയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ആളുകൾ ചിത്രത്തിന് കമന്റുമായെത്തി. ആളാകെ മാറിപ്പോയല്ലോയെന്നും, കൊച്ചുകുട്ടിയായപ്പോഴാണ് സൗന്ദര്യം കൂടുതലുണ്ടായിരുന്നതെന്നാണ് ചിലരുടെ അഭിപ്രായം.. ഇപ്പോളും കാണാൻ സൂപ്പറാണെന്ന് ചിലർ പറയുന്നുണ്ട്

പച്ച കളർ ഔട്‍ഫിറ്റാണ് അനിഖ ഇട്ടിരിക്കുന്നത്. രാകേഷ് മണ്ണാർക്കാടാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. 15-ൽ അധികം സിനിമകളിൽ ഇരുഭാഷകളിൽ നിന്നുമായി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 2007-ൽ ഛോട്ടാമുംബൈ എന്ന മോഹൻലാൽ നായകനായ ചിത്രത്തിൽ ചെറിയ വേഷത്തിൽ എത്തിയ അനിഖ പിന്നീട് കഥ തുടരുന്നുവെന്ന് ചിത്രത്തിൽ മമതയുടെ മകളായി വേഷമിട്ട് ബാലതാരമായി അരങ്ങേറ്റം കുറിച്ചു.

തമിഴിൽ അജിത് നായകനായി എത്തിയ ‘എന്നൈ അറിന്താൽ’ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ചാണ് അരങ്ങേറ്റം കുറിച്ചത്. ഗംഭീരപ്രകടനം കഴിച്ച വച്ചതോടുകൂടി അജിത്തിന്റെ തന്നെ വിശ്വാസത്തിലും മകളായി അഭിനയിക്കുകയും ചെയ്‌തു. ആ രണ്ട് ചിത്രങ്ങൾ ചെയ്തതോടുകൂടി തമിഴിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. വിജയ് സേതുപതി നായകനായി എത്തുന്ന മാമാനിതൻ എന്ന ചിത്രത്തിലാണ് അനിഖ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലും നിരവധി സിനിമകളിൽ അഭിനയിച്ച അനിഖ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് 5 സുന്ദരികൾ എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കിയിട്ടുണ്ട്.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

6 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

7 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

7 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

8 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

8 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

8 hours ago