topnews

പത്തനംതിട്ടയില്‍ അനില്‍ ആന്റണി തോല്‍ക്കണം, 20 സീറ്റിലും ബിജെപി മൂന്നാമതാകും- ആന്റണി

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥിയും തന്റെ മകനുമായ അനില്‍ ആന്റണി തോല്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പത്തനംതിട്ടയില്‍ ആന്റോ ആന്റണി ജയിക്കണമെന്നും തന്റെ മതം കോണ്‍ഗ്രസാണെന്നും ആന്റണി തിരുവനന്തപുരത്ത് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.

ഏത് മക്കളും മോഡിയോടൊപ്പം ചേരുന്നത് തെറ്റാണെന്ന് ആന്റണി പറഞ്ഞു. മറ്റ് മക്കളെ കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ല. മക്കളെ കുറിച്ച് തന്നെക്കൊണ്ട് അധികം പറയിപ്പിക്കരുതെന്നും ആ ഭാഷ താന്‍ ശീലിച്ചിട്ടില്ലെന്നും അത് തന്റെ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും ആന്റണി പറഞ്ഞു. ഇത് സംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഇത്രയൊക്കെ മതിയെന്നായിരുന്നു അദേഹത്തിന്റെ പ്രതികരണം.

ബിജെപിക്ക് കേരളത്തില്‍ കഴിഞ്ഞ തവണത്തെക്കാള്‍ വോട്ട് കുറയും. ഇരുപത് സീറ്റിലും അവര്‍ മൂന്നാം സ്ഥാനത്ത് ആയിരിക്കുമെന്നും ആന്റണി പറഞ്ഞു.കേരളത്തില്‍ ബോധപൂര്‍വം മതസ്പര്‍ധ വളര്‍ത്താന്‍ വേണ്ടിയാണ് കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ചത്. ആ കെണിയില്‍ വീഴരുതേ എന്നാണ് തന്റെ അഭ്യര്‍ഥന. ബിജെപിയുടെ കെണിയാണ് ഇതെന്നും അദേഹം പറഞ്ഞു. എസ്ഡിപിഐ പിന്തുണയെ സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് നിലപാട് പറഞ്ഞിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ പറയുന്നതാണ് പാര്‍ട്ടിയുടെ അന്തിമ നിലപാടെന്നും ആന്റണി പറഞ്ഞു.

Karma News Network

Recent Posts

കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തി ആക്രമണം, പിന്നിൽ സീറ്റില്ലെന്ന് പറഞ്ഞതിലെ പ്രകോപനം

കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ കാറിലെത്തിയ സംഘം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടഞ്ഞ് യാത്രക്കാരനെ മർദിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെ…

12 mins ago

മലയാളി നേഴ്സുമാർക്ക് ഇസ്രായേൽ ആദരം, ഹമാസ് ആക്രമണത്തിൽ നിന്ന് വൃദ്ധ ദമ്പതികളെ രക്ഷിച്ചു

ഹമാസ് നടത്തിയ ആക്രമണത്തിൽ ജീവൻ പണയപ്പെടുത്തി വൃദ്ധദമ്പതികളെ രക്ഷിച്ച രണ്ട് മലയാളി നേഴ്സമാരെ ഇസ്രായേൽ ആദരിച്ചു . കണ്ണൂർ കീഴപ്പള്ളി…

16 mins ago

പ്രശസ്ത ഗായകൻ ഹരിശ്രീ ജയരാജ് അന്തരിച്ചു

എറണാകുളം : ഗായകൻ ഹരിശ്രീ ജയരാജ് അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 54 വയസായിരുന്നു. ആലുവ അശോകപുരം സ്വദേശിയാണ് ഹരിശ്രീ ജയരാജ്.…

33 mins ago

തെങ്ങ് കടപുഴകി വീണ് യുവാവ് മരിച്ചു, സംഭവം കായംകുളത്ത്

ആലപ്പുഴ : ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് യുവാവ് മരിച്ചു. കായംകുളത്താണ് സംഭവം. കൊയ്പള്ളി കാരാഴ്മയില്‍ ധര്‍മപാലന്റെ…

50 mins ago

എൽ.ഐ.സി ഹെൽത്ത് ഇൻഷുറൻസിലേക്ക്, വൻ വിപ്ലവത്തിനൊരുങ്ങി രാജ്യം, ചൂഷണത്തിനവസാനം

എൽ ഐ സി ഹെൽത്ത് ഇൻഷുറൻസ് ആരംഭിക്കുന്നു. ഇന്ന് നമുക്ക് അനേകം സ്വകാര്യ ഹെൽ ത്ത് ഇൻഷുറൻസും അവരുടെ ചൂഷണവും…

1 hour ago

ഒന്നര മണിക്കൂറിൽ 100 എംഎം മഴ, കൊച്ചിയിൽ മേഘവിസ്ഫോടനം

കൊച്ചി : കളമശേരിയിൽ മേഘവിസ്ഫോടനമെന്ന് കുസാറ്റ് അധികൃതർ. ഒന്നര മണിക്കൂറിൽ 100 എംഎം മഴ പെയ്തുവെന്ന് കുസാറ്റിലെ അസോഷ്യേറ്റ് പ്രഫസർ…

2 hours ago