entertainment

കുറേ ഗയ് ഫ്രണ്ട്സ് ഉണ്ട്, അവരൊക്കെ വന്ന് പ്രൊപ്പോസ് ചെയ്യും, സീരിയസ് ആയി എടുക്കാറില്ല, അനിഖ സുരേന്ദ്രൻ

ബാല താരമായി എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനിഖ സുരേന്ദ്രൻ. മലയാളം കൂടാതെ അന്യഭാഷാ ചിത്രങ്ങളിലും സജീവമാണ് അനിഖയിപ്പോൾ. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. പലപ്പോഴും അനിഖ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ഓ മൈ ഡാർലിം​ഗ് എന്ന ചിത്രത്തിലൂടെ നായികയായെത്തിയിരിക്കുകയാണ് താരം.

അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ അനിഖ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഏതെങ്കിലും സുഹൃത്തുക്കൾ അനിഖയെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് താരം മറുപടി നൽകിയത്.

ഉണ്ട്, മൂവിങ് ഓൺ, എനിക്ക് കുറേ ഗയ് ഫ്രണ്ട്സ് ഉണ്ട്. അതിൽ ആരെങ്കിലുമൊക്കെ വന്നു പറയും. ഞാൻ അതിങ്ങനെ കാര്യമായി എടുക്കാറൊന്നുമില്ല. ഈ ഒരു സമയത്ത് എനിക്ക് പ്രത്യേകിച്ച് സ്റ്റഡീസും ഷൂട്ടുമൊക്കെയായിട്ട് ഞാൻ ഇങ്ങിനെ പോയി കൊണ്ടിരിക്കുകയാണ്. അൺഫോർച്ചുനേറ്റ്ലി ഞാൻ സിംഗിൾ ആണ്.

അതേസമയം, തനിക്ക് നേരെ എത്തുന്ന വിമർശനങ്ങളോട് ഈയിടെ അനിഖ പ്രതികരിച്ചിരുന്നു. നയൻതാരയെ അനുകരിക്കുന്നു എന്ന വിമർശനങ്ങൾ താൻ കേൾക്കാറുണ്ട് എന്നായിരുന്നു അനിഖ പറഞ്ഞത്. ഏത് രീതിയിലാണ് ഞാൻ നയൻതാരയെ അനുകരിക്കുന്നത് എന്ന് എനിക്ക് മനസിലായിട്ടേയില്ല. കാഴ്ചയിൽ അൽപ്പം സാമ്യമുണ്ട് എന്നു ചിലർ പറയാറുണ്ട്. ബേസ് വോയ്സിൽ സംസാരിക്കുന്നത് കൊണ്ടാണ് പറയുന്നതെങ്കിൽ എന്റെ ശബ്ദം ഇങ്ങനെയാണ് എന്നായിരുന്നു അനിഖ പറഞ്ഞത്

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

15 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

23 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

37 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

52 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

2 hours ago