entertainment

അടിവസ്ത്രത്തിന്റെ അളവ് ചോദിച്ചാൽ ഒരു പെൺകുട്ടി ചൂളി പോകേണ്ട ആവശ്യമില്ല- അനിഖ

ബാലതാരമായി എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനിഖ സുരേന്ദ്രൻ. മലയാളം കൂടാതെ അന്യഭാഷാ ചിത്രങ്ങളിലും സജീവമാണ് അനിഖയിപ്പോൾ. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. പലപ്പോഴും അനിഖ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ഓ മൈ ഡാർലിം​ഗ് എന്ന ചിത്രത്തിലൂടെ നായികയായെത്തിയിരിക്കുകയാണ് താരം. ഇപ്പോഴിതാ, തനിക്ക് നേരിടേണ്ടി വന്ന വിമർശനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അനിഖ.

അടിവസ്ത്രത്തിന്റെ അളവ് ചോദിച്ചയാൾക്ക് ചുട്ട മറുപടി കൊടുക്കുമ്പോൾ വയസ് പതിനാറേ ഉണ്ടായിരുന്നുള്ളുവല്ലേയെന്ന് ഓർമ്മിപ്പിച്ചതോടെയാണ് അനിഖ മനസ് തുറന്നത്. പക്വതയുള്ള സ്വഭാവമാണ് എന്റേത്. ഫിലിം ഇൻഡസ്ട്രിയിൽ ജോലി ചെയ്യുമ്പോൾ അതുവേണം എന്ന ധാരണയാണ് ഉള്ളത്. സോഷ്യൽ മീഡിയ ഇടപെടലുകളിൽ ഞാൻ ഞാനായിരിക്കാനാണ് ആഗ്രഹിക്കുന്നത്. അതിൽ അച്ഛനും അമ്മയും അധികം ഇടപെടാറില്ലെന്നാണ് താരം പറയുന്നത്. അഭിമുഖങ്ങളിലും താൻ വളരെ സത്യസന്ധമായിട്ടാണ് കാര്യങ്ങൾ പറയാറുള്ളത്.

അടിവസ്ത്രത്തിന്റെ അളവ് ചോദിച്ചാൽ ഒരു പെൺകുട്ടി ചൂളി പോകേണ്ട ആവശ്യമില്ല. അസ്വസ്ഥതപ്പെടുകയും വേണ്ട. പെൺകുട്ടികൾ ചൂളി പോകും എന്നു വിചാരിച്ചാണല്ലോ ഇത്തരം ചോദ്യങ്ങൾ ആളുകൾ ചോദിക്കുന്നത്. അതുകൊണ്ട് അത് എവിടെ ലഭിക്കും എന്ന് വരെ മറുപടി കൊടുത്തു. ഏതു തരം വസ്ത്രം ധരിക്കണം, എങ്ങനെ ധരിക്കണം എന്നുള്ളത് ഓരോരുത്തരുടേയും വ്യക്തിപരമായ താൽപര്യമാണെന്നും അനിഖ പറയുന്നുണ്ട്.

അതേസമയം തന്നെ സംബന്ധിച്ച് വസ്ത്രങ്ങൾ ഫാഷൻ, കംഫർട്ട്, കോൺഫിഡൻസ് എന്നീ കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഫാഷനബിളായ വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടമാണ്. സുഖകരമായ, ആത്മവിശ്വാസം ഉയർത്തുന്ന വസ്ത്രങ്ങൾ ആയിരിക്കും ധരിക്കുക. അതിൽ മറ്റുള്ളവർ അഭിപ്രായം പറയേണ്ട കാര്യമുണ്ടോ എന്നാണ് അനിഖ ചോദിക്കുന്നത്.

കമന്റ്‌സ് നമുക്ക് ഒഴിവാക്കാനാകില്ല. എന്തെല്ലാം തരം മനുഷ്യരുടെ മുന്നിലാണ് നമ്മൾ നിൽക്കുന്നത്. ചിലരുടെ വാക്കുകൾ മുറിപ്പെടുത്തും. വിഷമം തോന്നുമ്പോൾ ഞാൻ കൂട്ടുകാരോട് പങ്കുവെക്കും. അവരുടെ പോസിറ്റീവ് വാക്കുകൾ കേൾക്കുമ്പോൾ സങ്കടം മാറുമെന്നും അനിഖ പറയുന്നുണ്ട്. നെഗറ്റീവ് പറയുന്നവർക്കു ഞാൻ ആരാണെന്നോ വളർന്നു വന്ന സാഹചര്യമോ അറിയില്ല. നമ്മുടെ ലക്ഷ്യങ്ങളോ സ്വപ്നങ്ങളോ അറിയില്ല. അവർ എന്തിനോ വേണ്ടി ഇതു പറയുന്നു. അത് കേട്ട് ഞാൻ എന്നെ മാറ്റില്ലെന്നും അനിഖ തുറന്നു പറയുന്നുണ്ട്.

Karma News Network

Recent Posts

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

26 mins ago

പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ, സംഭവം മലപ്പുറത്ത്

മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…

42 mins ago

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു, തന്ത്രി സ്ഥാനത്ത് ഇനി മകൻ

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള…

1 hour ago

അമ്മയിലെ തിരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധം, തുറന്നടിച്ച് രമേശ് പിഷാരടി

കൊച്ചി: 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച്‌ നടൻ രമേശ് പിഷാരടി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി…

1 hour ago

മനോരമക്കാരെ കുടുക്കാൻ ദേശാഭിമാനി ലോബി,പ്രസ് ക്ളബ്ബുകളിലേ അഴിമതി

പല പ്രസ് ക്ളബുകളും സർക്കാർ ഫണ്ട് തിരിമറിയും അഴിമതിയും നടത്തിയതിനു ജപ്തി നേരിടുമ്പോൾ ഇതിൽ മനോരമക്കാരേ കുടുക്കാൻ ദേശാഭിമാനി ലോബിയുടെ ശ്രമം.…

1 hour ago

മിഠായിത്തെരുവിൽ ആളുകളെ തടയാൻ പാടില്ല, കടകളിലേക്ക് വിളിച്ചു കയറ്റിയാൽ പണി കിട്ടും

കോഴിക്കോടിന്റെ മുഖമുദ്രയായ മിഠായിത്തെരുവിൽ ഇനി സഞ്ചാരികളെ തടയുകയോ, ബലമായി കടയിൽ കയറ്റാൻ നോക്കാനോ പാടില്ല. ഇവിടേക്ക് ഒഴുകിയെത്തുന്ന ജനങ്ങൾ നിരവധിയാണ്.…

2 hours ago